എല്ലാ ആണുങ്ങളും കോഴികളല്ല.

0
3629

 

കൊച്ചികാരി ജോമോൾ ജോസഫിന്റെ പോസ്റ്റ് (Jomol Joseph 7 February at 17:31 )വൈറലും വിവാദവും ആയ സ്ഥിതിക്ക് എന്റെ വിദഗ്ദമതം എന്നാണെന്നുവച്ചാൽ,  കുറെ ആണുങ്ങൾ കോഴികളാണ്. അതിലൊരു സംശയവുമില്ല. ചില സ്ത്രീസുഹൃത്തുക്കൾ നേരിൽ കാണുമ്പൊൾ മൊബൈൽ തുറന്നു ചിലരുടെ ഒലിപ്പിക്കലുകൾ എനിക്കു കാണിച്ചുതന്നിട്ടുണ്ട്. അങ്ങനെ കാണിച്ചുതരാൻ കാരണം, സ്ത്രീകളുടെ ഈ വിഷയത്തിലുള്ള പരാതിപോസ്റ്റുകൾ കണ്ടുമടുത്തിട്ടു ഞാനിട്ട ഒരു കോമഡി പോസ്റ്റ് കാരണമാണ്.ആ പോസ്റ്റാണ് തൊട്ടുതാഴെ

27 May 2018 · (സ്ത്രീകളുടെ ശ്രദ്ധയ്ക്ക് .എന്റെ പേര് രാജേഷ് ശിവ, രാശിയെന്നു ചിലർ വിളിക്കും.വയസ് 42  . രാവിലെ ഇഡ്ഡലിയും സാമ്പാറും കഴിച്ചു, ഉച്ചയ്ക്ക് ചോറും മീൻകറിയും. മഴയും തണുപ്പും ആയതിനാൽ ഇന്ന് ഒരുനേരമേ കുളിച്ചുള്ളൂ. ദയവുചെയ്ത് ഇതൊക്കെ അറിയാൻ എന്നെ ആരും ഇൻബോക്സിൽ വന്നു ശല്യപ്പെടുത്തരുത് .ഉണ്ടോ ഉറങ്ങിയോ പെടുത്തോ എന്നൊന്നും ഇൻബോക്സിൽ ആരും ചോദിക്കരുത്. ഞാൻ വിവാഹിതനല്ല, രണ്ടുകുട്ടികളുടെ എന്നല്ല ഒരു കുട്ടിയുടെയും അച്ഛനല്ല. ബാച്ചിലർ ആണ്. ഇപ്പോൾ ആരോടും പ്രണയമില്ല, പ്രണയിക്കാൻ താത്പര്യം ഉണ്ടെങ്കിൽ പറയാം. ഇനി ശല്യപ്പെടുത്തിയാൽ ഞാൻ സ്‌ക്രീൻ ഷോട്ടെടുത്തു പ്രസിദ്ധീകരിക്കും പറഞ്ഞേക്കാം. ഞാനിന്നു രാത്രി കഴിച്ചത് ചപ്പാത്തിയാണ് . ഇനി അത് ചോദിയ്ക്കാൻ ആരും വരണമെന്നില്ല. മറന്നുപോയി, കറി- കുറുമ. പണ്ടാരം, ഓർത്തു പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പൊ വന്നു ഇൻബോക്സിൽ കറിയേതെന്നു ചോദിച്ചേനെ.)

