Connect with us

മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും അപകടകാരികളായ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ജയരാജനും

ഇഴയടുപ്പമുള്ള ശക്തമായ തിരക്കഥകൾ രചിക്കാൻ എം. ടി. യോളം തന്നെ പ്രാഗത്ഭ്യമുള്ള മറ്റൊരു ചലച്ചിത്രകാരൻ എന്റെയഭിപ്രായത്തിൽ കെ. ജി. ജോർജ്ജാണ്. പത്മരാജന്റെ മനോഹരമായ

 40 total views,  1 views today

Published

on

Melwin Paul

ഉയരങ്ങളിൽ (1984)

ഇഴയടുപ്പമുള്ള ശക്തമായ തിരക്കഥകൾ രചിക്കാൻ എം. ടി. യോളം തന്നെ പ്രാഗത്ഭ്യമുള്ള മറ്റൊരു ചലച്ചിത്രകാരൻ എന്റെയഭിപ്രായത്തിൽ കെ. ജി. ജോർജ്ജാണ്. പത്മരാജന്റെ മനോഹരമായ തിരക്കഥകളെ മറന്നിട്ടല്ല ഞാനിതു പറയുന്നത്, അത് മറ്റൊരു ലോകമാണ്. എന്നാൽ, എം. ടി. യെത്തന്നെയാണ് മലയാളത്തിലെ തിരക്കഥാ രചയിതാക്കളിൽ അഗ്രഗണ്യനായി ഞാൻ കരുതുന്നത്. മനസ്സിൽ മായാതെ നിൽക്കുന്ന സംഭാഷണങ്ങൾ നൽകുന്ന മുൻതൂക്കമാണ് അതിനു കാരണം.

‘ഉയരങ്ങളിൽ’ പ്രദർശനശാലകളിലെത്തുന്നത് 1984-ൽ ആണ്; മലയാളത്തിലെ എക്കാലത്തെയും ‘സൂപ്പർ സ്റ്റാർ’ സംവിധായകൻ ഐ. വി. ശശിയുടെ സംവിധാനത്തിൽ. എം. ടി. രചിച്ച ആദ്യത്തെ ‘ക്രൈം ത്രില്ലർ’ ചലച്ചിത്രം.ജയരാജൻ – ആ പേര് അന്വർത്ഥമാക്കുന്നതാണ് മോഹൻലാൽ അവതരിപ്പിച്ച നായക-പ്രതിനായക കഥാപാത്രത്തിന്റെ വ്യക്തിത്വം. തനിക്കു ചുററുമുള്ളവരെയെല്ലാം തന്റെ ചൊൽപ്പടിക്കു നിർത്തുന്നവനാണ് ജയരാജൻ, നിയമത്തെപ്പോലും. പ്രലോഭനങ്ങളാലും, തന്ത്രങ്ങളാലും, ഭീഷണിയിലൂടെയും എല്ലാവരെയും വരുതിയിലാക്കുന്ന ജയരാജന്റെ ജീവിതലക്ഷ്യം ധനം സമ്പാദിക്കുക, അതിലൂടെ വലിയവനാവുക എന്നതാണ്. സ്ത്രീകളെ അതിലേക്കുള്ള ചവിട്ടുപടികളായി അയാൾ ഉപയോഗിക്കുന്നു. ഇരുൾ മൂടിയ ഒരു ഭൂതകാലം അയാൾക്കുണ്ട്. നമ്മളറിയുന്ന ജയരാജൻ തന്റെ കുറ്റകൃത്യങ്ങളുടെ ശൃംഖല ആരംഭിക്കുന്നത് തന്റെ രണ്ട് സഹപ്രവർത്തകരെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടി നടത്തിയ, പരാജയമടഞ്ഞ ഒരു മോഷണശ്രമത്തിലൂടെയാണ്. അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെടാൻ അയാൾ നടത്തുന്ന കൊലപാതകത്തോടു കൂടി അയാളുടെ നരനായാട്ട് ആരംഭിക്കുന്നു. രണ്ട് ജീവനുകൾ കൂടി അയാളെടുക്കുന്നു. അവസാനം പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ അയാൾ സ്വയം ‘ഉയരങ്ങളിൽ’ നിന്നും താഴേക്ക് കുതിക്കുന്ന രംഗത്തോട് കൂടി ചിത്രം അവസാനിക്കുന്നു.

ചിത്രം അവസാനിക്കുന്നതിനു മുൻപ് തന്റെ കയ്പ്പേറിയ ഭൂതകാലത്തെ ഏതാനും സെക്കന്റുകൾക്കൊണ്ട് ആർദ്രമായി സൂചിപ്പിക്കുന്നുണ്ടയാൾ. എണ്ണത്തിൽ ചുരുക്കമായ കഥാപാത്രങ്ങളെ ക്ലിപ്തമായ ഒരു ഭൂമികയിൽ വിന്യസിച്ച് കൈയ്യടക്കത്തോടെ കഥ പറയുന്ന എം. ടി. യുടെ മായാജാലം നമുക്കിവിടെക്കാണാം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന്റെ വെറുപ്പു മാത്രം സമ്പാദിക്കുന്ന ഒരു കഥാപാത്രത്തെ നായകനാക്കി ഒരു ‘കമേർഷ്യൽ’ ചിത്രം ഒരുക്കാൻ ഐ. വി. ശശി തയ്യാറായതിൽ എനിക്ക് അത്ഭുതം ലവലേശമില്ല, കാരണം, ഒരഭിസാരികാ കഥാപാത്രത്തെ നായികയാക്കി എഴുപതുകളിൽത്തന്നെ ഒരു മലയാളചലച്ചിത്രം സംവിധാനം ചെയ്യാൻ തക്ക ധീരത പ്രദർശിപ്പിച്ചയാളാണദ്ദേഹം. തുടക്കക്കാരനായ മോഹൻലാലിന്റെ പ്രതിഭ ഐ. വി. ശശി മനസ്സിലാക്കി ഇതിലെ നായകനാക്കിയിരുന്നില്ലെങ്കിൽ ചിത്രത്തിന്റെ മേന്മയെ അത് പ്രതികൂലമായി ബാധിക്കുമായിരുന്നു എന്നത് നിസ്സംശയം. ജയരാജൻ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന അഭിനയപ്രതിഭ അത്രമാത്രം ആഴത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ‘സ്പോർട്ട്’ ആയി കാണുന്ന, സ്വയം വിമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ‘ജയരാജൻ’ എന്ന കഥാപാത്രം ആ നടന്റെ കൈവശം ഭദ്രമായിരുന്നു. തിരശ്ശീലയിൽ അധിക സമയവും കയ്യാളുന്നത് ജയരാജനെങ്കിലും, സഹകഥാപാത്രങ്ങളും കരുത്തുറ്റവയായിരുന്നു. തന്റെ ഷണ്ഢത്വം പകർന്ന അപകർഷതാബോധത്താൽ ആരുമായും കൂട്ടുകൂടാതെ ഒറ്റയാനായി നടന്ന, കർക്കശക്കാരനായ ഫാക്ടറി മാനേജരുടെ കഥാപാത്രം എടുത്തു പറയേണ്ടതാണ്.

റഹ്മാൻ, നെടുമുടി വേണു, കേസന്വേഷത്തിനു വരുന്ന ഉദ്യോഗസ്ഥനായി അഭിനയിച്ച രതീഷ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു. ചിത്രം മികച്ച പ്രദർശനവിജയം നേടി.കെ. ജി. ജോർജ്ജിന്റെ പേര് ഞാൻ തുടക്കത്തിൽ പരാമർശിച്ചത് അദ്ദേഹത്തിന്റെ ‘ഇരകൾ’ എന്ന ചിത്രത്തെ മുൻനിർത്തിയാണ്. ഇരകളിലെ ‘ബേബി’ എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ‘സൈക്കിക്’ തന്നെ; ചിത്രം ഒരു മികച്ച ചിത്രവും. എന്റെ അഭിപ്രായത്തിൽ ‘ബേബി’ തന്നെയാണ് മലയാള സിനിമയിലെ ഏറ്റവും വലിയ ‘സൈക്കോ’! മലയാളത്തിലെ എണ്ണം പറഞ്ഞ ക്രൈം ത്രില്ലറുകളുടെ ഗണത്തിൽ ‘ഉയരങ്ങളിൽ’ തലയുയർത്തി നിൽക്കുന്നു; മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും അപകടകാരികളായ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ‘ജയരാജനും’!

വാൽക്കഷണം: കമൽഹാസൻ അവിസ്മരണീയമാക്കിയ ‘വയനാടൻ തമ്പാൻ (1978)’ ആണ് എന്നെ ‘രസിപ്പിച്ച’ മറ്റൊരു തുടർകൊലയാളി. നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ചാണ് തമ്പാൻ തന്റെ ഇരകളെ വേട്ടയാടിയിരുന്നത്!

 41 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment7 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement