നമ്മളില്‍ പലരും ഇക്കാലത്ത് ഫേസ്ബുക്കില്‍ കൂടി സ്ത്രീകള്‍ ചതിക്കപ്പെടുന്ന കഥകള്‍ കേട്ടിട്ടുണ്ടാവും. പലരുടെയും അനുഭവങ്ങള്‍ അതാണ് കാണിച്ചു തരുന്നത്. കല്യാണം കഴിച്ച ചില വീരന്മാര് സിംഗിള്‍ ആണെന്ന് ചിലപ്പോള്‍ എഴുതി വയ്കും. നേരില്‍ കാണുമ്പോള്‍ ആവും സത്യാവസ്ഥ മനസ്സിലാവുന്നത്. അങ്ങിനെ ചതികളുടെ ഒരു നീണ്ട ഘോഷയാത്ര തന്നെ ഓണ്‍ ലൈന്‍ ബന്ധങ്ങളില്‍ കാണുവാന്‍ കഴിയും. ഇന്നത്തെ നമ്മുടെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയ ഒരു പ്രധാന പങ്കു വഹിക്കുന്നതിനാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവുന്നത് നല്ലത് തന്നെയാണ്.
ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒരിക്കലും ഒരാളെയും പറ്റി നമുക്ക് വ്യക്തമായ ധാരണകള്‍ തരില്ല.
ഒരു പുരുഷന് ചിലപ്പോള്‍ വളരെ പരിഷ്കാരിയായി അവിടെ തന്റെ പോസ്റ്റുകള്‍ ഇടുന്നുണ്ടാവും. അയാള്‍ സമൂഹത്തിലെ അനീതികള്‍ക്ക് എതിരെയും മറ്റും സ്ഥിരമായി സ്വന്തം പ്രൊഫൈലില്‍ ഓരോ കാര്യങ്ങള്‍ എഴുതി വിടുന്നുണ്ടാവും. അയാള്‍ നമ്മുടെ മനസ്സില്‍ അയാളെ അനുകരിക്കുവാനുള്ള രീതിയില്‍ ഉള്ളകാര്യങ്ങള്‍ ഒക്കെ എഴുതി എന്നിരുന്നാലും സ്വന്തം കാര്യം അതിലൊന്നും വെളിപ്പെടുത്തുന്നുണ്ടാവില്ല. ഇങ്ങിനെ എഴുതുന്നവര്‍ മിക്കവാറും ചതിയന്മാര് ആയിരിക്കും.അയാള്‍ സത്യത്തില്‍ ഏതു തരത്തില്‍ ഉള്ള ആളാണെന്നു അറിയുവാന്‍ അയാളുടെ ഫെസ്ബൂക്ക് പോസ്റ്റുകള്‍ കൊണ്ട് നമുക്ക് ഒരിക്കലും കഴിയുകയില്ല. ഇക്കൂട്ടരുടെ ചതിയില്‍ ഒരിക്കലും വീഴരുത്. അങ്ങിനെ ഉള്ള ആളുകളെ എപ്പോളും നമ്മള് സംശയത്തോടെ മാത്രമേ കാണുവാന്‍ പാടുള്ളൂ.
സൂക്ഷിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.
ഇത്തരത്തിലുള്ള ആളുകളുമായി നമ്മള് ഒരുതരം ബന്ധത്തില്‍ ആണെന്ന രീതിയില്‍ ഫെസ്ബുക്കിലൂടെ ഒരിക്കലും ഉടന്‍ തന്നെ പബ്ലിഷ് ചെയ്യരുത്. അതായത് നമ്മുടെ പ്രൊഫൈലില്‍ അവരുടെ പേരുകള്‍ വയ്കരുത് എന്നാണു ഞാന്‍ പറഞ്ഞു വരുന്നത്. കാരണം അയാളുമായി എന്തെങ്കിലും കാരണവശാല്‍ നമുക്ക് പിന്നീട് ചിലപ്പോള്‍ പിണങ്ങേണ്ടി വന്നാല്‍ അതൊരു പ്രശ്നം ആയാലോ? അതിനാല്‍ എല്ലാം സൂക്ഷിച്ചു തന്നെ ചെയ്യുക. അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചു മാത്രം തീരുമാനങ്ങള്‍ എടുത്താല്‍ മതി. ചിലപ്പോള്‍ ഇത്തരം ബന്ധങ്ങള്‍ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല. എന്റെ അഭിപ്രായത്തില്‍ കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും നിങ്ങള്‍ അയാളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കണം.
നിങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുക
മറ്റുള്ളവരുമായി നിങ്ങള്‍ നടത്തുന്ന ചര്‍ച്ചകളിലും മറ്റും സംയമനം പാലിക്കുക. അനാവശ്യമായ ചാറ്റുകളും മറ്റും ഒഴിവാക്കുന്നതാവും നല്ലത്. അബദ്ധങ്ങളില്‍ ചെന്ന് ചാടുവാന്‍ അത് ഇടയാക്കും. സ്വയം പാര പണിയാതെ നോക്കേണ്ടുന്നത് നമ്മുടെ മാത്രം കടമയാണ് എന്ന കാര്യം മറക്കാതെ മനസ്സില്‍ സൂക്ഷിക്കണം.
അസൂയ ഒരു പ്രശ്നം ആവാം.
അയാളുടെ സുഹൃത്തുക്കള്‍ ആയി വേറെ കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള് ചിലപ്പോള്‍ ഉണ്ടാവാം. അവരുടെ പേരുകള്‍ പറഞ്ഞു കലഹങ്ങള്‍ ഉണ്ടാക്കരുത്. സത്യം നമുക്ക് അറിയില്ലല്ലോ. അങ്ങിനെ ചെയ്തു എങ്കില്‍ നിങ്ങളുടെ ഇമേജിനെ അത് ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യം ആയി എന്ന് വരാം. അതിനാല്‍ അസൂയ ഒരിക്കലും പാടില്ല. ക്ഷമ വേണം എല്ലാ കാര്യങ്ങളിലും. അയാളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും മറ്റും കൂടുതലായി അറിയുവാന്‍ ശ്രമിക്കുക. എന്നിട്ട് മാത്രം തീരുമാനങ്ങള്‍ എടുക്കുക.