============

എനിക്കറിയാവുന്ന ചില പുരുഷകേസരികളുടെ അസഹനീയമായ ഒലിപ്പിക്കലുകൾ കണ്ടു വെറുത്തുപോയിട്ടുമുണ്ട്. ലൈംഗികദാരിദ്ര്യം അത്രത്തോളം കഠിനമാണ് കേരളത്തിൽ. അർദ്ധരാത്രി ചില സ്ത്രീകൾ പച്ച കത്തിച്ചു ഇരിക്കുമ്പൊൾ ആ സമയം ചിലവന്മാരുടെ ചിലതിന്റെയൊക്കെ മൂർദ്ധന്യനിമിഷങ്ങളുമായിരിക്കും.ഉടനെ ചാടിവീഴും. ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ സ്ത്രീകളുടെ പേരിൽ ഒരു ഫേക് ഐഡി ഉണ്ടാക്കി നോക്കൂ മനസിലാകും നിങ്ങളുടെ ലിസ്റ്റിൽ തന്നെയുള്ള പലരുടെയും തനിക്കൊണം. താത്പര്യം തോന്നുന്ന സ്ത്രീയോട് ഇഷ്ടംപറയാനുള്ള അവകാശത്തെ നിഷേധിക്കാനാകില്ല. എന്നാൽ താത്പര്യമില്ലെന്ന് പറഞ്ഞാൽ പിന്നെ പോകരുത്. നിങ്ങൾ അവരോടുള്ള താത്പര്യം പറഞ്ഞില്ലേ, ഇനി നിങ്ങളോടു താത്പര്യം ഉണ്ടാകുന്നെങ്കിൽ അവർ ഇങ്ങോട്ടു വരട്ടെ എന്നുകാത്തിരിക്കുക. വന്നില്ലെങ്കിൽ വിട്ടേക്കുക. എപ്പോഴും എഫ്ബിയിലാണല്ലോ എന്ന് സ്ത്രീകളോട് ചോദിക്കുന്നവർ അതിൽ തന്നെ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരല്ലാതെ പിന്നാരാണ് ? ഒരു സ്ത്രീ ഒരു പുരുഷന്റെ റിക്വസ്റ്റ് സ്വീകരിക്കുന്ന നിമിഷം അവനിൽ നിന്നും വരുന്ന വീഡിയോകാൾ കട്ടുചെയ്യേണ്ട അവസ്ഥയിലുമാണ്.

ഇന്നോളം ഒരു സ്ത്രീയുടെയും മെസഞ്ചറിൽ അങ്ങോട്ടുപോയി ഒന്നും പറയാത്ത ആളാണ് ഞാൻ. ആരെങ്കിലും സ്‌ക്രീൻ ഷോട്ടെടുത്തിടും എന്ന പേടികൊണ്ടാണെന്ന് ഞാൻ തമാശയ്ക്കു പറയാറുണ്ട്. എന്നാൽ അതുകൊണ്ടല്ല. എനിക്കവരോട് വ്യക്തിപരമായി ഒന്നും പറയാനില്ല എന്നതുകൊണ്ടുമാത്രം. ഉണ്ടായിരുന്നെങ്കിൽ അത് പറയാൻ ഉറപ്പായും ചെന്നേനെ. സ്വാതന്ത്ര്യവും സൗഹൃദവും ഉള്ളവരുടെകൂടെ മെസഞ്ചറിൽ സംസാരിക്കാറുണ്ട്. അവർക്കു എന്റെ സംസാരം ഇഷ്ടമായതുകൊണ്ടുതന്നെ. എഫ്ബിയിൽ വന്നശേഷം എനിക്ക് ഒരേയൊരാളിന്റെ കൂടെമാത്രമേ അങ്ങോട്ടു പ്രണയം തോന്നിയിട്ടുള്ളൂ. കുറേവർഷങ്ങൾക്കു മുൻപ്. അവളൊരു സുന്ദരിയും നല്ല കലാകാരിയുമാണ്. ആരോടും എന്തും  തുറന്നുപറയാൻ ധൈര്യമുള്ള ഒരുവനായിട്ടു പോലും ഞാനതു ഓളോട് വെളിപ്പെടുത്തിയിട്ടില്ല. ഓളുടെ സന്തുഷ്ട കുടുംബജീവിതം കണ്ടിട്ടുതന്നെയാണ്. ചുമ്മാ എന്തിനാ എന്നോടുള്ള നല്ലൊരു സൗഹൃദം നശിപ്പിക്കുന്നത്.

എന്നാൽ എന്തുകൊണ്ടെന്നറിയില്ല എന്നെ ശല്യപ്പെടുത്തിയ ചില സ്ത്രീകളുണ്ട്. അതിൽ ചിലരുടെ മെസ്സേജുകൾ വായിച്ചാൽ എന്നെപ്പിടിച്ചു ബലാത്സംഗം ചെയ്തുകളയും എന്നുതോന്നിപ്പോയിട്ടുണ്ട്.  പുരുഷന്മാർ പൊതുവെ ഇങ്ങോട്ടുവരുന്നവരെ കുറിച്ച് പോസ്റ്റിട്ടു പ്രതികരിക്കാറില്ല   എഫ്ബിയിൽ എന്നോട് ഇങ്ങോട്ടു മിണ്ടാൻവന്ന ചില സ്ത്രീകളാണ് പിന്നീട് എന്റെ ജീവിതത്തിൽ കടന്നുവന്നിട്ടുള്ളതും.

