വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രം ‘മെറി ക്രിസ്മസ്’ ട്രെയിലർ പുറത്തിറങ്ങി. വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ശ്രീറാം രാഘവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ടെെം ട്രാവലായിരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.

ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും. ടൈം ട്രാവൽ പ്രമേയമായി ഒരുങ്ങുന്ന സിനിമ ത്രില്ലർ ഗണത്തിൽപെട്ടതാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹിന്ദിയിലും തമിഴിയിലുമായി ഇറങ്ങുന്ന ഈ സിനിമയുടെ ഹിന്ദി, തമിഴ് ട്രെയിലറുകള്‍ തമ്മിലും വ്യത്യാസമുണ്ട്.സഞ്ജയ് കപൂർ, വിനയ് പതക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് ഹിന്ദി പതിപ്പിലെ അഭിനേതാക്കൾ. രാധിക ശരത്കുമാർ, ഷൺമുഖരാജ, കവിൻ ജെയ്, രാജേഷ് വില്യംസ് എന്നിവർ തമിഴിലും അഭിനയിക്കുന്നു. രാധിക ആപ്തെയും അശ്വിൻ കൽസേക്കറും രണ്ട് പതിപ്പിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു മെറി ക്രിസ്മസ്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാനാണ് ആദ്യം റിലീസായത്.

Hindi:

You May Also Like

ഈ വക ഐറ്റം ഒകെ തീയേറ്ററിൽ തന്നെ കണ്ടു എക്സ്പീരിയൻസ് ചെയ്യേണ്ട കൂട്ടത്തിൽ ഉള്ളതാണ്

ArJun AcHu ഫൈറ്റർ സിനിമ അന്നൗൻസ് ചെയ്തപ്പോ മുതൽ, എന്തിനു ഫസ്റ്റ് ടീസർ വന്നപ്പോ അതിലെ…

സുൽത്താനെ ഒരുവട്ടം കൂടി തീയേറ്ററിൽ കാണാമല്ലോ

ചന്ത : ബാബു ആന്റണിയും ജയചന്ദ്രനും.. എഴുതിയത് > Narayanan Nambu തൊണ്ണൂറുകളിലെ കുഞ്ഞു മനസ്സിൽ…

ബാക്കി രണ്ട് കൂട്ടുകാർ ഉണ്ടായിട്ടും മഹാദേവൻ എപ്പോഴും തോമസ്‌കുട്ടീ വിട്ടോടാ എന്നു മാത്രം പറയുന്നത് എന്തുകൊണ്ടാണ് ?

Aswin Ravi ഇൻ ഹരിഹർനഗർ സിനിമയിലെ ഫെയ്‌മസ് ഡയലോഗ് ആണല്ലോ ‘തോമസ്കുട്ടീ വിട്ടോടാ’ എന്നുള്ളത്.. ബാക്കി…

2022-ലെ മികച്ച ഇന്ത്യൻ സിനിമകൾ, ഒരു സിനിമാരാധകന്റെ തിരഞ്ഞെടുപ്പ്

2022-ലെ മികച്ച ഇന്ത്യൻ സിനിമകൾ അനൂപ് കിളിമാനൂർ Qala നിരവധി ചിത്രങ്ങളിൽ ഗാനങ്ങളും, സംഭാഷണങ്ങളും എഴുതുകയും,…