കണ്ണില്‍ കൂടി ആർത്തവ രക്തം വരുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

കണ്ണില്‍ കൂടി ആർത്തവ രക്തം വരും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഒക്കുലാര്‍ വികാരിയസ് എന്ന അവസ്ഥ ഉള്ളവരിൽ ഇത് സംഭവിക്കാം.ആര്‍ത്തവ സമയത്ത് മറ്റ് അവയവങ്ങളിലൂടെ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണിത്. ഇങ്ങനെയുള്ളവര്‍ക്ക് കൂടുതലായും മൂക്കിലൂടെയാണ് രക്തം വരാറുള്ളത്.
ഹീമോക്ലാരിയ എന്നാണ് പൊതുവെ രക്തക്കണ്ണീരിനെ മെഡിക്കല്‍ സയന്‍സ് വിശേഷിപ്പിക്കുന്നത്. മെലനോമ, ട്യൂമര്‍ തുടങ്ങിയ രോഗാവസ്ഥകളില്‍ ഇങ്ങനെ സംഭവിക്കാം. ഇത്തരക്കാരിൽ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കണ്ണില്‍നിന്ന് രക്തമൊഴുകാറുണ്ട്.ഈ അവസ്ഥ അവസാനമായി റിപ്പോർട്ട് ചെയ്തതത് ഇന്ത്യയിലെ ചണ്ഡീഗഢ് ആണ്. അവിടെ ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സിയിലെത്തിയ 25 കാരിക്കാണ് കണ്ണുനീരിനു പകരം രക്തമൊഴുക്കി കരയുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയത്.

വിവാഹിതയായ സ്ത്രീക്ക് വേദനയോ , അസ്വസ്ഥതയോ ഇല്ലായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പും കൃത്യമായി ഇതുപോലെ സംഭവിച്ചിരുന്നുവെന്ന് അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു.നേത്ര, റേഡിയോളജിക്കല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ എല്ലാം സാധാരണ നിലയിലായിരുന്നു.ശരീരത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രക്തസ്രാവം കണ്ടെത്താന്‍ കഴിഞ്ഞുമില്ല.കുടുംബത്തിലാര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുടെ ചരിത്രവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൂടുതല്‍ പരിശോധനയിലും അന്വേഷണത്തിലുമാണ് സ്ത്രീയുടെ ആര്‍ത്തവചക്രത്തിനിടയിലാണ് രക്ത കണ്ണുനീര്‍ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടത്.

You May Also Like

ഉക്രെയ്‌നില്‍ ബേബി ഫാക്ടറി വന്‍ വ്യവസായമായി വളര്‍ന്നിരിക്കുകയാണ്, എന്താണ് ബേബി ഫാക്ടറികള്‍ ?

എന്താണ് ബേബി ഫാക്ടറികള്‍ ? അറിവ് തേടുന്ന പാവം പ്രവാസി കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ വാടക…

എന്താണ് പ്രകൃതിയിലെ ഒരു അത്ഭുത പ്രതിഭാസമായ ലാമിനാർ ഫ്ളോ അഥവാ ധാരാരേഖീ പ്രവാഹം ?

ലാമിനാർ ഫ്ലോ, ദ്രാവകത്തിൻ്റെ (ഗ്യാസ് അല്ലെങ്കിൽ ലിക്വിഡ്) ഒഴുക്ക്, അതിൽ ദ്രാവകം ക്രമരഹിതമായ ഏറ്റക്കുറച്ചിലുകൾക്കും മിശ്രിതത്തിനും…

പരുന്തു സഞ്ചരിച്ച വഴികൾ !

Baijuraj Sasthralokam പരുന്തു സഞ്ചരിച്ച വഴികൾ ! . 2019 ഇൽ സൗദി അറേബ്യയിലെ ജിസാൻ…

ചൊവ്വയിലെ വിന്റർ വണ്ടർലാൻഡ്

ചൊവ്വയിലെ വിന്റർ വണ്ടർലാൻഡ് Vidya Vishwambharan ചൊവ്വയില്‍ വലിയ മാറ്റങ്ങളാണ് മഞ്ഞുകാലം വരുത്തുന്നത്. ഭൂമിയിലെ മഞ്ഞു…