‘മേരിജാൻ’ പ്രണയഭാവങ്ങളുമായി വീണ നന്ദകുമാർ
2017 -ൽ ഇറങ്ങിയ ‘കടങ്കഥ’ എന്ന സിനിമയിലൂടെയാണ് വീണ നന്ദകുമാർ അഭിനയരംഗത്തേയ്ക്കു കാലെടുത്തു വയ്ക്കുന്നത് . എന്നാൽ 2019 -ൽ റിലീസ് ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’ യിലെ റിൻസി എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ സ്നേഹിച്ചുതുടങ്ങിയത്. ഏറ്റവുമൊടുവിൽ റിലീസ് ആയ സിനിമ, ജെസ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മപർവ്വം ആണ്.
ഇപ്പോൾ വീണയുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ വളരെ ശ്രദ്ധ നേടുകയാണ്. Gangubai Kathiawadi എന്ന ബോളിവുഡ് സിനിമയിലെ Meri Jaan, Meri Jaan Meri Jaan..Aayi Hai Jo Raat Nashili…Iski Har Ek Baat Nashili എന്ന പാട്ടിനൊപ്പമുള്ള വീണയുടെ എക്പ്രഷനുകൾ ആണ് ശ്രദ്ധനേടുന്നത്. Sanjay Leela Bhansali ഈണം പകർന്നു നീതി മോഹൻ ആലപിച്ച ഗാനമാണ്. വീണയുടെ വളരെ റൊമാന്റിക്ക് ആയ എക്പ്രഷനുകൾക്കു മാച്ച് ആകുന്ന ഗാനമാണ് താരം തിരഞ്ഞെടുത്തതും. പ്രണയം തോന്നുന്നു എന്നൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ .