fbpx
Connect with us

Boolokam

മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടെഴുതിയ ചാണക്യൻ (1989) കമലിലെത്തിയത് നന്നായി

Published

on

മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടെഴുതിയ ചാണക്യൻ (1989)

മെൽവിൻ പോൾ

1989, ചലച്ചിത്രാസ്വാദകർക്ക് ആഘോഷത്തിന്റെ വർഷം തന്നെയായിരുന്നു! മൃഗയ, ചരിത്രം, ദൗത്യം, മുദ്ര, അക്ഷരത്തെറ്റ്, അടിക്കുറിപ്പ്, സീസൺ, വരവേല്പ്, ഒരു വടക്കൻ വീരഗാഥ, ഉത്തരം, നാടുവാഴികൾ, വടക്കുനോക്കിയന്ത്രം, അഥർവ്വം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കിരീടം, രുഗ്മിണി, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, റാംജിറാവ് സ്പീക്കിംഗ്, പിറവി, പ്രാദേശികവാർത്തകൾ, വന്ദനം, നായർസാബ്, ഒരു സായാഹ്നത്തിന്റെ സ്വപ്നം, അധിപൻ, ദശരഥം, മഹായാനം, മലയത്തിപ്പെണ്ണ്, മഴവിൽക്കാവടി, ലയനം, ജാഗ്രത, ആലീസിന്റെ അന്വേഷണം എന്നിങ്ങനെ, എല്ലാത്തരം പ്രേക്ഷകർക്കും അവരവർക്ക് താത്പര്യമുള്ള രീതിയിലുള്ള, വ്യത്യസ്ത പ്രമേയങ്ങളാർന്ന മികച്ച ചിത്രങ്ങൾ സമ്മാനിച്ച വർഷം. ജനപ്രീതിയ്ക്കു പുറമേ നിരവധി സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടിയ ചിത്രങ്ങളും അഭിനേതാക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ.

 

Advertisement

അതേ വർഷമാണ് T K രാജീവ് കുമാർ, ‘ചാണക്യൻ’ എന്ന തന്റെ ആദ്യ സംവിധാനസംരംഭവുമായി പ്രേക്ഷകർക്ക് മുൻപിലെത്തിയത്. ഭാരതത്തിൽ ചലച്ചിത്രപ്രദർശനം ആരംഭിച്ചതിനു ശേഷമുള്ള, ദൃശ്യപരവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്ന, ‘മൈ ഡിയർ കുട്ടിച്ചാത്തൻ (1984)’ – ന്റെ സഹസംവിധായകനും, തിരക്കഥയുടെ മേൽനോട്ടം വഹിച്ചയാളുമായിരുന്നു അതിനു മുൻപ് T K രാജീവ് കുമാർ. അന്നേ വരെ ഭാരതത്തിലെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചിട്ടില്ലാതിരുന്ന പുതുമയോടെ എത്തിയ ‘കുട്ടിച്ചാത്ത’ന്റെ ശില്പികളിലൊരാളായ അദ്ദേഹത്തിന്, തന്റെ ആദ്യ ചലച്ചിത്രവും പുതുമയുള്ളതാക്കാതെ യാതൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല തന്നെ!

അങ്ങനെ ‘ചാണക്യൻ’ അവതരിച്ചു, തന്ത്രശാലിയും പ്രതികാരദാഹിയുമായി. അത്തരത്തിലൊരു കഥാഖ്യാനം അന്നേ വരെയുണ്ടായിരുന്നില്ല മലയാളത്തിൽ – പ്രത്യേകിച്ചും, ഒരു പ്രതികാരകഥ പറയുന്ന ചലച്ചിത്രത്തിൽ. ആഖ്യാനരീതിയും, ചലച്ചിത്ര ഭാഷയുമായിരുന്നു ആ ചിത്രത്തിന്റെ പുതുമ. അതുവരെയുള്ള Revenge Thriller – കളിൽ കണ്ടുവന്നിരുന്ന ചടുലതയോ, ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളോ, നെടുനീളൻ സംഭാഷണങ്ങളോ, chasing രംഗങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല ‘ചാണക്യ’നിൽ. പതിഞ്ഞ താളത്തിലുള്ളതെങ്കിലും ഒഴുക്കുള്ള തിരക്കഥയും, അതിനെ പിന്തുണയ്ക്കുന്ന മിതമായ സംഭാഷണവും, അഭിനേതാക്കളുടെ പ്രകടനവും, ഛായാഗ്രഹണ മികവും, നവീന സാങ്കേതികവിദ്യകളുടെ പ്രദർശനവും, പിന്നെ മികച്ച പശ്ചാത്തല സംഗീതവുമെല്ലാം ചേർന്ന മികച്ച ഒരു നിർമ്മാണമായിരുന്നു ആ സിനിമയുടേത്.

 

ജോൺസൺ – ഒരു സംഗീതജ്ഞന് ചേർന്ന പേരു തന്നെ, അല്ലേ! 😍 പ്രണയാതുരനായ ജോൺസണായും, പ്രതികാരദാഹിയായ ജോൺസണായും കമൽഹാസൻ അരങ്ങ് തകർത്തു. ആദ്യം മമ്മൂട്ടിയെയായിരുന്നത്രെ ‘ജോൺസൺ’ എന്ന കഥാപാത്രമായി രാജീവ് കുമാറും, തിരക്കഥാകൃത്തായ സാബ് ജോണും മനസ്സിൽ കണ്ടിരുന്നത്. പിന്നീട് ആ വേഷം കമൽഹാസനിലേക്ക് എത്തുകയായിരുന്നു. തീർച്ചയായും അത് നല്ലൊരു കാര്യമായിത്തന്നെ ഞാനെന്ന പ്രേക്ഷകന് തോന്നുന്നു. കാരണം, കമൽഹാസൻ അഭിനയിച്ചു ഫലിപ്പിച്ച തീവ്രതയിൽ പ്രണയരംഗങ്ങൾ ജീവസ്സുറ്റതാക്കാൻ മമ്മൂട്ടിയ്ക്ക് സാധിക്കുമായിരുന്നോ എന്നത് സംശയമാണ്. Method Acting-ന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയ കമൽഹാസൻ, കാഴ്ചയിലും, രീതികളിലും ജോൺസൺ എന്ന കഥാപാത്രത്തിന്റെ രണ്ട് ജീവിതഘട്ടങ്ങളെയും വൈവിദ്ധ്യപൂർണ്ണവും, മനോഹരമായി അവതരിപ്പിച്ചു. അയാൾ ഏററവും തിളങ്ങിയത് ജോൺസന്റെ പൂർവ്വകാലജീവിതം വെളിപ്പെടുത്തിയ Flash Back-ലെ പ്രണയ രംഗങ്ങളിലാണെന്ന് ഞാൻ കരുതുന്നു. ബോളിവുഡ് താരം ഊർമ്മിള മതോന്ദ്കർ ആദ്യമായി നായികാ വേഷത്തിലഭിനയിച്ച ചിത്രം കൂടിയായിരുന്നു ‘ചാണക്യൻ’.

Advertisement

 

നായികയെ കാലിൽപ്പിടിച്ചു വീഴ്ത്തുന്ന നായകൻ ഒരു പുതുമ തന്നെയായിരുന്നു! സംഗീതം ജീവശ്വാസമാക്കിയ ജോൺസന്റെ ജീവിതത്തിന്റെ പ്രണയമായി അവൾ കടന്നുവന്നത് കൊലുസ്സിന്റെ ശബ്ദത്തിലൂടെയായിരുന്നു. അവന്റെ ജീവൻ ആ ശബ്ദത്തിനു പിന്നാലെ പാറിനടന്നു. ജോൺസൺ അവളെ പിന്തുടർന്ന് വന്ന് അവളെ കാലിൽപ്പിടിച്ച് വലിച്ച് വീഴ്ത്തി 😆, അവളുടെ സുന്ദരപാദങ്ങൾ പിടിച്ച് കുലുക്കി, തന്നെ അത്രയും നാൾ വലച്ച് കിലുങ്ങിയ കൊലുസ്സിന്റെ ഉടമ അവൾ തന്നെയെന്നുറപ്പു വരുത്തുന്നതു മുതൽ, അവർ ചുംബനത്തിലമരുന്നതു വരെയുള്ള നിമിഷങ്ങളുടെ ഭംഗി അധികം ചലച്ചിത്രങ്ങളിലെ പ്രണയരംഗങ്ങളിലൊന്നും ഞാൻ കണ്ടിട്ടില്ല. ജീവിതം തന്നെയെന്ന രീതിയിൽ ആ രംഗങ്ങൾ അഭിനയിച്ചു ഭ്രമിപ്പിച്ച കമൽ തന്നെ എന്റെ ഏറ്റം പ്രിയപ്പെട്ട പ്രണയനായകൻ! (‘ഹേ റാ’മിലെ രംഗങ്ങൾ ഓർക്കുക).

 

‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)-ലെ ‘പോൾ പൈലോക്കാരൻ’ എന്ന നീചപ്രതിനായകനെ അവതരിപ്പിച്ച ‘അഭിനയ’തിലകന്, ‘ചാണക്യ’നിലെ ‘മാധവ മേനോൻ’ ഒരിക്കലും ഒരു വെല്ലുവിളിയായിരുന്നില്ല. തിലകന്റെ മികച്ച അഭിനയത്തെക്കാളുപരി ആ വില്ലൻ വേഷത്തിന്റെ വിജയത്തിന് കാരണം കഥാപാത്രസൃഷ്ടിയുടെ സൂക്ഷ്മതയാണ്. ഉദാഹരണത്തിന്, തന്റെ ജീവിതവും പ്രണയവും തകർത്ത മാധവ മേനോനോട് പ്രതികാരം ചെയ്യാൻ ജോൺസൺ തിരഞ്ഞെടുക്കുന്ന സമയം ശ്രദ്ധിക്കുക. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ, ഏറ്റവും കരുത്തനായി മാധവ മേനോൻ വിരാജിക്കുന്ന കാലഘട്ടമാണ് ജോൺസൺ അയാളെ വീഴ്ത്താൻ തിരഞ്ഞെടുത്തത്. ജോൺസണോടും കുടുംബത്തോടും ചെയ്ത ക്രൂരതകൾ മാധവ മേനോൻ മറന്നിരുന്ന ഒരു സമയത്ത് ജോൺസൺ പ്രതികാരത്തിനായി വന്നു. Godfather എന്ന വിഖ്യാത നോവലിലെ, “Revenge is a dish best served cold” എന്ന തകർപ്പൻ വാചകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ മറ്റൊരു മികച്ച ഉദാഹരണം കൂടിയാണ് ഈ സന്ദർഭം.

Advertisement

‘ജയറാം’ എന്ന പേരിൽ ഒരു ശബ്ദാനുകരണ കലാകാരനായിത്തന്നെ ജയറാം അഭിനയിച്ച ചിത്രമായിരുന്നു ‘ചാണക്യൻ’. ജോൺസണ് വേണ്ട സഹായങ്ങൾ ചെയ്ത് അയാളോടൊപ്പം നീങ്ങിയ ‘Sidekick’ കഥാപാത്രമായി ജയറാം തിളങ്ങി. ഈ ചലച്ചിത്രം മുതൽക്കാണെത്രെ ജയറാമിനും കമൽഹാസനും ഇടയിലെ സൗഹൃദം ആരംഭിച്ചത്.
“നഞ്ഞെന്തിനാ നന്നാഴി” എന്നൊരു ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. അതു മാതിരിയാണ് ഈ ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യം! മോശം അർത്ഥത്തിലല്ല കേട്ടോ ഇപ്പറഞ്ഞത്. പൊതുജനത്തെ പ്രതിനിധാനം ചെയ്യുന്ന ആ കഥാപാത്രം ചുരുങ്ങിയ രംഗങ്ങളിലെ ഉള്ളൂ എങ്കിലും വളരെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായി ജഗദീഷ് അതവതരിപ്പിച്ചു.

 

തിരക്കഥയും, സംവിധാനവും, കമൽഹാസനും കഴിഞ്ഞാൽ ‘ചാണക്യ’നിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് മോഹൻ സിതാര ഒരുക്കിയ സംഗീതം. ചിത്രത്തിൽ ഗാനങ്ങളില്ല എങ്കിലും (ഒരു പള്ളിപ്പാട്ടിന്റെ ചില വരികൾ ആലപിക്കുന്നുണ്ട് കേട്ടോ!) സംഗീതത്തിന് അതീവപ്രാധാന്യമുണ്ട്. ജോൺസന്റെ ഭൂതകാലത്തേയും, വർത്തമാനകാലത്തേയും ഇണക്കിച്ചേർക്കുന്നത് പശ്ചാത്തലസംഗീതമാണ്. പ്രതികാരത്തിനായെത്തുന്ന ജോൺസന് അകമ്പടിയായുള്ള Techno BGM നും, അയാളുടെ പ്രണയകാലത്തെ പശ്ചാത്തല സംഗീതത്തിനും ഒരേ താളമാണെന്ന് നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതുവരെ കാണാത്തവർക്ക് ഇക്കാലത്തും രസിച്ച് കാണാവുന്ന മികച്ച ഒരു ചലച്ചിത്രമാണ് ‘ചാണക്യൻ’

വാൽക്കഷണം:
ഈ ചിത്രം കണ്ടതിനു ശേഷമാണോ ഞാനൊരു ‘Foot Fetish’ ആകാൻ തുടങ്ങിയെന്ന് ന്യായമായും ഞാൻ സംശയിച്ചിട്ടുണ്ട്.

Advertisement

 

 

 734 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health3 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment4 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment4 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment6 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment7 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment9 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment10 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy10 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment10 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »