മെൽവിൻ പോൾ

തന്റെ സംവിധാനജീവിതത്തിലെ ഏറ്റവും വലിയ ബോംബുമായാണ് മണിരത്നം വരുന്നതെന്നൊരു തോന്നൽ. ‘പൊന്നിയിൻ സെൽവൻ-1’-ലെ ഗാനങ്ങൾ പോലെത്തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും തീർത്തും അനാകർഷകമായിത്തോന്നി. ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടനം, കമ്പ്യൂട്ടർ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം എന്നിവയിലൊന്നും തന്നെ ഒരു മണിരത്നം ചിത്രം എന്ന മുദ്ര പതിഞ്ഞിട്ടുള്ളതായി കാണാനായില്ല. സ്വതവേ അതിനാടകീയമാണ് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലെയും സംഭാഷണം എന്നിരിയ്ക്കിലും, തിരക്കഥയുടെയും, അഭിനേതാക്കളുടെ പ്രകടനങ്ങളുടെയും, എല്ലാത്തിനുമുപരിയായി അപാരമായ സംവിധാനമികവിന്റെയും പിൻബലത്താൽ ആ നാടകീയത പൊതുവേ പ്രതികൂലമായി അനുഭവപ്പെടാറില്ല. ഈ ചിത്രത്തിലെ, സാഹിത്യസ്വാധീനം മുഴച്ചു നിൽക്കുന്ന തരം സംഭാഷണം ‘പൊന്നിയിൻ സെൽവ’ന്റെ ചലച്ചിത്രാനുഭവത്തെ ഏതു രീതിയിൽ സ്വാധീനിക്കുമെന്നത് കണ്ടു തന്നെ അറിയണം.

**
കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് ലക്ഷ്യം.വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.ഇളങ്കോ കുമാരവേലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം എ.ആർ. റഹ്മാന്റേതാണ്. മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ് നിർമാണം.

Leave a Reply
You May Also Like

ഉരുള്‍പൊട്ടലിന്റെ ഭീകരത, മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്

Naveen Tomy “40 അടി താഴ്ചയിലാണ് ഷൂട്ട്‌ ചെയ്തത്.. Emotionally&Physically Exhausted ആയിരുന്നു.. 40 അടിയിൽ…

ഒരു ത്രില്ലര്‍ സിനിമയില്‍ വാടകഗർഭധാരണം പ്രധാന വിഷയമായി എത്തുന്നത് അദൃശ്യത്തിൽ അല്ലാതെ അധികം കണ്ടിട്ടില്ല

Anurag Kv വാടക ഗര്‍ഭധാരണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളും പലരീതിയില്‍ പല ജോണറില്‍ സിനിമകളായി…

‘ലാൽ സലാം’ ടീസർ ദീപാവലിക്ക് : മകളുടെ സംവിധാനത്തിൽ രജനികാന്തിന്റെ വിപുലമായ അതിഥിവേഷം

രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ രജനികാന്ത് ‘ലാൽ സലാം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് തിരിച്ചുവരുന്നു, ചിത്രം…

ഊടും പാവും – അപ്പുശാലിയാരുടെ കഥ, ചിത്രീകരണം തുടങ്ങുന്നു

ഊടും പാവും – അപ്പുശാലിയാരുടെ കഥ, ചിത്രീകരണം തുടങ്ങുന്നു. അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിലെ…