ഒന്നുറപ്പാണ്, ഈ ജനാധിപത്യം വ്യാജമാണ്

8473

Mi Anas Mansoor എഴുതുന്നു 

അതെ, എല്ലാവരും സംഘ് പരിവാറിന്റെ വിജയത്തെ അംഗീകരിച്ചിരിക്കുന്നു. എവിടെയും സംശയത്തിന്റെ ചെറുനാമ്പ് പോലും അനങ്ങുന്നില്ല…

Mi Anas Mansoor
Mi Anas Mansoor

ശരിയാണ്, മോഡിയെ നേരിടുന്നേടത്ത് ധാരാളം കുറവുകളും പിഴവുകളും പ്രതിപക്ഷ പാർട്ടികൾക്ക് സംഭവിച്ചേക്കാം… പക്ഷേ, 2014 ൽ തെരഞ്ഞെടുപ്പിനെ മഹാ വികസന നായകൻ എന്ന പരിവേഷത്തോടെ നേരിട്ട പോലെയല്ല മോഡി ഇപ്രാവശ്യം മത്സരിച്ചത്. കഴിഞ്ഞ തവണത്തെപ്പോലെ ടെക്കികളടങ്ങുന്ന ഇന്ത്യൻ യുവത മോഡി തരംഗത്തിൽ പങ്കാളിയായിട്ടില്ല, എവിടെയും നഷ്ടങ്ങളുടെ കണക്കുകളായിരുന്നു ഇന്ത്യ പറഞ്ഞത്… ധാരാളം ആളില്ലാ മോഡി സമ്മേളനങ്ങൾ നാം കണ്ടു… എന്നിട്ടും എന്തേ ഇങ്ങനെ?

കഴിഞ്ഞ തവണത്തേതു പോലെ ശൗര്യമടങ്ങിയ നേതാവായിരുന്നില്ല രാഹുൽ… പ്രത്യയ ശാസ്ത്രപരമായും പ്രായോഗികമായും ശക്തമായി മുൻനിരയിലുണ്ടായിരുന്നു. മോഡിയുടെ നിരവധി അഴിമതികളും മണ്ടത്തരങ്ങളും അദ്ദേഹം ശക്തമായി ചൂണ്ടിക്കാണിച്ചു… എന്നിട്ടുമെന്തേ ഒരു മാറ്റവുമില്ലാതെ?

വോട്ടിംഗ് മിഷിനെതിരെ ഇപ്പോൾ ആർക്കും ഒന്നും പറയാനില്ല… മാനസികമായും പ്രായോഗികമായും നിശബ്ദരാക്കിയിരിക്കുന്നു സർക്കാറും ഇലക്ഷൻ കമ്മീഷനും. 20 ലക്ഷം മിഷിനുകളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു… പിന്നീട് ട്രക്കുകളിലും ജീപ്പുകളിലും പലയിടന്നു നിന്നായി മിഷിനുകൾ പൊട്ടി മുളച്ചു… ഗംഭീരമായ നിശബ്ദതയായിരുന്നു ഭരണ സംവിധാനങ്ങൾക്ക്… ആരും വിരലനക്കിയില്ല…

തുടർന്ന് എക്സിറ്റ് പോളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഘോഷയാത്രകൾ… പരാജയത്തോട് സമരസപ്പെട്ട് എല്ലാം അംഗീകരിക്കാൻ ഇന്ത്യൻ ജനതയെ തയ്യാറാക്കുന്നതിന്റെ അവസാനത്തെ നാടകം… പിന്നീട് നൂറ് ശതമാനം വിവി പാറ്റുകൾ എണ്ണണമെന്ന് ആവശ്യം അൻപത് ശതമാനത്തിലേക്കും, അവസാനം മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലേക്കുമെത്തി, റിസൽട്ട് വരുന്നതിന് മുമ്പല്ല, ശേഷം മാത്രമെന്ന് കമീഷൻ… ഇനി ആരും ഒന്നും മിണ്ടില്ല… എല്ലാവരും അംഗീകരിച്ചിരിക്കന്നു…

ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നറിയില്ല. ഒന്നുറപ്പാണ്, ഈ ജനാധിപത്യം വ്യാജമാണ്… എന്തെല്ലാം കാരണങ്ങൾ നിരത്തിയാലും… ഏവരും നിശബ്ദരാണ്…