വെർച്വൽ ലാൻഡ് സെയിൽസ് കൂടുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
380 VIEWS

വെർച്വൽ ലാൻഡ് സെയിൽസ് കൂടുന്നു.

നമുക്ക് ഭൂമിയിലുള്ള വസ്തുവകകളും മറ്റും വാങ്ങിയാണ് ഇതുവരെ പരിചയം. എന്നാൽ വെർച്ച്വൽ ഭൂമികളാണ് ഇന്ന് ഏറ്റവും ഡിമാന്റുള്ള റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ.

എന്താണ് വെർച്വൽ പ്രോപ്പർട്ടി ?

ത്രീ ഡി ഓൺലൈൻ സ്‌പേസിൽ ഉള്ള ഡിജിറ്റൽ പ്ലോട്ടുകളാണ് വെർച്ച്വൽ ലാൻഡുകൾ എന്ന് വിളിക്കപ്പെടുന്നത്. നമുക്ക് അതിൽ ലോഗിൻ ചെയ്യാനും അവിടെ ഒരുക്കിയിരിക്കുന്ന അത്ഭുത ലോകത്തിൽ നമുക്ക് അകമഴിഞ്ഞ് അലിഞ്ഞുചേരാനും കഴിയും. ഒരുതരം ഗെയിമിങ് അനുഭവം പോലെയാവും ഇത്. വി.ആർ ഹെഡ് സെറ്റ് ഇതിനായി ഉപയോഗിക്കേണ്ടി വരും.

വെർച്വൽ അഥവാ മെറ്റാവേഴ്സ് പ്രോപ്പർട്ടികളിൽ നമുക്ക് എന്തുവേണമെങ്കിലും നിർമ്മിക്കാം. വീടുകളും മറ്റ് കെട്ടിടങ്ങളുമെല്ലാം നിമ്മിക്കുകയും അവയെ ഇഷ്ടമുള്ള രീതിയിൽ മോടിപിടിപ്പിച്ച് ആളുകളെ സന്ദര്ശിക്കുവാനായി ക്ഷണിക്കുവാനും കഴിയും. വലിയ ബ്രാൻഡുകളും മറ്റും അവരുടെ പ്രൊഡക്ടുകൾ ഇങ്ങിനെയുള്ള വെർച്വൽ ലാൻഡുകളിൽ സംഘടിപ്പിക്കപ്പെടുന്ന ഈവന്റുകളിൽ വച്ചാവും ഇനിയുള്ള കാലം ലോഞ്ച് ചെയ്യുക. വലിയ മ്യൂസിക്ക് ബാൻഡുകളുടെ വെർച്വൽ കൺസേർട്ടുകൾ നമുക്കെല്ലാം ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും കണ്ടാസ്വദിക്കാം.

നമ്മുടെ ഭാവി ഇനിയങ്ങോട്ട് ഡിജിറ്റൽ. ആണെന്ന വിശ്വാസമാണ് ആളുകളെ വെർച്വൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ രംഗത്തുള്ള ഇൻവെസ്റ്റ്മെന്റ് ഉടനെ തന്നെ ഒരു ട്രില്യൺ ഡോളർ കവിയും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