“രാത്രി പത്തുമണി കഴിഞ്ഞാൽ പച്ച ലൈറ്റ് കത്തി മെസഞ്ചർ കിടക്കുന്നത് കാണുമ്പോൾ, കുറെപ്പേരൊന്നിച്ചൊരു വരവാണ്, എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവർക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണ്. അപ്പോൾ അത്യാവശ്യത്തിന് മാത്രം മെസഞ്ചറില വരാനായി ശ്രദ്ധിക്കുക, വെറുപ്പിക്കരുത്. “

“ഞായർ തിങ്കൾ ദിവസങ്ങളിൽ മാത്രം എനിക്ക് വന്നത് അഞ്ഞൂറോളം മെസഞ്ചർ മെസേജുകളും, നൂറോളം മെസഞ്ചർ കോളുകളും, പത്തുമുപ്പത് മെസഞ്ചർ വീഡിയോ കോളുകളുമാണ്. ഇതിനൊക്കെ മറുപടി തരാനായി എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് ഞാാൻ മറുപടി തരാത്തത്. “

ജോമോളുടെ ഈ അവസ്ഥ വ്യാപകമായി സ്ത്രീകൾ അനുഭവിക്കുന്നതുതന്നെയാണ്.

ഒരാൾ ശല്യപ്പെടുത്തിയാൽ അവരെ ബ്ളോക് ചെയ്യാനുള്ള സൗകര്യം എഫ്ബി തന്നിട്ടുണ്ട്. എന്നാൽ ശല്യം ക്രമാതീതമായി വർദ്ധിച്ചെങ്കിൽ  ഉത്തരവാദി നിങ്ങൾ തന്നെയാണ്. എന്തെന്നാൽ, ലൈക്കും കമന്റും കൂടുതൽ കിട്ടാൻ, റിക്വസ്റ്റ് അയക്കുന്ന എല്ലാരേയും പിടിച്ചു ആഡ് ചെയുന്ന പ്രവണത അവസാനിപ്പിക്കണം. ആദ്യം ഒരാളുടെ പ്രൊഫൈലിൽ കയറി നോക്കുക. ആ വ്യക്തിയുടെ മൂല്യങ്ങൾ കുറെയൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. വർഗ്ഗീയവാദത്തിനും   സൂപ്പർതാരങ്ങളെ ആരാധിക്കാനും സ്ത്രീവിരുദ്ധത പുലമ്പാനും വേണ്ടി ഇതിലൊക്കെ വരുന്നവരെ ആഡ് ചെയ്യാൻ പോകരുത്. ഒരാളുടെ വ്യക്തിത്വം നോക്കി ആഡ് ചെയുക. ഇങ്ങനെയൊക്കെ ചെയ്താലും പൂർണ്ണമായി ശല്യങ്ങളെ ഒഴിവാക്കാൻ പറ്റില്ലെന്ന് സമ്മതിക്കുന്നു. ശല്യക്കാരിൽ കവികളും കലാകാരന്മാരും രാഷ്ട്രീയക്കാരും അനാർക്കിസ്റ്റുകളും പുരോഗമനക്കാരും ഭജനക്കാരും പൂജാരിമാരും പുരോഹിതന്മാരും സന്യാസികളും …അങ്ങനെ എല്ലാരും ഉൾപ്പെടുന്നു. തന്റെ ഒരു രചനയ്ക്ക് ഒരു സ്ത്രീ ലൈക്കടിച്ചാൽ അത് പ്രണയമെന്നു കരുതുന്ന മണ്ടന്മാർ എഫ്ബിയിൽ വിരളമല്ല. സ്ത്രീകളെ ശല്യപ്പെടുത്തിയതിന്റെ പേരിൽ സൈബർ പോലീസ് സ്റ്റേഷനിൽ പോയി മാപ്പുപറഞ്ഞ കവികളെ എനിക്കറിയാം. എന്തിനാണ് ഇവനൊക്കെ ഇങ്ങനെ അധപതിച്ചു ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഞാനിതൊക്കെ വിളിച്ചുപറയുന്നത് പതിമൂന്നുവർഷത്തെ സോഷ്യൽ മീഡിയ ജീവിതത്തിൽ ഒരു സ്ത്രീയും എന്നെക്കുറിച്ചു പരാതിപറയില്ല എന്നുറപ്പുള്ളതുകൊണ്ടുതന്നെ. അതൊരു അഹങ്കാരം തന്നെയാണെന്നു കൂട്ടിക്കോ. എല്ലാ പുരുഷന്മാരെയും ഒരേ തൊഴുത്തിൽ കെട്ടരുത്. നല്ല അന്തസും അഭിമാനവും ഉള്ളവരും ഇതിലുണ്ട്. ഇഷ്ടമുള്ള വസ്‌ത്രം ധരിക്കാനുള്ള ജോമോൾ ജോസഫിന്റെ സ്വാതന്ത്രത്തെ ഞാൻ മാനിക്കുന്നു. എന്നാൽ അത്തരം ഫോട്ടോയ്ക്കടിയിൽ വരുന്ന കമന്റുകൾ എല്ലാം ‘നല്ലതാകണ’മെന്നു ആഗ്രഹിക്കാമെന്നല്ലാതെ കേരളത്തിൽ അത് നടക്കുമെന്ന് പ്രതീക്ഷിക്കരുത്. ഇവിടത്തെ ആളുകളെ അറിയാല്ലോ. എന്നാൽ നിങ്ങളെപോലുള്ളവരുടെ പുരോഗമനം കാണുമ്പൊൾ വിദേശ സ്ത്രീകൾ തന്നെയാണ് ഭേദമെന്നു തോന്നും. കാരണംപറയാം.

മലയാളം കൂട്ടായ്മകളിലൊക്കെ എത്തപ്പെടുന്നതിനു മുമ്പ് 2007 -ൽ ഓർക്കുട്ടിൽ ഒരാളോട് ഇഷ്ടംതോന്നി തുറന്നുപറഞ്ഞിട്ടുണ്ട്. അത് കാർല വയേര എന്നൊരു ബ്രസീലുകാരിയോടാണ്. ഇന്ത്യയെപോലൊരു മൂന്നാംലോക രാജ്യമെങ്കിലും ബ്രസീലിലെങ്കിലും പോയാമതി എന്ന് വിചാരിച്ചു നടന്നകാലം. അവളെനിക്ക് കുറെ പോർച്ചുഗീസ് വാക്കുകൾ പഠിപ്പിച്ചുതന്നിരുന്നു. ഊഷ്മളമായൊരു സൗഹൃദം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. പിന്നെ എനിക്ക് അവളോട് പ്രണയമായി.  ഞാനവളോട് പ്രണയാഭ്യർത്ഥനയും വിവാഹാഭ്യര്ഥനയും നടത്തി. തനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടെന്നും ഉടനെ വിവാഹിതരാകുമെന്നും പറഞ്ഞു അവളെന്റെ പ്രൊപ്പോസലിനു നന്ദിയോടെ നോ പറഞ്ഞു. അവളുടെ ശരീരത്തെ വർണ്ണിച്ചുകൊണ്ടു ‘അശ്‌ളീല’ച്ചുവയോടെ ചാറ്റ് ചെയ്തിട്ടുണ്ട്. അതിനൊക്കെ മറുപടിയായി അവൾ നന്ദിയാണ്പറഞ്ഞത്. കാരണം ഒരു പുരുഷനിൽ നിന്ന് അങ്ങനെ കേൾക്കുക  അംഗീകാരമായി അവർ കരുതുന്നു. തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനുള്ള സർട്ടിഫിക്കറ്റുകൾ ആയി ഇത്തരം കമന്റുകളെ അവർ കാണുന്നു. പുരുഷന്മാരുടെ കാര്യത്തിലും അങ്ങനെ തന്നെ.

എന്നാൽ നമ്മുടെ നാട്ടിൽ തീവ്രപുരോഗമനം പറയുന്ന ചില സ്ത്രീകളുടെ ഉള്ളിൽ ഇപ്പോഴും ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ യുണ്ട്. തന്റെ മനസും ശരീരവും ഭർത്താവിനുമാത്രമെന്ന് പറയാതെ പറയും. നിന്റെ മുലകൾ കൊള്ളാമെന്നു ഫോട്ടോയ്ക്ക് താഴെ എഴുതുന്ന യുവാവിനോട് നന്ദി പറയുന്ന പാശ്ചാത്യവനിതയും അതെ പ്രവർത്തി ചെയുന്ന യുവാവിനെ തെറി വിളിക്കുന്ന ഇന്ത്യൻ പുരോഗമന വനിതയും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്.

“ഞാനെന്ത് വസ്ത്രം ധരിക്കണം, എന്റെ ഏത് ചിത്രം ഫേസ്ബുക്കിലിടണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആ സ്വാതന്ത്ര്യം എങ്ങനെയുപയോഗിക്കണം എന്നെനിക്ക് നന്നായി അറിയാം. എനിക്ക് അറിവില്ലാത്തത് എന്റെ ഭർത്താവിനോടോ കൂട്ടുകാരോടോ ചോദിച്ച് മനസ്സിലാക്കാനും മടിയില്ല. അതുകൊണ്ട് തന്നെ തൽക്കാലം ഉപദേശകരുടെ ആവശ്യം ഇല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കട്ടേ.”

ജോമോളുടെ ഒരു പരാതി ഇതാണ്. ഇന്ത്യൻ പുരോഗമനം ഇന്നും ആർഷസംസ്കാരത്തിൽ അധിഷ്ഠിതമാണ്. ഇവിടെ വളരെ മോഡേൺ ആയി വസ്ത്രമിടുന്നവരും ബിക്കിനിയിട്ടു ഫോട്ടയെടുത്തു എഫ്ബിയിൽ പരസ്യപ്പെടുത്തുന്നവരും, അവരുടെ അംഗവടിവിനെ പുകഴ്ത്തി  പുരുഷൻ എന്തെങ്കിലും പറഞ്ഞാൽ സദാചാരം വ്രണപ്പെടുന്നവരാണ്. ഫോട്ടോയെ കുറ്റംപറയുന്ന സദാചാരവാദികളെ നമുക്ക് അടിച്ചോടിക്കാം.ലൈംഗികമായ കയ്യേറ്റങ്ങളെ നമുക്കൊരുമിച്ചു നേരിടുകതന്നെ വേണം.ഇത്തരം വസ്ത്രങ്ങൾ അണിയുന്നതുകൊണ്ടാണ് ലൈംഗികാക്രമണം ഉണ്ടാകുന്നതെന്ന് പറയുന്നവരെ തെരണ്ടിവാല് കൊണ്ട് തല്ലിയോടിക്കാം.

എന്നാൽ ഇത്തരം വസ്ത്രങ്ങൾ നൽകുന്ന ശരീരസൗന്ദര്യം മറ്റുള്ളവർ ആസ്വദിക്കുകയാണല്ലോ നിങ്ങളുടെയും ലക്‌ഷ്യം. എന്നാൽ കമന്റ് പറയരുതെന്നു ശഠിച്ചാൽ നിങ്ങളിലാണ് യഥാർത്ഥ സംസ്കാരസദാചാരവാദി ഉണർന്നിരിക്കുന്നത്. നിങ്ങളുടെ ഉള്ളിലെ സദാചാരത്തെ ആര് തുരത്തിയോടിക്കും? ലോകത്തൊരു പുരുഷനും സ്ത്രീയും പത്നീവ്രതനോ പതിവ്രതയോ അല്ല. സ്ട്രെയിറ്റ് സെക്‌സാണ് ഇഷ്ടമെങ്കിൽ എതിർലിംഗക്കാരെ കാണുമ്പോഴും ഹോമോ-ലെസ്ബിയൻസ് ആണെങ്കിൽ സ്വവർഗ്ഗക്കാരെ കാണുമ്പോഴും മോഹമുണ്ടാകാം. ഒരിണയിൽ ഒതുക്കിനിർത്താൻ പറ്റുന്ന കാമവികാരമല്ല മനുഷ്യന്നെത് ഏവർക്കും അറിയാമല്ലോ. സദാചാരബോധം കാരണമോ മറ്റുള്ളവർ അറിഞ്ഞാലോ എന്ന ഭയംകരണമോ ആണ് പലരും തൃഷ്ണകളെ സ്വയം വിലക്കുന്നത്.

