മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി, ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലുതും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടുള്ള വീർക്കുന്നതുമാണ് മനുഷ്യരുടെ ലിംഗം.

പുരുഷലിംഗത്തിന‍് പ്രധാനമായും രണ്ട് ധർമ്മങ്ങളാണുള്ളത്. ആദ്യത്തേത് ശരീരത്തിലെ ദ്രാവകമാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ‍്. സെക്സ് അഥവാ പ്രത്യുൽപാദന വേളയിൽ പുരുഷ ലിംഗത്തിൽ നിന്നും വരുന്ന പുരുഷബീജത്തെ സ്ത്രീയുടെ യോനിയിൽ യോനിയിൽ നിക്ഷേപിക്കുക, പുരുഷന്റെ രതിമൂർച്ഛ, ലൈംഗിക സംതൃപ്തി എന്നിവയിൽ പ്രധാന പങ്ക് വഹിക്കുക എന്നതാണ് രണ്ടാമത്തേത്. പിന്നെ പുരുഷൻ സെക്സ് ചെയ്യുന്നത് ലിംഗത്തിലൂടെയാണ്. പുരുഷന് സ്വയംഭോഗം ത്തിലൂടെ തന്റെ ലിംഗത്തിൽ നിന്നും ശുക്ലം പുറത്തുവിടാൻ സാധിക്കുന്നു. കൗമാരത്തിൽ ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ പുരുഷഹോർമോണുകളുടെ പ്രവർത്തന ഫലമായി ലിംഗം (അണ്ടി), വൃഷ്ണം (മണി) എന്നിവ വളർച്ച പ്രാപിക്കുകയും ശുക്ലോൽപാദനം ഉണ്ടാവുകയും ലിംഗത്തിന് സമീപത്തായി രോമവളർച്ച ആരംഭിക്കുകയും ചെയ്യുന്നു. ഗുഹ്യഭാഗത്തിന്റെ സംരക്ഷണമാണ് രോമത്തിന്റെ ധർമ്മം. ഗുഹ്യരോമങ്ങൾ ലോലമായ ഗുഹ്യചർമത്തിലേക്ക് നേരിട്ടുള്ള ഉരസൽ ഉണ്ടാകാതിരിക്കുവാനും അതുവഴി രോഗാണുബാധ തടയുവാനും ഒപ്പം ഫോർമോണുകളെ ശേഖരിച്ചു വെയ്ക്കുവാനും താപനില ക്രമീകരിക്കാനും സഹായിക്കുന്നു. ലിംഗത്തിന്റെ പ്രത്യേക ആകൃതി പുരുഷന്മാരുടെ മൂത്ര വിസർജനത്തിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും സവിശേഷ പങ്ക് വഹിക്കാറുണ്ട്

ലിംഗം രക്തം നിറഞ്ഞ് ദൃഢമായി ഉയർന്നു നിൽക്കുന്നതിനെയാണ‍് ഉദ്ധാരണം (Erection) എന്ന്‌ പറയുന്നത്. ശാരീരികവും മാനസികവുമായ സങ്കീർണ്ണ പ്രവർത്തനങ്ങൾ ഇതിന്‌ പിന്നിലുണ്ട്. പുരുഷന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ പ്രധാനലക്ഷണം കൂടിയാണിത്. പൊതുവേ ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോഴാണ‍് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും ഉറക്കത്തിലും അതിരാവിലെയും മറ്റ് സാഹചര്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ചെറുപ്പക്കാരിൽ ഉറക്കത്തിൽ ഉദ്ധാരണം നടക്കുകയും സ്ഖലനം സംഭവിക്കുകയും ചെയ്യുന്നത് സർവ സാധാരണമാണ്. ഇവയെല്ലാം ആരോഗ്യമുള്ള ശരീരത്തിൽ നടക്കുന്ന സ്വാഭാവിക പ്രവർത്തനങ്ങൾ തന്നെയാണ്. ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്കുണ്ടാകുന്ന വലിപ്പ വർദ്ധനമൂലം, ലിംഗത്തിലെ കലകളിലേക്ക് കൂടുതല് രക്തമൊഴുകുന്നതാണ‍് ഉദ്ധാരണത്തിന‍് ഇടയാക്കുന്നത്. ഉദ്ധരിച്ചലിംഗം, അതിനോടനുബന്ധപ്പെട്ട പേശികളുടെ വലിവ് അനുസരിച്ച് കുത്തനെ മുകളിലേയ്ക്കോ, താഴേയ്ക്കോ, നേരെയോ നിൽക്കാം. ലിംഗം ദൃഢമായി നിൽ‌ക്കുന്ന അവസ്ഥയിൽ മാത്രമേ ലൈംഗികബന്ധം സാധ്യമാവൂവെങ്കിലും മറ്റു ലൈംഗികപ്രക്രിയകൾക്ക് ഉദ്ധാരണത്തിന്റെ ആവശ്യമില്ല. തലച്ചോറിൽ ഉണ്ടാകുന്ന ലൈംഗിക ഉത്തേജനമാണ് ഉദ്ധാരണത്തിന്റെ മൂലകാരണം. നാഡീ ഞരമ്പുകൾ, ഹോർമോണുകൾ, സിരാധമനികൾ എന്നിവയും ഇക്കാര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു.

ഉദ്ധരിക്കുന്ന സമയത്തു ലിംഗം 300% വരെ വളർച്ച പ്രാപിക്കാം. ഈ സമയത്ത് ലിംഗത്തിൽ നിന്നും ചെറിയ അളവിൽ ബീജമടങ്ങിയ വഴുവഴുപ്പുള്ള സ്നേഹദ്രവവും (pre ejaculatory fluid) ഉണ്ടാകാം. ഇത് ലിംഗനാളത്തിലെ അമ്ലത ക്രമീകരിക്കാനും അതുവഴി ബീജങ്ങൾ നശിച്ചു പോകാതിരിക്കുവാനും, ലൈംഗികബന്ധം സുഖകരമാകാൻ സ്നിഗ്ധത നൽകുന്ന ഒരു ലൂബ്രിക്കന്റായും പ്രവർത്തിക്കുന്നു. അവസാനം സ്‌ഖലനത്തോടെ ഉദ്ധാരണം ഇല്ലാതാകുന്നു. അതോടെ അല്പം ശക്തിയോടെ പുരുഷബീജമടങ്ങിയ ശുക്ലം പുറത്തേക്ക് പോകുന്നു. തുടർന്ന് ലിംഗം പൂർവാവസ്ഥയിലേക്ക് മടങ്ങുന്നു

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ കൊണ്ട് ഉദ്ധാരണം നടക്കാത്ത അവസ്ഥയെ “ഉദ്ധാരണക്കുറവ് (Erectile dysfunction)” എന്നറിയപ്പെടുന്നു. പുകവലി, അതിമദ്യപാനം, പോഷകാഹാരക്കുറവ്, ശാരീരിക വ്യായാമക്കുറവ്, അമിതാധ്വാനം, മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ക്ഷീണം, പങ്കാളിയോടുള്ള താല്പര്യക്കുറവ്, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെ ഉദ്ധാരണക്കുറവിലേക്ക് നയിക്കാറുണ്ട്. ഇത് പല രോഗങ്ങളുടെയും ഒരു ലക്ഷണമായി വൈദ്യശാസ്ത്രം കണക്കാക്കാറുണ്ട്. ലിംഗഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നത് ഇതിന് പ്രധാന കാരണമാണ്. പ്രമേഹം, രക്താദിസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾ, നാഡീ സംബന്ധമായ രോഗങ്ങൾ എന്നിവ കൊണ്ട് ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകാം. പ്രായം കൂടുംതോറും പുരുഷ ഹോർമോണിന്റെ അളവ് കുറയുന്നത് മൂലം ഇത് ഉണ്ടാകാനുള്ള സാധ്യത വർധിച്ചേക്കാം. എന്നിരുന്നാലും ‘വയാഗ്ര’ പോലെയുള്ള മരുന്നുകളുടെ കണ്ടുപിടുത്തം ഇക്കാര്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ഇന്ന് ഉദ്ധാരണശേഷി പൂർണമായും നഷ്ടപ്പെട്ടവർക്ക് ശസ്ത്രക്രിയ മുഖേന ഇമ്പ്ലാന്റ് ഘടിപ്പിക്കാനും, അതുവഴി ആവശ്യമുള്ള സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും സാധിക്കുന്നുണ്ട്‌. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നവരിൽ ലിംഗത്തിന്റെ ഉദ്ധാരണവും ലൈംഗികശേഷിയും കൂടുതൽ കാലം നിലനിൽക്കാറുണ്ട്. പതിവായുള്ള വ്യായാമം ശരീരത്തിലെ പ്രത്യേകിച്ച് ലിംഗഭാഗത്തേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഉദ്ധാരണശേഷി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ശുക്ലസ്ഖലനത്തോടെ ഉദ്ധാരണം പെട്ടെന്ന് നഷ്ടമാകുന്ന അവസ്ഥയെ ശീക്രസ്ഖലനം (Premature ejaculation) എന്നുവിളിക്കുന്നു.

ഉദ്ധരിച്ച ലിംഗത്തിലൂടെ ബീജം വഹിക്കുന്ന ശുക്ലം (Semen) പുറത്തുപോകുന്ന പ്രക്രിയയാണ് സ്ഖലനം (Ejaculation). ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ്‌ ശുക്ല സ്ഖലനത്തോടെ യോനിയിൽ നിക്ഷേപിക്കപ്പെടുക. ഇത് ഗർഭധാരണത്തിന് കാരണമാകുന്നു. പുരുഷന്മാരിലെ രതിമൂർച്ഛ (Orgasm) സ്ഖലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന്‌ പറയാം. ഇക്കാരണത്താൽ ഇതിന്‌ പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും പ്രാധാന്യമുണ്ട്. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് സ്വപ്‍നസ്‍ഖലനം (Noctural emission) എന്നറിയപ്പെടുന്നു. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്‍ഖലനരാഹിത്യം എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം (Premature Ejaculation). സ്ഖലനത്തോടെ ഉദ്ധാരണം അവസാനിക്കുന്നു. പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് സ്ഖലിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ (Prolactin) എന്ന ഹോർമോണിന്റെ അളവ് താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു. ഇത് പലർക്കും ക്ഷീണം പോലെ അനുഭവപ്പെടാം. അത് തികച്ചും സ്വാഭാവികമാണ്. സ്ഖലനത്തിന് മുന്നോടിയായി കൗപ്പർ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന കൊഴുത്ത ലൂബ്രിക്കന്റ് ദ്രാവകം (Pre ejaculatory fluid) പുരുഷൻ സ്രവിക്കാറുണ്ട്. ഇതിലും ബീജങ്ങൾ ഉണ്ടാകാറുണ്ട്. ഗർഭം ധരിക്കാൻ ഈ ബീജങ്ങൾ മതിയാകും. അതിനാൽ ശുക്ല സ്ഖലനംത്തിന് മുൻപ് ലിംഗം തിരിച്ചെടുക്കുന്ന ഗർഭനിരോധന രീതി പരീക്ഷിക്കുന്നവർ ഇക്കാര്യം കൂടി പരിഗണിക്കണം. സ്കലനംത്തോടെ പുറത്തുവരുന്ന ശുക്ലം തുടങ്ങിയ സ്രവങ്ങൾ ഇലൂടെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി പകരുന്ന രോഗാണുക്കൾ ഉം പടരാറുണ്ട്.

കൗമാരത്തോടെ ലിംഗവും വൃഷണവും വളർച്ച പ്രാപിക്കുന്നു. ലിംഗത്തിന്റെ വലിപ്പം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്കവരിലും പത്തു പതിനാല് വയസോടെ ലിംഗവളർച്ച ആരംഭിച്ചു ഏകദേശം പതിനെട്ടു പത്തൊൻപത് വയസോടെ പൂർത്തിയാവുകയാണ് ചെയ്യുക. വ്യത്യസ്ത വലുപ്പം ആയിരുന്നാലും എല്ലാവർക്കും ഒരേ അളവിൽ ലൈംഗിക സംതൃപ്തി അനുഭവിക്കാൻ സാധിക്കും. ആഫ്രിക്കൻ വംശജരിൽ ലിംഗവലിപ്പം മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്. ചൈനീസ് വംശജരിൽ ഇത് കുറവാണ്. ലിംഗവലിപ്പവും ലൈംഗിക സംതൃപ്തിയുമായി കാര്യമായ ബന്ധമില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു. യോനിയുടെ ആദ്യത്തെ രണ്ടര ഇഞ്ച് ഭാഗത്താണ് സംവേദന ക്ഷമതയുള്ള കോശങ്ങൾ നിറഞ്ഞിരിക്കുന്നത്. അതിനാൽ രണ്ടരയിഞ്ചു വലിപ്പമുള്ള ലിംഗമായാലും ലൈംഗിക സംതൃപ്തിക്ക് ധാരാളം മതിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടരയിഞ്ചിൽ താഴെ വലിപ്പമുള്ള ലിംഗത്തിന് ‘മൈക്രോ പീനിസ്’ എന്നൊരവസ്ഥയുള്ളതായി കണക്കാക്കപ്പെടുന്നു. ലിംഗ വലുപ്പത്തെ പുരുഷത്വത്തിന്റെ ലക്ഷണമായി കണക്കാക്കുന്നതിൽ വലിയ കഴമ്പില്ല

കുളിക്കുമ്പോഴോ മറ്റോ ദിവസവും ശുദ്ധജലത്താൽ ലിംഗം കഴുകുകയോ ടിഷ്യൂ ഉപയോഗിച്ചു വൃത്തിയാക്കുകയോ ചെയ്യേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. വീര്യം കുറഞ്ഞ സോപ്പോ അല്ലെങ്കിൽ വെള്ളം മാത്രമോ ഉപയോഗിച്ച് ലിംഗം വൃത്തിയാക്കുന്നത് ഏറെ ഗുണകരമാണ്. നിത്യേന കുളിക്കുമ്പോഴോ ശുചിമുറിയിൽ പോകുമ്പോഴോ ഇത് ചെയ്യാം. വൃത്തിയാക്കുമ്പോൾ സോപ്പ് നല്ല പോലെ കഴുകിക്കളയുകയും വേണം. എന്നാൽ വീര്യം കൂടിയ സോപ്പോ മറ്റു ലായനികളോ ഈ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കൗമാരപ്രായം മുതൽക്കേ ആൺകുട്ടികൾക്ക് ഇത്തരം വിജ്ഞാനം പകർന്നു കൊടുക്കാൻ മാതാപിതാക്കളും അധ്യാപകരും ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത് വ്യക്തി ശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. അല്ലാത്തപക്ഷം പുരുഷന്മാർക്കു അണുബാധ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്. ഇതവരുടെ ലൈംഗിക പങ്കാളിയിലേക്കും പകരാം. ജനനേന്ദ്രിയ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ദുർഗന്ധം ഉണ്ടാകുവാനും പങ്കാളിക്ക് ബുദ്ധിമുട്ടും താല്പര്യക്കുറവും ചിലപ്പോൾ അണുബാധയും ഉണ്ടാകുവാൻ കാരണമാകാറുണ്ട്. അഗ്രചർമം പിന്നോട്ടു നീക്കി വൃത്തിയാക്കുന്നത് ലിംഗത്തിന്റെ ഉൽഭാഗത്തിൽ അടിഞ്ഞു കൂടുന്ന ‘സ്മെഗ്മ’ എന്ന വെളുത്ത പദാർത്ഥം നീക്കാൻ സഹായിക്കും. അങ്ങനെ ചെയ്യുമ്പോൾ വളരെ മൃദുവായി ഈഭാഗം കൈകാര്യം ചെയ്യുകയും വേണം. കാരണം ഈ ഭാഗം ലോലമായത് കൊണ്ട് മുറിവേൽക്കാൻ സാധ്യതയേറെയാണ്. ഏകദേശം പതിമൂന്ന് വയസ് മുതൽ ലിംഗം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ചെറിയ കുട്ടികളിൽ ഇതിന്റെ ആവശ്യമില്ല. ലൈംഗികബന്ധത്തിന് മുൻപും ശേഷവും ലിംഗം വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇത് ഭാവിയിൽ ഇരുപങ്കാളികൾക്കും ദോഷം വരുത്തും. പുരുഷന്മാരിൽ നിന്ന് ഇത്തരം അണുബാധ ലൈംഗിക പങ്കാളിയിലേക്ക് വേഗം പടരാനും സാധ്യതയുണ്ട്. സ്വയംഭോഗത്തിന് ശേഷവും ലിംഗം വൃത്തിയാക്കണം. അല്ലെങ്കിൽ ശുക്ലം ഉണങ്ങിപ്പിടിച്ച് അണുബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലിംഗാരോഗ്യത്തിൽ അടിവസ്ത്രത്തിനും പ്രാധാന്യമേറെയാണ്. ദിവസവും ഇവ കഴുകി മാത്രം ഉപയോഗിക്കുക. നനവില്ലാത്ത കോട്ടൻ അഥവാ പരുത്തി കൊണ്ടുള്ള ഇറുക്കമില്ലാത്ത അടിവസ്ത്രങ്ങൾ മാത്രം ധരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. ഇറുകിയ അടിവസ്ത്രം ധരിച്ചാൽ അണുബാധ മാത്രമല്ല, വന്ധ്യത പോലുള്ള പ്രശ്‌നങ്ങൾക്കു കാരണമാവുകയും ചെയ്യും. ഉറങ്ങുമ്പോൾ അടിവസ്ത്രങ്ങൾ ഒഴിവാക്കുകയോ അല്ലെങ്കിൽ അയഞ്ഞവ ധരിയ്ക്കുകയോ ചെയ്യുക. അതുപോലെ തന്നെ ലിംഗഭാഗത്തു കാണപ്പെടുന്ന ഗുഹ്യരോമങ്ങൾ ക്ഷ്വരം അഥവാ ഷേവ് ചെയ്യുന്നത് ഒഴിവാക്കേണ്ടതുണ്ട്. ബന്ധപ്പെടുന്ന സമയത്ത് ഘർഷണം കുറക്കുവാനും അണുബാധ പടരുന്നത് തടയുവാനും ഗുഹ്യചർമ സംരക്ഷണവുമാണ് ഇവയുടെ ധാരാളം. ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ അണുബാധ പകരാം. ഗുഹ്യരോമങ്ങൾ കൊണ്ടു ബുദ്ധിമുട്ട് ഉണ്ടാകുക ആണെങ്കിൽ ഇവ നീളം കുറച്ചു മുറിച്ചു നിർത്തുകയോ അല്ലെങ്കിൽ ട്രിമ് ചെയ്യുന്നതോ ആണ് അഭികാമ്യം. പതിവായി ശാരീരിക വ്യായാമം ചെയ്യുക, അമിതമായി കൊഴുപ്പും, മധുരവും, ഉപ്പും അടങ്ങിയ ആഹാരങ്ങൾ കുറയ്ക്കുകയും പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നത് ലിംഗ ഭാഗത്തേക്കുള്ള രക്തയോട്ടം, ലിംഗത്തിന്റെ ഉദ്ധാരണക്ഷമത, ആരോഗ്യം, ലൈംഗികശേഷി എന്നിവ നിലനിർത്താൻ ആവശ്യമാണ്. ഇത് ഒരു പരിധിവരെ ലൈംഗിക പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു

You May Also Like

പുരുഷന്മാരും സ്വയംഭോഗവും

ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല…

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും…

മണിയറ സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു

മണിയറ സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു ഡോ. പി ബി എസ് ചന്ദ്…

ഒരൊറ്റ ചുംബനത്തിൽ അവളെ ഉണർത്താം- ഓര്‍ഗാസം

സെക്സില്‍ ഏര്‍പ്പെടുന്ന വേളയില്‍ പുരുഷന് എളുപ്പത്തില്‍ സ്ഖലനമുണ്ടാകുമെങ്കിലും സ്ത്രീയ്ക്ക് ഓര്‍ഗാസം അത്ര എളുപ്പമാകാറില്ല. ഓര്‍ഗാസം എന്നത്…