fbpx
Connect with us

Psychology

ഭ്രാന്ത്‌; ആരെയാണ്‌ ചങ്ങലകളില്‍ ബന്ധിക്കേണ്ടത്‌?

മന്ത്രവാദിക്കുള്ള ഭീമമായ `വഴിപാടും’ അടുക്കള മാറ്റിപ്പണിയലും കഴിഞ്ഞപ്പോള്‍ കുടുംബം തളര്‍ന്നു. അസുഖം മാറിയില്ല. മറ്റൊരു പണിക്കരുടെ അരികിലെത്തി. അവിടെ വീടിന്റെ പൂമുഖമായിരുന്നു പ്രശ്‌നക്കാരന്‍. പൂമുഖം പൊളിച്ചു. രക്ഷയില്ല

 110 total views

Published

on

മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വന്‍ വീഴ്‌ചകളുടെ തനിയാവര്‍ത്തനങ്ങളില്‍ നിന്നോ കുടുംബ ബന്ധങ്ങളുടെ പൊട്ടിത്തെറികളില്‍ നിന്നോ മറ്റോ മനസ്സിന്റെ സമനില തെറ്റിപ്പോയി ചിത്തഭ്രമത്തിന്റെ തടവിലാക്കപ്പെട്ടവര്‍ സമൂഹത്തില്‍ അനവധിയാണ്‌. ജനസംഖ്യയിലെ രണ്ടു ശതമാനത്തോളം ആളുകളെങ്കിലും ഈ രോഗത്തിന്റെ വലയത്തില്‍ പെട്ട്‌ ജീവിതം ഹോമിക്കേണ്ടി വരുന്നുണ്ട്‌.

ബാല്യത്തിലോ കൗമാരത്തിലോ യൗവനാരംഭത്തിലോ ഏതെങ്കിലും തരത്തില്‍ കരള്‍ പിളര്‍ത്തിയ ഒരനുഭവം. ഇതാവാം കാരണം. ജീവ ശാസ്‌ത്ര പരമായ ഘടകങ്ങളും മസ്‌തിഷ്‌കത്തിലെ ജീവ-രാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയുമാണ്‌ അടിസ്ഥാനപരമായ കാരണമെന്നാണ്‌ വൈദ്യശാസ്‌ത്ര മതം. സാധാരണ നിലയില്‍ ഇരുപതിനും മുപ്പതിനുമിടയില്‍ തുടങ്ങുന്നു. ചിലരില്‍ നാല്‍പതാം വയസ്സിലും അറുപതിലും പ്രത്യക്ഷപ്പെടുന്നു. പാരമ്പര്യം അസുഖത്തിന്‌ ഒരു ഘടകം തന്നെയാണ്‌. സാധാരണ ഒരാളില്‍ രോഗം പിടിപെടാന്‍ സാധ്യത ഒരു ശതമാനം മാത്രമാകുമ്പോള്‍ അസുഖമുണ്ടായിരുന്ന വ്യക്തിയുടെ കുഞ്ഞുങ്ങളില്‍ തോത്‌ പത്തു ശതമാനമാണ്‌.

ചികിത്സയുടെ പേരില്‍ മറ്റു ചികിത്സയിലെന്നതിനേക്കാള്‍ വ്യാജന്‍മാരാണ്‌ അധികവും. ബന്ധത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ പരമാവധി മൂടിവെക്കാനാവും ശ്രമം. രഹസ്യ ചികിത്‌സകളാവും തുടരുക. അപ്പോഴാണ്‌ വ്യാജന്‍മാരുടെ നീരാളിക്കൈകളില്‍ അകപ്പെടുന്നത്‌. പാലക്കാട്‌ കൊടുവായൂരിലുള്ള ഗോപാലകൃഷ്‌ണന്റെയും കുടുംബത്തിന്റെയും അനുഭവം ഇതിനുദാഹരണമാണ്‌.

അന്തരീക്ഷത്തില്‍ നിന്ന്‌ ചില അശരീരികള്‍ കേള്‍ക്കുന്നതായാണ്‌ നാല്‍പതുകാരനായ ഗോപാലകൃഷ്‌ണന്‌ ആദ്യം തോന്നിയിരുന്നത്‌. നോക്കാത്ത ചികിത്സയില്ല. ആദ്യം പ്രദേശത്തുള്ള ഒരു മന്ത്ര വാദിയെ സമീപിച്ചു. കുറെ വഴിപാടുകളും പൂജകളും നടത്തി. കാരണം ദൈവദോഷമാണെന്ന്‌ അദ്ദേഹം കണ്ടെത്തി. ചികിത്സയും വിധിച്ചു. വീടിന്റെ അടുക്കള പൊളിച്ചു പണിയണം. അതായിരുന്നു പ്രതിവിധികളിലൊന്ന്‌.

Advertisementമന്ത്രവാദിക്കുള്ള ഭീമമായ `വഴിപാടും’ അടുക്കള മാറ്റിപ്പണിയലും കഴിഞ്ഞപ്പോള്‍ കുടുംബം തളര്‍ന്നു. അസുഖം മാറിയില്ല. മറ്റൊരു പണിക്കരുടെ അരികിലെത്തി. അവിടെ വീടിന്റെ പൂമുഖമായിരുന്നു പ്രശ്‌നക്കാരന്‍. പൂമുഖം പൊളിച്ചു. രക്ഷയില്ല, മൂന്നാമനരികിലേക്ക്‌ ഓടി. അദ്ദേഹം കല്‍പ്പിച്ചത്‌ കിണര്‍ മൂടാനാണ്‌. ചില വഴിപാടുകളും. കുടുംബത്തിന്റെ കുടിവെള്ളം പോലും മുട്ടി. ചികിത്സക്കായി പുതിയ മേച്ചില്‍പുറങ്ങളും തേടി. അടുത്ത ചികിത്സകന്‍ വീടിന്‌ സമീപത്ത്‌ ഒരമ്പലം പണിയാന്‍ കല്‍പിച്ചു. അതും ചെയ്‌തു. പിന്നീടാണവര്‍ ഒരു മാനസികരോഗ വിദഗ്‌ധനെ സമീപിക്കുന്നത്‌. ഇന്ന്‌ ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ഡോ. പി എന്‍ സുരേഷ്‌കുമാറിന്റെ സാക്ഷ്യം.

വിവരമില്ലായ്‌മയെ വ്യാജന്‍മാര്‍ ചൂഷണം ചെയ്യുന്നു. അതില്‍ വിശ്വാസമില്ലാത്തവര്‍ക്കുപോലും പലപ്പോഴും തലവെച്ചു കൊടുക്കേണ്ടി വരുന്നു. ജനങ്ങള്‍ക്കു ബോധവത്‌കരണമാണ്‌ വേണ്ടത്‌. മാനസിക രോഗങ്ങളും പ്രഷറും പ്രമേഹവുംപോലെ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന്‌ ഇനിയും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിദഗ്‌ധന്‍ ഡോ. പി.എന്‍. സുരേഷ്‌ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്നിനുമപ്പുറം മനോരോഗ ചികിത്സയിലെ ആദ്യത്തെ ഔഷധം സ്‌നേഹമാണ്‌. കാരുണ്യവും കനിവും പരിഗണനയും കാണിക്കേണ്ടത്‌ ആദ്യം ബന്ധുക്കളാണ്‌. അവരുടെ പിന്തുണയും പൂര്‍ണ സഹകരണവും തന്നെയാണ്‌ രോഗിക്കുണ്ടാവേണ്ടത്‌. എന്നാല്‍, ഇന്നും ഇത്തരം പിന്തുണ ലഭിക്കുന്നവര്‍ കുറവാണ്‌. അസുഖം മാറിയിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വരാതെ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെ. അസുഖം മാറിയിട്ടും തിരിച്ചു പോകാന്‍ താത്‌പര്യമില്ലാത്തവര്‍ അതിലേറെ.

വീണ്ടും ചവിട്ടിപ്പുറത്താക്കിയ ശേഷം പുനരധിവാസ കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തിയവരുമുണ്ട്‌. കോഴിക്കോട്‌ മാനസികാരോഗ്യ കേന്ദ്രത്തിനു കീഴിലെ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ അസുഖം മാറിയിട്ടും വീട്ടുകാര്‍ ഇറക്കിവിട്ട ഒരു നാല്‍പതുകാരന്‍ ഇന്നും കഴിയുന്നു.

മെഡിക്കല്‍ കോളജില്‍ നിന്നു ലാസ്റ്റ്‌ ഗ്രേഡ്‌ സര്‍വന്റായി വിരമിച്ച വൃദ്ധയുടെ അറുപതാമത്തെ വയസ്സില്‍ മനസ്സിന്റെ താളം തെറ്റി. സ്വന്തം മകന്‍ വഴിതെറ്റി പോകുന്നത്‌ കണ്ട്‌ കരള്‍ നൊന്തുപോയ ഒരമ്മയുടെ മനസ്സിന്റെ പ്രതിപ്രവര്‍ത്തനമായിരുന്നു അത്‌. ഒരു ദിവസം മകന്റെ നിഷ്‌ഠൂരമായ പീഡനങ്ങളില്‍ പരിക്കേറ്റ്‌ അവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മകന്‍ തിരിഞ്ഞു നോക്കിയില്ല. ഇവരും പുനരധിവാസ കേന്ദ്രത്തിലെ സ്ഥിരാംഗമാണ്‌. ഒരിക്കലും വീട്ടില്‍ പോകണമെന്നില്ല. ഏക മകനേയും കാണണമെന്നില്ല. വീടിന്റെ കാര്യമോ മകന്റെ പേരോ കേള്‍ക്കുമ്പോഴേക്ക്‌ അവരുടെ സമനില തെറ്റിപ്പോകും.

Advertisementലോകം അത്രയേറെ മാറിക്കഴിഞ്ഞിരിക്കുന്നു. മനസ്സിന്റെ താളം കൈവിട്ടുപോയത്‌ മകനാണെന്നോ മകള്‍ക്കാണെന്നോ പെറ്റ തള്ളയ്‌ക്കാണെന്നോ ഓര്‍ക്കാന്‍ അവര്‍ക്ക്‌ സമയമില്ല. അവര്‍ ബുദ്ധിയില്ലാതെ കാണിക്കുന്ന അരുതായ്‌മകളോട്‌ പൊറുക്കാനും സഹിക്കാനും രാജിയാകാനും മനസ്സുമില്ല. നാളെ തന്നെപോലും ഈ അവസ്ഥ കയ്യെത്തിപ്പിടിച്ചേക്കാം എന്ന വിചാരവും അലട്ടുന്നില്ല. എന്നാണിവര്‍ പാഠം പഠിക്കുക.? ആരാണിവരെ ബോധവാന്മാരാക്കുക…?

ഭ്രാന്ത്‌ മാത്രമല്ല, ഒരാളുടെ മനസ്സിന്റെ സമനില തകര്‍ത്ത്‌ അവിടെ അധികാരം നടത്തുന്നത്‌. വിഷാദ രോഗവും ഉന്‍മാദവും ഭ്രാന്തിലേക്കുള്ള കൈവഴികളാണ്‌. സമൂഹത്തില്‍ നൂറില്‍ ഒരാളെയെങ്കിലും വിഷാദ രോഗവും ഉന്മാദവും പിടികൂടുന്നുണ്ട്‌. കേരളത്തില്‍ മൂന്നു ലക്ഷം ആളുകളിലെങ്കിലും ഈ അസുഖമുണ്ട്‌. 20-30 പ്രായപരിധിക്കിടയിലുള്ളവരിലാണ്‌ അസുഖം ആരംഭിക്കുന്നത്‌. മറ്റു പ്രായക്കാരിലും കാണുന്ന അസുഖത്തിന്റെ മൂല കാരണം ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല. മദ്യാസക്തി ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്‌. മദ്യപാനം ശാരീരികവും മാനസികവുമായ ഒട്ടേറെ രോഗങ്ങളെയും സംഭാവന ചെയ്യുന്ന. അല്‍ഷിമേഴ്‌സ്‌(മറവിരോഗം) മൂലം നിരവധി മാനസിക രോഗ ലക്ഷണങ്ങളാണ്‌ ഒരാളില്‍ പ്രകടമാകുന്നത്‌. 65 വയസ്സിനു മുകളിലുള്ള 4.4 ശതമാനം ആളുകളിലാണ്‌ അല്‍ഷിമേഴ്‌സ്‌ പിടിപെടുന്നത്‌.

അമിതവൃത്തിയും അധിക ശ്രദ്ധയും (വസ്‌വാസ്‌) മറ്റൊരു മാനസിക രോ ഗമാണെന്നാണ്‌ ശാസ്‌ ത്ര മതം. ചികിത്സ ല ഭ്യ മായതും പരിഹാരം നിര്‍ദേശിക്കപ്പെടുന്നതുമാണിത്‌. എന്നാല്‍, പലര്‍ക്കുമറിഞ്ഞു കൂടാ. വിവിധ മാനസി ക രോഗങ്ങള്‍ തളര്‍ ത്തുന്നതും ആ രോഗി യെ മാത്രമല്ല അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ കൂടിയാണ്‌. സാമൂഹികവും സാമ്പത്തികവുമായി മാത്രമല്ല, ക്ഷയിപ്പിക്കുന്നത്‌. അത്രയും ജീവിതങ്ങളെ കൂടി തകര്‍ക്കുമെന്നതിനാല്‍ തുടക്കത്തിലേ ചികിത്സ ലഭ്യമാക്കുകയാണാവശ്യം. അതിന്‌ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കൂടിയേ മതിയാകൂ.

 111 total views,  1 views today

AdvertisementAdvertisement
Entertainment4 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment28 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment28 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement