Diseases
ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍
സിംബാബ്വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.
162 total views

സിംബാബ്വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.
ectrodactyly (split hand/split foot malformation, or lobster claw syndrome) എന്നാ ഒരു ജനിതക-ഉള്‍പരിവര്‍ത്തനത്തിന്റെ ഫലം ആണ് ഇത്. ഏഴാമത്തെ ക്രോമസോമില്‍ ഉണ്ടായ ഒരു ഉള്‍പരിവര്‍ത്തനത്തിന്റെ ഫലം ആയി, കൈയിലെയും കാലിലേയും കാലറ്റം കൊഞ്ചിന്റെ മാതിരി കാണപ്പെടുന്നു. സാധരണയായി കാലിലെ മൂന്ന് വിരലുകള്‍ മാറി രണ്ട് അറ്റത്തും ഓരോന്നും വെച്ച് ഒട്ടകപ്പക്ഷിയുടെ പാദം ആയി കാണപ്പെടുന്നു. ectrodactyly ലോകത്തില്‍ അപൂര്‍വ്വവുമായി മാത്രം കാണപ്പെടുബോള്‍ ഈ വംശത്തില്‍ അത് പൊതുവായത് ഡോമ ഗോത്രം ലോകത്തില്‍ നിന്ന് ഉണ്ടായ ഒറ്റപ്പെടലും അങ്ങനെ തടയപ്പെട്ട ജീന്‍ ഫ്ലോയും ആയിരുന്നു. (ഇത് മാത്രം അല്ല, ഡോമോ ഗോത്രാചാരപ്രാകാരം പുറത്ത് നിന്ന് സ്ത്രി വിവാഹമോ കഴിക്കുകയോ ഗര്ഭണിയക്കുകയോ ചെയ്താല്‍ ഗോത്രത്തില്‍ നിന്ന് വിലക്ക് നല്ക്കി പുറത്ത് ആകുമായിരുന്നു).
മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാല്‍ ഈ ജീന്‍, dominant gene ആയതിനാലും ഗോത്രത്തിലെ ആധികം ആളുകളില്‍ ഈ സ്ഥിതിവിശേഷം വരികയും അവരുടെ ഗോത്രത്തില്‍ അത് സ്വാഭവികം ആയ ഒരു variation ആയി മാറുകയും ചെയ്തു.
വായിക്കാന്‍ :-http://goo.gl/KSos ,http://goo.gl/FrIKdi
ഈ ഗിരിവംശം, ജീവശാസ്ത്രജ്ഞന്മാര്‍ക്ക് small populationനില് ഉണ്ടാക്കുന്ന ജനിതിക -പരിണിത ഫലങ്ങളെ കുറിച്ച് പഠിക്കാന്‍ പറ്റിയ അപൂര്‍വ്വ, പ്രക്യതി നല്ക്കുന്ന ഉദാഹരങ്ങള്‍ ആണ്.
അതിജീവനത്തിന് ആനുകൂല്യമാകത ‘ജനിതകം ആയ വ്യതിയാനങ്ങളും (genetic drift) ഒരു sub-population ല്‍ പ്രബലമായ സ്വഭാവവിശേഷം(dominant trait) ആയി മാറുന്നത് എങ്ങനെ എന്നതിന് മികച്ച ഒരു ഉദാഹരണം ആയി മാറുന്നു ഡോമാ.
**ലോകത്തില്‍ മുഴുവന്‍ എടുക്കുബോള്‍ (a large population) electrodactyl, recessive trait ആയി പോകുന്നത് അത് ജീവശാസ്ത്രപരമായി അനൂകുലം ആകുന്നില്ല എന്നത് കൊണ്ട് ആകും
അവലംബം:
http://www.thisislocallondon.co.uk/indepth/features/1297969.startling_secrets_of_ostrich_people/
http://en.wikipedia.org/wiki/Vadoma
163 total views, 1 views today