Boolokam
മറക്കാന്‍ കഴിയാത്ത സംഗമം

ബ്ലോഗ് പേപ്പര്‍ പ്രകാശനം കഴിഞ്ഞിട്ട് ഒരാഴ്ചയായി.ഭാരതത്തിലെയാകമാനം ബ്ലോഗറന്മാര്ക്ക്മറക്കാനാവാത്ത ഒരു ദിവസമായി മാറിയ ആ ശനിയാഴ്ചയെക്കുറിച്ച് രണ്ടു വാക്ക് എഴുതാതെ വയ്യ. ബ്ലോഗറന്മാരുടെ രചനകള്‍ അച്ചടിച്ച ആദ്യബ്ലോഗു പത്രം പുറത്തിറക്കുന്നതിന്റെ തലേദിവസം വരെ സത്യത്തില്‍ ഇതെങ്ങിനെ നടക്കുമെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ലായിരുന്നു. വളരെ തിരക്കു പിടിച്ചു തീരുമാനിച്ച ദിവസം. അധികം ആരും തമ്മില്‍ കണ്ടിട്ടില്ല! ആരൊക്കെ വരുമെന്നും ഒരു പിടിയുമില്ലായിരുന്നു.
എന്നിട്ടും ഒരുകൂട്ടം ആളുകള്‍ ആവേശത്തോടെ അവിടെ പങ്കെടുത്തു. എല്ലാവര്ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരണമെന്ന ആത്മാ!ര്ത്ഥതയുണ്ടായി. അല്ലെങ്കില്‍ അവസാന നിമിഷം ഓര്‍ഗനൈസ് ചെയ്ത ഈ പരിപാടി നടക്കുമായിരുന്നില്ല. ബ്ലോഗെന്തെന്നും മറ്റുംപൊതു ജനങ്ങളും ഇനി മനസ്സിലാക്കുമെന്നും കൂടുതല്‍ ആളുകള്‍ അതു വഴി ബ്ലോഗിംഗിലേക്ക് ഇനി മുതല്‍ വരുമെന്നും നമുക്കു പ്രത്യാശിക്കാം.
ശ്രുതിലയം ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയും ശ്രീ. അനില്‍ കുര്യാത്തിയും കാണിച്ച സംഘാടന പാടവം അഭിനന്ദനീയം തന്നെ. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഈ പ്രകാശന ചടങ്ങു മുഖാന്തിരം ബൂലോകം ഓണ്‍ലൈന്‍ എന്ന പ്രസ്ഥാനം ഇനി എങ്ങിനെ മുന്നോട്ടു പോകണമെന്നും ആരൊക്കെ ഏതെല്ലാം കാര്യങ്ങള്‍ നോക്കണമെന്നും മറ്റും ഒരു ഏകദേശ ധാരണ ഉണ്ടാക്കുവാനും കഴിഞ്ഞു. ഇനി വരും നാളുകളില്‍ ആ ചിത്രം കൂടുതല്‍ വ്യക്തമാകും.
ഈ ലക്കം സര്‍ക്കുലേഷന്‍ ഏതാണ്ട് കേരളത്തില്‍ മാത്രം ഒതുങ്ങും. വരും കാലങ്ങളില്‍ അത് വിപുലീകരിക്കും വരെ പത്രം വേണമെന്നുള്ളവര്‍ കമന്റായി ഇവിടെ തങ്ങളുടെ ലൊക്കേഷന്‍, മറ്റു വിവരങ്ങള്‍ തുടങ്ങിയവ അറിയിക്കുവാന്‍ അപേക്ഷ.
സൈറ്റില്‍ പി.ഡി.എഫ് വേര്‍ഷന്‍ അടുത്ത ലക്കത്തിനു മുമ്പായി പ്രതീക്ഷിക്കുക.
438 total views, 3 views today