മെക്സിക്കൻ ഗോളിയുടെ കിടക്ക പങ്കിടലും.. അനുപമയുടെ ലിപ്ലോക്കും. ബൂലോകം വീഡിയോ കാണാം
തങ്ങളുടേതായ ദിവസങ്ങളില്‍ ഏത് ടീമിനെയും വിറപ്പിക്കാന്‍ കഴിവുണ്ട് മെക്സിക്കോയ്ക്ക്. എന്നാല്‍, എപ്പോഴും മെക്സിക്കോയുടെ പോരാട്ടങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടാകാറില്ല. ഗോളി ഗുഗ്ലെര്മോ ഒച്ചാവോയാണ് മെക്സിക്കയുടെ സൂപ്പര്‍ താരം. മികച്ച സേവുകള്‍ കൊണ്ട് പലപ്പോഴും തന്റെ ടീമിന് വിജയമോ സമനിലയോ സമ്മാനിക്കാന്‍ ഒച്ചോവയുടെ ഒറ്റയാള്‍ പോരാട്ടത്തിന് സാധിക്കാറുണ്ട്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പോളണ്ടിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ പെനാള്‍ട്ടി സേവ് ചെയ്ത ഒച്ചോവയാണ് മെക്സിക്കോയ്ക്ക് സമനില സമ്മാനിച്ചത്. ഇപ്പോള്‍ ഇതാ ഒച്ചോവയ്ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകാണ് മെക്സിക്കന്‍ മോഡലായ വാണ്ട എസ്പിനോസ. ഖത്തറിലെ ലോകകപ്പ് വിജയിച്ച് വന്നാല്‍ ഒച്ചോവയുടെ കൂടെ കിടക്ക പങ്കിടാമെന്നും അത് ഒച്ചോവയ്ക്ക് ലോകകപ്പ് നേടുന്നതിനേക്കാള്‍ സന്തോഷം നല്കുന്ന ഒന്നായിരിക്കുമെന്നുമായിരുന്നു വാണ്ടയുടെ ഓഫര്‍. അര്‍ജന്റൈന്‍ പോഡ്കാസ്റ്റായ ‘എലോ പോഡ്കാസ്റ്റി’ലായിരുന്നു വാണ്ടയുടെ പ്രതികരണം. ലോകകപ്പിന് പോകുന്ന മെക്സിക്കന്‍ ടീമിന് എങ്ങനെ പ്രചോദനം നല്‍കുമെന്ന ചോദ്യത്തിനാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വാണ്ട തന്റെ ഓഫര്‍ മുന്നോട്ടുവെച്ചത്. ഒച്ചോവയെ നേരിട്ട് കാണണമെന്നും വാണ്ട പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണില്‍ അധികം ഫോളോവേഴ്സുള്ള മോഡലാണ് വാണ്ട എസ്പിനോസ. നേരത്തെ ടാറ്റൂ ആര്‍ട്ടിസ്റ്റായിരുന്ന വാണ്ട ഇപ്പോള്‍ അഡല്‍ട്ട്സ് ഒണ്‍ലി വെബ്സൈറ്റായ ഓണ്‍ലി ഫാന്‍സിലെ മോഡലാണ്. വാന്‍ഡ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ക്കെല്ലാം നിരവധി ആരാധകരാണുള്ളത്. എന്തായാലും ഒച്ചോവയ്ക്ക് വാന്‍ഡ നല്കിയ വമ്പന്‍ ഓഫറിന്റെ ഞെട്ടലിലാണ് ആരാധകര്‍.
********************
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ ചിത്രമായിരുന്നു . പ്രേമത്തിലൂടെ അനുപമ പരമേശ്വരന് എന്ന താരം പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു.മേരി എന്ന കഥാപാത്രത്തെ ആണ് അനുപമ പ്രേമത്തിൽ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ അനുപമ വളരെ വേഗം സജീവമാകുകയായിരുന്നു. എന്നാൽ മലയാളം വേണ്ട രീതിയിൽ ഈ അഭിനേത്രിയെ ഉപയോഗപ്പെടുത്തുന്നില്ല എന്നതും സത്യമാണ്. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറിയ അനുപമ പരമേശ്വരന് ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികമാരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ തന്നെയാണുള്ളത്.
അനുപമയുടെ പുത്തന്‍ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ വീഡിയോ സോങ് ഇന്ത്യ ഒട്ടാകെ വൈറലായി മാറി. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘റൗഡി ബോയ്സ് എന്ന സിനിമയിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഈ ഗാനരംഗത്തില്‍ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയിരുന്നു.അനുപമയും ആഷിഷും തമ്മിലുള്ള ലിപ്ലോക്ക് രംഗം ഉള്‍പ്പെട്ട ഗാനമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തേ ട്രെയിലറും ഇത്തരത്തില്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചര്‍ച്ചയായിരുന്നു.അനുപമയുടെ വാക്കുകൾ ഇങ്ങനെ
“ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും” – അനുപമ പറയുന്നു.