The killer
2023/English

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ഒരു “ഡേവിഡ് ഫിഞ്ചർ” സംഭവം. തന്റെ ജോലിയോട് അത്യധികം ആത്മാർത്ഥയും, ടാർഗറ്റ് അടിക്കാൻ അങ്ങേയറ്റം ക്ഷമയും കൃത്യതയുമുള്ള ഒരു ഹിറ്റ്മാൻ ആണ് നമ്മുടെ നായകൻ. ഈ 100% പ്രൊഫഷണൽ എന്നൊക്കെ പറയില്ലേ അതാണ് കക്ഷി, അതുകൊണ്ട് തന്നെ അല്ലാണ്ട് അയാൾക്ക് ആരെയും വിശ്വാസമായിരുന്നില്ല, അതോടൊപ്പം തന്റെ തോക്കിന്ന് മുന്നിലേക്ക് വരുന്നവരരോട് യാതൊരു ദയയും കാരുണ്യവും അയാൾക്കുണ്ടായിരുന്നതുമില്ല. അങ്ങനെയുള്ള നമ്മുടെ നായകന്റെ ഒരു മിഷൻ പരാജയം ആകുന്നു. തുടർന്ന് അയാൾ നേരിടുന്ന പ്രശ്നങ്ങളും അതിനെ തരണം ചെയ്യാൻ നടത്തുന്ന ശ്രങ്ങളുമാണ് ഈ രണ്ടു മണിക്കൂർ സിനിമ പറയുന്നത്.

ഇത് നമ്മൾ മുന്നേ ഒരുപാട് ഭാഷയിൽ കണ്ടിട്ടുള്ള ഒരു പ്ലോട്ട് തന്നെ ? അതേ സ്റ്റോറി,അത്ര ഒക്കെയേ ഉള്ളു, പക്ഷെ സംവിധായകൻ ഫിഞ്ചർ അണ്ണൻ ഇവിടെ സ്പെഷ്യലൈസ് ചെയ്യുന്നത് പടം പിടിപ്പിൽ ആണ്, കഥപറച്ചിൽ രീതിയിലാണ്.ഹിറ്റ്മാൻ ആയ നായകന്റെ കാഴ്ചപ്പാടിൽ അയാളുടെ വോയിസ്‌ ഓവറിലൂടെയാണ് കഥ മൊത്തം പറയുന്നത്. ആ ഒരു സ്റ്റൈയിലിൽ ഉപയോഗിച്ചിരിക്കുന്ന ഷോട്ടുകൾ, ലൈറ്റിങ് ഒക്കെ പതിവ് സിനിമ രീതികളിൽ സ്വല്പം ഡിഫറെൻറ് ആറ്റെംപ്‌റ്റ് ആയിരുന്നു.

പടത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്ന് വച്ചാൽ മൈക്കൽ ഫാസ്ബെൻഡറിന്റെ നായക കഥാപാത്രം ഇല്ലാത്ത ഒരൊറ്റ സീൻ പടത്തിൽ ഇല്ല, അതേപോലെ കഥയിൽ വരുന്ന മറ്റ് കാരക്ടറുകളിൽ ഒരാള് പോലും ഒന്നിൽ കൂടുതൽ സീനിൽ ഇല്ലെന്നതാണ് രസകരം.പ്രകടനത്തിലേക്ക് വന്നാൽ സ്റ്റീവ് ജോബ്സ്, ഷെയിം തുടങ്ങിയ പടങ്ങളിലെ പ്രകടനത്തിലൂടെ ഞെട്ടിച്ച Michael Fassbender ആണ് സിനിമയുടെ എല്ലാമെല്ലാം. ഒരു പക്കാ പ്രൊഫഷണൽ ആയി അങ്ങേര് അഴിഞ്ഞാടി എന്ന് പറയാം.

ടെക്‌നിക്കലി ഈ അടുത്ത കാലത്ത് വന്ന ഇതേ ജെണറിൽ ഉള്ള ഏതൊരു പടത്തിന്റെയും മേലെ സൗണ്ട് ആയിട്ടുള്ള ഒന്നാണ് “കില്ലർ “എന്ന് നിസംശം പറയാം, പ്രത്യേകിച്ച് ഇതിലെ സൗണ്ട് മിക്സിങ് ഒക്കെ ടോപ് ആണ്, ലൈറ്റിങ്, ക്യാമറ, എഡിറ്റിംഗ് അങ്ങനെ ഓരോന്നും കിടു.ഏത് നിമിഷവും ഒരു അടി ഉണ്ടാകാം എന്നൊരു മൂഡ് ഒക്കെ അണിയറക്കാർ ഒരുക്കുന്നുണ്ടേലും ആക്ഷൻ ശരിക്കും നടക്കുന്നത് ഒറ്റ തവണയെ ഉള്ളു, അത് ഒരു ഒന്ന് ഒന്നര ഐറ്റം ആയിരുന്നു .. റിപ്പീറ്റ് വാല്യൂ സ്റ്റഫ്.

ഫ്രഞ്ച് എഴുത്തുകാരൻ Alexis “Matz” Nolent ഇതേപേരിലുള്ള നോവലിൽ നിന്നും തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മൊത്തത്തിൽ “ഡേവിഡ് ഫിഞ്ചർ” എന്ന സംവിധായകൻ എന്ന രീതിയിലോ ഒരു “ആക്ഷൻ ത്രില്ലെർ” എന്ന രീതിയിലോ വൻ പ്രതീക്ഷ വച്ചു ഇരിക്കാതെ കണ്ടാൽ ഇന്ട്രെസ്റ്റിംഗ് അനുഭവം കിട്ടും മറിച്ചാണെൽ നിരാശ ആകും ഫലം.പേർസണലി പടം എനിക്ക് വർക്ക് ആയി,ഒന്നൂടി കണ്ടാൽ കൊള്ളാം എന്നുണ്ട്.സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവർ “പടം പിടിപ്പ്” പഠിക്കാൻ ഒക്കെ ഇത് ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. നെറ്റ്ഫ്ലിക്സിൽ ഉണ്ട്. .നല്ല സൗണ്ട് സിസ്റ്റത്തിൽ തന്നെ കാണാൻ ശ്രമിക്കുക.

You May Also Like

നാഗ ചൈതന്യയുമായുള്ള ചുംബന രംഗത്തെ കുറിച്ച് ദക്ഷ, നാഗചൈതന്യ സോറി പറഞ്ഞതിനെ കുറിച്ചും താരം

മാസ് മഹാരാജ് രവി തേജ നായകനായ രാവണാസുരൻ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഇനി ഏതാനും മണിക്കൂറുകൾ മാത്രം.…

ഫഹദ് ഫാസിലിന്റെ നായികയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുന്നു

ഫഹദ് ഫാസിൽ നായകനായ മൺസൂൺ മംഗോസിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ മേനോൻ. ഇപ്പോൾ ഇതാ…

അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുമസ്ഥൻ

‘ഗുമസ്ഥൻ’ അമൽ.കെ.ജോബി സംവിധായകൻ അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുമസ്ഥൻ.കെ.മധു സംവിധാനം ചെയ്ത ബാങ്കിംഗ്…

“മലയാളത്തിൽ ഇതുവരെ ആരും പറയാത്ത ഒരു സബ്ജറ്റ് എത്ര ഭംഗിയായിട്ടാണ് രാജേഷ് കെ രാമൻ പറഞ്ഞത്”, ‘നീരജ’ മികച്ച പ്രേക്ഷാഭിപ്രായങ്ങൾ നേടുന്നു

മലയാള സിനിമയിൽ പൊതുവെ സ്‌ത്രീപക്ഷ സിനിമകൾ ഇറങ്ങുന്നത് കുറവാണ്. ഇപ്പോൾ ഒരു സ്‌ത്രീ പക്ഷ സിനിമ…