ഒന്നുകിൽ സംസ്കാരത്തെയും സദാചാരത്തെയും കുറിച്ച് പറയൂ അല്ലെങ്കിൽ മോഡേണായി പുരോഗമനത്തെ കുറിച്ചുപറയൂ. രണ്ടുവള്ളത്തിലെയും നിൽപ്പ് വളരെ മോശമാണ്. സാധാരണഗതിയിൽ മേൽവസ്ത്രം അണിയാതെ വീട്ടിലിരിക്കുന്നവരാണ് കുറെ പുരുഷന്മാർ.
ചില പണികൾ ചെയ്യുന്നവരും പഴയ ആളുകളും മേൽവസ്ത്രം ഇല്ലാതെ നടക്കുന്നവരാണ്. അതുകുഴപ്പമില്ല  സിനിമകളിലെ നായകന്മാർ മസിലുംവീർപ്പിച്ചു ഉടുപ്പില്ലാതെ നിൽക്കുന്നതും കുഴപ്പമില്ല. വര്ഷങ്ങള്ക്കു മുമ്പ് ഒരിക്കൽ ഞാൻ ഷർട്ടില്ലാതെ മസിലും വീർപ്പിച്ചു നിന്നൊരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ അനവധിപേർ തോളത്തിരുന്നു ചെവികടിച്ചു. ആ ഫോട്ടോ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. അത്ര ദാരിദ്ര്യമാണ് അവർക്കു . ഈയിടെ ഒരു ജാക്കറ്റ് ഇട്ടുകൊണ്ട് എടുത്ത ഫോട്ടോയിൽ എന്റെ ചെസ്റ്റ് അല്പം വെളിയിൽ കണ്ടത് വലിയ അപരാധമായിപ്പോയി എന്ന് കമന്റിട്ടവരും വിരളമല്ല. ശരീരം മുഴുവൻ മൂടിക്കെട്ടി വയ്‌ക്കേണ്ടതാണെന്നു ഞാൻ കരുതുന്നില്ല. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല വ്യായാമം. ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് കൂടുതൽപേരും അത് ചെയ്യുന്നത്.

“കുഞ്ഞുടുപ്പിട്ടു നടക്കുന്നതുകൊണ്ട്, എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടേയും തളളിക്കയറിയുള്ള ഈ വരവ് എങ്കിൽ, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാൻ എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്.”

എന്ന് ജോമോൾ പറയുമ്പോൾ അതിൽ വല്ലാത്തൊരു ആത്മവിശ്വാസം കാണാൻ കഴിയുന്നു. സ്വന്തം ശരീരം ഏവർക്കും മോഹിക്കാൻ പറ്റിയ സൗന്ദര്യമുള്ളതിന്നു സ്ഥാപിക്കുമ്പോൾ ആ ആത്മവിശ്വാസം എന്റെ ചാൾസ് ശോഭ്രാജിന്റെ അമ്മായിയിൽ പോലും കണ്ടിട്ടില്ല.

ജോമോളേ ..ഞാനൊരു ഫെമിസ്റ്റാണ്. നമ്മുടെ നാട്ടുകാരെ തിരുത്താമെന്ന ധാരണ വേണ്ട. നമ്മൾ ചെയ്യേണ്ടത് നമ്മുടെ പ്രവർത്തികളുമായി മുന്നോട്ടു പോകുക. എതിരഭിപ്രായങ്ങളെയും പരിഹാസങ്ങളെയും അവഗണിക്കുക. ശല്യക്കാരെ നിലയ്ക്ക് നിർത്താനുള്ള കാര്യങ്ങൾ ആലോചിക്കുക. ഒരു പോസ്റ്റിട്ടാൽ നിൽക്കുന്നതൊന്നും അല്ല ശല്യങ്ങൾ. ശല്യക്കാരായ ഊളകൾ പുരുഷന്മാരുടെ പ്രതിനിധിയെന്ന ധാരണയും അവസാനിപ്പിക്കുക. ഞങ്ങളെപ്പോലെ അന്തസുള്ളവരെ അപമാനിക്കാതിരിക്കുക. ഇതിലും വലിയ പെരുന്നാള് വന്നിട്ടും പള്ളിയിൽ പോകാത്തവരും ഉണ്ട്. നിങ്ങളുടെ പോസ്റ്റിൽ ശല്യക്കാരെ മാത്രമാകും ഉദ്ദേശിച്ചത്. അതുകൊണ്ടു നല്ല സൗഹൃദങ്ങളെ സ്വീകരിക്കുക. നമ്മുടെ വീട്ടിൽ ശല്യക്കാരെ വിളിച്ചുകയറ്റിയിട്ടു ശല്യം ശല്യം എന്ന് പറയുന്നതിൽ എന്തർത്ഥം സഹോദരീ. തെറ്റുകൾക്കെതിരെ പ്രതികരിക്കണം. പക്ഷെ സ്വയംകൃതാനർത്ഥം ആയി വിലപിക്കുന്നവരാണ് കൂടുതൽ. നിങ്ങൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സൂക്ഷിക്കേണ്ട കാലമാണിത്.