Manjunath Narayanan
പേളും സീതയും
സ്പോയിലേർസ് ഉണ്ട്… റോഷാക്ക് കണ്ടവർ മാത്രം വായിക്കുക
തന്റെ മകനെ രക്ഷിക്കാൻ വേണ്ടി ചെയ്ത കാര്യങ്ങൾ സീത (ബിന്ദു പണിക്കർ) അഷ്റഫിനു മുന്നിൽ ഏറ്റു പറയുന്ന സീൻ റോഷാക്കിലെ മികച്ച സീനുകളിൽ ഒന്നും, സീത എന്ന കഥാപാത്രം ബിന്ദു പണിക്കരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിൽ ഒന്നും ആണെന്ന് നിസ്സംശയം പറയാം. ഈ സിനിമ കണ്ടപ്പോൾ ഇതിനു സമാനമായ മറ്റൊരു കഥാപാത്രത്തെ ഓർമ്മ വന്നു – പേൾ. Pearl – An X-traordinary Origin Story എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം. Mia Goth അവതരിപ്പിച്ച പേൾ എന്ന കുട്ടിയും ഇതിൽ ഒരു കൺഫെഷൻ നടത്തുന്നുണ്ട്, തന്റെ ബന്ധുവായ Mitsy-യോട് നടത്തുന്ന ഒരു ഒന്നൊന്നര കൺഫെഷൻ! അഭിനയിച്ചു ഞെട്ടിച്ച ഒരു ഏറ്റുപറച്ചിൽ.
അദ്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ, ഈ കൺഫെഷൻ ഒരു സിംഗിൾ ഷോട്ട് ആണ് – ഏറ്റുപറച്ചിൽ തീരുന്ന വരെ ക്യാമറ നടിയുടെ മുഖത്തു നിന്നും മാറ്റുന്നില്ല. ഈ കൺഫെഷൻ സീൻ ഒരു നീണ്ട, ക്ലോസപ്പ് ഷോട്ട് ആണ്. അതിനാൽ തന്നെ ഈ സീനിൽ അവർ നടത്തുന്ന അഭിനയം വളരെ പ്രശംസനീയാർഹമാണ്. ഇതുകൂടാതെ പല സീനുകളിലും Mia Goth അഭിനയിച്ചു തകർക്കുന്നുണ്ട്. കുറച്ചു പതുക്കെ നീങ്ങുന്ന സിനിമയാണെങ്കിലും ഒരു തരിപ്പോടെ മാത്രം കണ്ടുതീർക്കാൻ കഴിയുന്ന സിനിമയാണ് ഇത്. സൈക്കോ/ സ്ലാഷർ / ഡിസ്റ്റർബിങ് സിനിമകൾ ഇഷ്ടപ്പെടുന്നവർ എന്തായാലും കാണേണ്ട സിനിമ.
**
Pearl – An X-traordinary Origin Story -കഥ സംഗ്രഹം
ഈ വർഷം പുറത്തിറങ്ങിയ ഒരു കിടിലൻ ഹൊറർ സ്ലാഷർ സിനിമയാണ് pearl: an x-traordinary origin story. ഈ വർഷമാദ്യം പുറത്തിറങ്ങിയ X(2022) എന്ന സിനിമയുടെ പ്രീക്വൽ അണ് ഈ സിനിമ. ആദ്യഭാഗത്തിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യാൻ പോയ സംഘത്തെ ആക്രമിച്ച പേൾ യുവതിയുടെ ഒർജിൻ സ്റ്റോറിയാണ് ഈ സിനിമ. ഒറ്റപ്പെട്ട ഒരു ഫാം ഹൗസിൽ രോഗിയായ അമ്മയോടും അച്ഛനോടൊപ്പം ഒറ്റയ്ക്കാണ് പേൾ താമസിക്കുന്നത്. സിനിമനടി ആകാനുള്ള ആഗ്രഹത്തിൽ പേൾ സൈക്കോ ആയിമാറിയ കഥയാണ് ഈ സിനിമ.