എപ്പോഴും വിവാദങ്ങളുടെ കളിതൊഴിയായ താരത്തിന്റെ പുതിയ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴി വെച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ നടത്തിപ്പിനായി കൊണ്ട് വന്ന ചില നിയമങ്ങളാണ് മിയ ഖലീഫയെ ചൊടിപ്പിച്ചത്.
“ഖത്തറിന് ഒരു ലോകകപ്പ് നൽകുന്നത് ഇതുപോലെയാകില്ലെന്ന് ഏത് മണ്ടന്മാരുടെ ഫെഡറേഷനാണ് കരുതിയത്?”
എന്നാണ് അവർ ട്വീറ്റ് ചെയ്തിരിക്കുന്നത്. മിയ ഖലീഫയുടെ ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്.
What federation of imbeciles thought giving Qatar a World Cup wouldn’t turn out exactly like this?
— Mia K. (@miakhalifa) November 21, 2022
മിയ ഖലീഫ -ജീവിതം
ലോകപുരുഷന്മാരുടെ പ്രിയപ്പെട്ട താരമാണ് മിയ ഖലീഫ. താരം പോൺസ്റ്റാർ എന്ന നിലയ്ക്കാണ് പ്രശസ്തി നേടിയത്. ലെബനാന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു കത്തോലിക്ക് കുടുംബത്തിലാണ് മിയ ഖലീഫ ജനിച്ചത്.പഠിച്ചതും വളർന്നതും അമേരിക്കയിലാണ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നു ബി.എ. ഹിസ്റ്ററി പഠനം പൂർത്തിയാക്കി. 2011 ഫെബ്രുവരിയിൽ പതിനെട്ടാം വയസ്സിൽ ഒരു അമേരിക്കക്കാരനെ വിവാഹം കഴിച്ചു. പിന്നീട് ഫ്ലോറിഡയിലെ മയാമിയിൽ താമസമാക്കി.
2014 ഒക്ടോബറിൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് മിയ ഖലീഫ അശ്ലീലചലച്ചിത്രരംഗത്തേക്കു കടന്നു വന്നത്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പ്രമുഖ അശ്ലീല വെബ്സൈറ്റായ പോൺഹബ്ബ് 2014-ലെ മികച്ച അശ്ലീലചലച്ചിത്രനായികയായി തെരഞ്ഞെടുത്തത് ഖലീഫയെയായിരുന്നു. 2014-ൽ പോൺഹബ്ബ് സൈറ്റിലുള്ള ഖലീഫയുടെ പേജ് ഏതാണ്ട് പതിനൊന്നു ലക്ഷത്തിലധികം തവണ സന്ദർശിക്കപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2015 ജനുവരിയിൽ ഇത് അഞ്ചുമടങ്ങായി ഉയർന്നു.
ഖലീഫയുടെ ജന്മദേശമായ ലെബനനിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹിറ്റുകൾ ലഭിച്ചത്. അയൽരാജ്യങ്ങളായ സിറിയയിലെയും ജോർദ്ദാനിലെയും ആളുകൾ പോൺഹബ്ബിൽ ഏറ്റവുമധികം തിരയുന്നതും മിയ ഖലീഫയെയാണ്. വളരെ വേഗത്തിൽ തന്നെ ഇവർ മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു അശ്ലീലചലച്ചിത്രനായികയായി. പ്രശസ്ത അമേരിക്കൻ സംഗീത കമ്പനിയായ ടൈംഫ്ലൈസ് മിയ ഖലീഫയെക്കുറിച്ച് ഒരു ഗാനം തയ്യാറാക്കിയിട്ടുണ്ട്. 2020-ൽ Xhmaster എന്ന പോൺ സൈറ്റിന്റെ നിർദേശ പ്രകാരം മിയ തൻ്റെ കരിയർ അവസാനിപ്പിച്ചത്.
സ്വന്തം ഇഷ്ടപ്രകാരമാണ് മിയ ഖലീഫ അശ്ലീലചലച്ചിത്രരംഗം തെരഞ്ഞെടുത്തത്. മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു പോൺസ്റ്റാറായി മാറിയതിനു ശേഷം ഇവർക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. അശ്ലീലരംഗങ്ങളിൽ അഭിനയിക്കുന്നത് സ്വന്തം കുടുംബത്തിനും രാജ്യത്തിനും അപമാനമാണെന്നു പോലും വിമർശനങ്ങളുണ്ടായി. ഖലീഫയുടെ പ്രവൃത്തികളോട് മാതാപിതാക്കൾക്കും വിയോജിപ്പുണ്ടായിരുന്നു. വിദേശരാജ്യത്തെ ജീവിതമാണ് മകളെ അശ്ലീലചലച്ചിത്രരംഗത്തേക്ക് ആകർഷിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
ബാങ് ബ്രോസ് കമ്പനി നിർമ്മിച്ച ഒരു ചലച്ചിത്രത്തിൽ ഹിജാബ് എന്ന ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഖലീഫ അഭിനയിച്ചത് ഏറെ വിവാദമായിരുന്നു. മുസ്ലീം വനിതകൾ ആദരസൂചകമായി ധരിക്കുന്ന ശിരോവസ്ത്രത്തെയാണ് പൊതുവെ ഹിജാബ് എന്നുപറയുന്നത്. ഖലീഫ ഈ ശിരോവസ്ത്രം ധരിച്ചുകൊണ്ട് മതത്തെ അപമാനിച്ചുവെന്ന ആരോപണമാണ് വിവാദത്തിനു വഴിതെളിച്ചത്. ഇതേത്തുടർന്ന് ഇവർക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നു. വിവാദരംഗങ്ങൾ ഒരു ആക്ഷേപഹാസ്യം എന്ന രീതിയിലാണ് അഭിനയിച്ചതെന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഖലീഫ പറഞ്ഞത്
മിയയുടെ സിനിമകളിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് എന്നതിന്റെ പേരിൽ ഭീകരവാദസംഘടനകളിൽ നിന്നും വധഭീഷണിയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ചെയുന്ന താരത്തിന് സോഷ്യൽമീഡിയയിൽ ഒരുപാട് ആരാധകരാണ് ഉളളത്.
.