fbpx
Connect with us

Entertainment

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല, മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്

Published

on

മെൽവിൻ പോൾ

മൃഗയ (1989)

‘ഇന്ദിരൻ കെട്ടതും പൊണ്ണാലേ,
ചന്ദിരൻ കെട്ടതും പൊണ്ണാലേ,
വാറുണ്ണി കെട്ടതും പൊണ്ണാലേ,
നാട്ട്കാര് കെട്ടതും പൊണ്ണാലേ!’
(ശേഷം, തന്റെ ഭാര്യയോടൊത്തുള്ള വാറുണ്ണിയുടെ വേഴ്ചയെക്കുറിച്ച് അയാളോട് ചോദിക്കുവാനും, ആക്രമിക്കുവാനും സംഘടിച്ചെത്തിയ പ്രസ്തുത ഭർത്താവിനെയും, നാട്ടുകാരെയും തന്റെ തോക്കിൻകുഴലാൽ നിസ്സാരമായി അകറ്റി നടന്നു നീങ്ങുന്ന ‘വെടിക്കാരൻ വാറുണ്ണി’!)

വിനോദവും, കച്ചവടവും, കലയും ചലച്ചിത്രങ്ങളിൽ സമന്വയിപ്പിക്കാൻ ഐ. വി. ശശിയെക്കഴിഞ്ഞേ മലയാള സിനിമാസംവിധായകർക്കിടയിൽ ആളുള്ളൂ (ഉണ്ടായിരുന്നുള്ളൂ) എന്നാണ് എന്റെ അഭിപ്രായം. മലയാളത്തിലെ ഒരേയൊരു ‘സംവിധായക സൂപ്പർ സ്റ്റാർ’. എണ്ണിയാലൊടുങ്ങാത്തത്ര എണ്ണമുള്ള കഥാപാത്രങ്ങളുമായി നീങ്ങുന്ന ചലച്ചിത്രനൗകകളെ അതിസമർത്ഥമായി നിയന്ത്രിച്ചു കൊണ്ട് പോയിരുന്ന കപ്പിത്താൻ. മലയാള സിനിമാ വ്യവസായം ഐ.വി. ശശിയെന്ന Ascot Cap -കാരനു ചുറ്റും ഭ്രമണം ചെയ്തിരുന്ന കാലത്തു നിന്നുമുള്ള ഒരു കേട്ടുകേൾവിയുണ്ട്. ഐ. വി. ശശിയുടെ വീട്ടുമുറ്റത്ത് നിർമ്മാതാക്കളയച്ച നിരവധി കാറുകൾ. അന്നദ്ദേഹം ഏതു നിർമ്മാതാവയച്ച കാറിൽ കയറുന്നുവോ അന്ന് ആ നിർമ്മാതാവിന്റെ ചലച്ചിത്രത്തിന്റെ ചിത്രീകരണം! ഒരേ സമയം നിരവധി ചലച്ചിത്രങ്ങൾക്ക് സംവിധാനം നിർവ്വഹിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ച് ആരോ ഉണ്ടാക്കിയ കഥയാണോ ഇതെന്നറിയില്ല പക്ഷെ, അത്രയധികം ചിത്രങ്ങൾ ഓരോ വർഷവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ടെന്നത് യാഥാർത്ഥ്യം. മിക്കവയും സൂപ്പർ ഹിറ്റുകൾ, ചിലത് മലയാളത്തിലെ ‘ക്ലാസ്സിക്സ്’.

Advertisement

ടി. ദാമോദരൻ, പത്മരാജൻ, എം. ടി. തുടങ്ങി മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ തിരക്കഥാകൃത്തുക്കളുടെ രചനകൾ സംവിധാനം ചെയ്തൊരുക്കിയ ഐ. വി. ശശി, ലോഹിതദാസെന്ന പ്രതിഭയുമായി കൈകോർത്തപ്പോൾ പിറന്നതാണ് ‘മൃഗയ’.കാഴ്ചയ്ക്ക് വിരൂപൻ, അത്രയും തന്നെ അരോചകമായ ശബ്ദവും സംസാരവും, പ്രാകൃതൻ, നാടോടി, മദ്യപാനി, ദുർന്നടപ്പുകാരൻ, മൃഗത്തോടൊപ്പം സഹവസിക്കുന്നവൻ, ദൈവനിന്ദകൻ, മോഷ്ടാവ്, സ്വന്തം പിതാവിനാൽ പരിത്യക്തൻ എന്നിങ്ങനെ ഒരു മനുഷ്യനും അടുക്കാനാഗ്രഹിക്കാത്ത തരത്തിലുള്ള വ്യക്തിത്വമുള്ള വാറുണ്ണി എന്ന വേട്ടക്കാരൻ. ആ ഗ്രാമത്തിലെ തങ്ങളുടെ ജീവിതത്തിനു മേൽ കരിനിഴൽ പടർത്തിയ നരഭോജിയായ പുലിയെ കൊല്ലാൻ നാട്ടുകാർ ഏർപ്പെടുത്തിയതാണയാളെ. സർക്കാർ സംവിധാനങ്ങൾ തങ്ങളുടെ രോദനങ്ങളോട് മുഖം തിരിച്ചപ്പോൾ, നിലനിൽപ്പിനു വേണ്ടി ആ ജനത എടുത്ത തീരുമാനമാണ് മറ്റൊരാൾക്ക് പകരക്കാരനായി വാറുണ്ണിയെ ആ മലയോരഗ്രാമത്തിൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ പുലിയേക്കാൾ അവർക്ക് ശല്യക്കാരനായിത്തീരുന്നു വാറുണ്ണി. അതിനിടെ സ്വയരക്ഷയ്ക്കു വേണ്ടിയുള്ള വാറുണ്ണിയുടെ ഒരു കയ്യബദ്ധം ഒരു ചെറുപ്പക്കാരന്റെ മരണത്തിൽ കലാശിക്കുന്നു. വാറുണ്ണിയെന്ന വേട്ടക്കാരനെ ഏകപക്ഷീയമായി, വീരാരാധനയോടെ പ്രണയിക്കുന്ന ഒരു പെൺകുട്ടി മാത്രമായിരുന്നു അതിന് സാക്ഷി. അവൾ വാറുണ്ണിയെ ഒറ്റുകൊടുത്തില്ല.

പുറമേ നിന്ന് നാട്ടുകാരുടെ എതിർപ്പും, അകമേ നിന്ന് തന്റെ കയ്യാൽ ഒരു ജീവനെടുക്കേണ്ടി വന്നതിലുള്ള കുറ്റബോധവും വാറുണ്ണിയെ ഞെരിക്കുമ്പോൾ അയാൾ കുമ്പസാരത്തിലൂടെ ദൈവത്തിലും സ്ഥലത്തെ വൈദികനിലും അഭയം തേടുന്നു. വൈദികന്റെ സഹായത്താൽ പുതിയ ഒരു ജീവിതം തുടങ്ങുന്ന വാറുണ്ണി സാഹചര്യവശാൽ, തന്റെ കൈകളാൽ കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ സഹോദരിയെ വിവാഹം ചെയ്യാൻ നിർബന്ധിതനാകുന്നു. വാറുണ്ണിയെ പ്രണയിച്ചിരുന്ന പെൺകുട്ടി ഈ വിവാഹം മുടക്കുന്നതിനുവേണ്ടി, വാറുണ്ണിയുടെ പ്രതിശ്രുത വധുവിന്റെ സഹോദരനെ കൊന്നത് വാറുണ്ണിയാണെന്ന് ആ യുവതിയെ അറിയിക്കുന്നു. ഇതിനിടെ വീണ്ടും നാട്ടിലിറങ്ങുന്ന പുലിയെ വാറുണ്ണി സാഹസികമായി വകവരുത്തുന്നു. തന്റെ സഹോദരന്റെ മരണത്തിനുത്തരവാദിയായ വാറുണ്ണിയെ യുവതി പോലീസിൽ ഏൽപ്പിക്കുകയും അയാൾ ജയിലിലേക്ക് പോകുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല. മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്, അവന്റെ മാനസാന്തരത്തിന്റെയും. വാറുണ്ണി എന്ന കഥാപാത്രത്തിലൂടെ ഈ സിനിമ അതാണ് നമുക്ക് കാണിച്ചു തരുന്നത്. തന്നിലെ താരത്തെ കുടഞ്ഞെറിഞ്ഞ് പൂർണ്ണമായും വാറുണ്ണിയായി മാറിയ മമ്മൂട്ടിക്കായിരുന്നു ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. മാത്രമല്ല, മികച്ച സംവിധായനുള്ള പുരസ്കാരവും ‘മൃഗയ’ നേടി. കമ്പ്യൂട്ടർ ഗ്രാഫിക്സുകൾ കേട്ടുകേൾവിയില്ലാതിരുന്ന അക്കാലത്ത് യഥാർത്ഥ പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളുടെ മിഴിവ് ഇന്നും ഒരു വിസ്മയത്തോടെയാണ് ഞാൻ ആസ്വദിക്കുന്നത്. ഒരു പുലിയെപ്പോലെ, പുഴ നീന്തിക്കടന്നുള്ള വാറുണ്ണിയുടെ വരവും അപ്പോഴുള്ള പശ്ചാത്തലസംഗീതവും അതിമനോഹരമാണ്. ദൈവീകതയുള്ള ആ സംഗീതം ‘രക്ഷക’നായ വാറുണ്ണിയുടെ വരവിന്റെ പശ്ചാത്തലമാക്കിയതിന് പിന്നിൽ ഐ. വി. ശശി എന്ന അസാദ്ധ്യ പ്രതിഭയുടെ ‘ബ്രില്യൻസ്’ ആകാതെ തരമില്ല!

(ഇന്ദ്രന്റെയും, ചന്ദ്രന്റെയുമെല്ലാം പതനത്തിനു കാരണക്കാരിയായ സ്ത്രീ തന്നെയാണ് വാറുണ്ണിയെയും വീഴ്ത്തിയത്!)

 1,932 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge13 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment14 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology15 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »