രാഹുൽ റാവേൽ സംവിധാനം ചെയ്ത് സണ്ണി ഡിയോളും ഡിമ്പിൾ കപാഡിയയും അഭിനയിച്ച അർജുൻ എന്ന ഹിന്ദി സിനിമയുടെ റീമേക്കായിരുന്നു സുരേഷ് കൃഷ്ണ എന്ന നവാഗതൻ സംവിധാനം ചെയ്ത സത്യ .താടി വച്ച കമലിന്റെ വിവിയൻ റിച്ചാഡ്‌സ് ലുക്കായിരുന്നു സത്യ കാണാനുള്ള ഏറ്റവും ആകർഷണം ,
അക്കാലത്തെ പ്രിയപ്പെട്ട സിനിമകളിലൊന്നായിരുന്നു സത്യയിലെ എസ് പിയും ലതാ മങ്കേഷ്കറും ചേർന്ന് പാടിയ വളൈയോസൈ കല കല വെന എന്ന ഈ ഗാനം പലർക്കും അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ,സംഗീതവും പാട്ട് ചിത്രീകരണവും ഇന്നും ഫേവറേറ്റ് .

മെൽവിൻ പോൾ

‘വളൈയോസൈ’ പാട്ടിലെ ‘രാഗങ്കൾ താളങ്കൾ നൂറ്, രാജാ ഉൻ പേർ സൊല്ലും പാര്’ എന്ന പ്രയോഗം ഇളൈയരാജയെക്കുറിച്ചാണ്. ആ പ്രയോഗം കമൽ ഹാസനെക്കുറിച്ചാണെങ്കിലും ചേരും! ആരാധകകോടികളുടെ ആത്മരാഗങ്ങളിലും, ഹൃദയതാളങ്ങളിലും ‘കമൽ’ എന്ന അഭിനയരാജന്റെ പേരുണ്ട്.
കലൈഞ്ജനുക്ക് പൊറന്ത നാൾ വാഴ്ത്തുക്കൾ!

‘വളൈയോസൈ’ വിവർത്തനം/വ്യാഖ്യാനം
ചിത്രം: സത്യാ (1988)
രചന: വാലി
സംഗീതം: ഇളൈയരാജാ
ആലാപനം: S. P. ബാലസുബ്രഹ്‌മണ്യം, ലതാ മങ്കേഷ്കർ
(ഓരോ തവണ ഈ പാട്ട് കാണുമ്പോഴും, കേൾക്കുമ്പോഴും S P B യും, ലതാ മങ്കേഷ്കറും, ഇളൈയരാജയും, വാലിയും, കമൽ ഹാസനും, അമലയുമെല്ലാം ചേർന്ന് എന്നെ ഒരു വഴിയാക്കാറുണ്ട്! ❤ )

https://youtu.be/hDjDDkuSS80

———————————————-
ആൺ: വളൈയോസൈ കല കല കലവെന
കവിതൈകൾ പടിക്ക്ത്
കുളു കുളു തെൻട്രൽ കാറ്റ്രും വീസുത്…
പെൺ: സില നേരം സിലു സിലു സിലുവെന
സിരു വിരൽ പട പട തുടിയ്ക്കുതു
എങ്കും ദേകം കൂസുത്!
ആൺ: ചിന്ന പെൺ പെണ്ണല്ല വണ്ണ പൂന്തോട്ടം…
പെൺ: കൊട്ടട്ടും മേളം താൻ അൻട്രു കാതൽ തേരോട്ടം!

(ആൺ: നിന്റെ വളകൾ കളമൊഴിയിൽ കവിതകൾ ചൊല്ലുന്നു, കുളിരാർന്ന ഇളങ്കാറ്റുമിവിടെ വീശുന്നു…
പെൺ: ഇടയ്ക്കിടെ നിന്റെ വിരലുകളുടെ കുളിർസ്പർശമേൽക്കുമ്പോൾ ആസകലം തുടിയ്ക്കുന്ന എന്റെ ദേഹത്ത് കുളിര് കോരുന്നുണ്ട്!
ആൺ: ഈ കൊച്ചു പെണ്ണൊരു പെണ്ണല്ല ഒരു വർണ്ണപ്പൂന്തോട്ടമാണ്…
പെൺ: കല്യാണമേളം കൊട്ടുന്ന ആ ദിവസമാണ് നിന്റെ മേൽ ഞാൻ പ്രണയത്തിന്റെ തേരോട്ടം നടത്താൻ പോകുന്നത്! (ഇപ്പൊ ഒന്നും വേണ്ട!))
———————————————-
ആൺ: ഒരു കാതൽ കടിതം വിഴി പോടും,
ഉന്നൈ കാണും സപലം വര കൂടും…
പെൺ: നീ പാർക്കും പാർവ്വൈകൾ പൂവാകും,
നെഞ്ചുക്കുൾ തൈക്കിൻട്ര മുള്ളാകും…
ആൺ: കണ്ണേ എൻ കൺ പട്ട കായം
കൈവയ്ക്ക താനാക ആറും!
പെൺ: മുന്നാലും പിന്നാലും തള്ളാടും…
സെമ്മേനി എൻ മേനി ഉൻ തോളിൽ ആടും നാൾ!
(ആൺ: നിന്റെ മിഴികൾ പ്രണയലേഖനങ്ങൾ തൊടുക്കുന്നു… നിന്നെക്കാണും നേരം എന്നിൽ മോഹചാപല്യങ്ങൾ ഉണരുന്നു!
പെൺ: നിന്റെ പ്രണയാർദ്ര നോട്ടങ്ങൾ ഒരേ സമയം പൂക്കളും എന്റെ നെഞ്ചിനുള്ളിൽ, ഹൃദയത്തിൽ, തറച്ചു കയറുന്ന മുളളുകളുമാണ്…
ആൺ: കണ്ണേ, എന്റെ കൺനോട്ടം നിന്നിലുണ്ടാക്കിയ മുറിവുകൾ നിന്റെ നെഞ്ചിൽ ഞാൻ കൈചേർക്കുന്നതോടെ തനിയേ സുഖപ്പെട്ടു കൊള്ളും!
പെൺ: ഞാൻ നിന്റെ തോളിലേറുന്ന ആ ദിവസമാണ് എന്റെ സുന്ദരമേനി മുൻപിലേയ്ക്കും പിറകിലേയ്ക്കും തുള്ളിയാടാൻ പോകുന്നത്!)
———————————————-

പെൺ: ഉന്നൈ കാണാതുരുകും നൊടിനേരം,
പല മാതം വരുടം എന മാറും…
ആൺ: നീങ്കാത റീങ്കാരം നാൻ താനേ,
നെഞ്ചോട് നെഞ്ചാക നിൻട്രേനേ…
പെൺ: രാഗങ്കൾ താളങ്കൾ നൂറ്
രാജാ ഉൻ പേർ സൊല്ലും പാര്!
ആൺ: സിന്താമൽ നിൻട്രാടും സെന്തേനേ,
സംഗീതം ഉണ്ടാകും നീ പേസും പേച്ചിൽ താൻ!

(പെൺ: നിന്നെക്കാണാതെ ഞാനുരുകുന്ന ഒരു ഞൊടി നേരം പോലും പല മാസങ്ങളും വർഷങ്ങളുമെന്ന പോലെയായി മാറുന്നെനിയ്ക്ക്…
ആൺ: നിന്നെ വിട്ടുപിരിയാത്ത ആ തുടർശബ്ദം, നിന്റെ ഹൃദയത്തുടിപ്പ്, അത് ഞാനാണ്… നിന്റെ നെഞ്ചോട് നെഞ്ച് ചേർന്ന് ഞാനെപ്പോഴും നിൽപ്പുണ്ട്!
പെൺ: നൂറുകണക്കിന് രാഗതാളങ്ങൾ, രാജാ, നിന്റെ പേര് ചൊല്ലാൻ പോകുന്നു, കണ്ടോളൂ…
ആൺ: തുളുമ്പാതെ, (ഒരു പൂവിൽ) ആടിക്കളിയ്ക്കുന്ന ചെന്തേൻ പോലുള്ള പെണ്ണേ, നിന്റെ സംസാരം പോലുമെനിയ്ക്ക് സംഗീതമത്രെ!)

Leave a Reply
You May Also Like

സാരിയിൽ അടിപൊളി ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ശ്രിന്ദ

സാരിയിൽ അടിപൊളി ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ശ്രിന്ദ . താരം തന്നെയാണ് വീഡിയോ ഇൻസ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.…

താരസിംഹങ്ങൾ ദക്ഷിണേന്ത്യക്കാർ, മൂല്യമുളള പത്ത് ഇന്ത്യന്‍ താരങ്ങളില്‍ ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ മാത്രം

താരസിംഹങ്ങൾ ദക്ഷിണേന്ത്യക്കാർ അയ്മനം സാജൻ മൂല്യമുളള പത്ത് ഇന്ത്യന്‍ താരങ്ങളില്‍ ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍…

ബാബു ആന്റണിയുടെ മകൻ ആർതർ പ്രണയത്തിലെ ദർശനയെ കണ്ടപ്പോൾ

മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ബാബു…

“നമിത ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, എവിടെ നിന്നാണ് ഇത്രയും കാശ് കിട്ടുന്നത്, ഇവള്‍ക്കെന്താ പണി “

നമിത പ്രമോദ് മലയാളിയുടെ പ്രിയതരമാണ്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് നമിത.…