മൈക്കൽ വോൺ ട്രോളിയത് ബിസിസിഐ-യെയോ അതോ ?

76

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലെ പിച്ചിനെ സംബന്ധിച്ചുള്ള വിവാദം ശമിച്ചിട്ടില്ല. പലരും പിച്ച് നിർമ്മാണത്തെ എതിർത്തുകൊണ്ട് മുന്നോട്ടു വരികയുണ്ടായി. വരണ്ട പിച്ചിനെ മാത്രം പഴിച്ചതുകൊണ്ടു കാര്യമില്ലെന്നു ഇംഗ്ലനാടിന്റെ മുൻതാരങ്ങൾ പോലും അഭിപ്രായപ്പെടുന്നു. അഞ്ചുദിവസത്തെ കളി കാണാൻ വന്ന കാണികൾക്കു രണ്ടുദിവസം കൊണ്ട് കളി തീരുമ്പോഴുണ്ടായ നഷ്ടം വലുതെന്നു ക്യാപ്റ്റർ ജോ റൂട്ട് പറഞ്ഞു. ഇത് പിച്ചിനെതിരെയുള്ള അഭിപ്രായ പ്രകടനവും കൂടിയായിരുന്നു. .

അതിനിടെ പാകിസ്ഥാൻ മുൻ പേസർ ഷുഹൈബ് അക്തറും പിച്ചിനെ വിമർശിച്ചു. ഓസ്‌ട്രേലിയയിൽ പ്രതികൂല ഘടകങ്ങളിൽ പോലും ജയിച്ച ഇന്ത്യ ശക്തരാണ് എന്നിരിക്കെ ഇതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് ഷുഹൈബ് തുറന്നടിച്ചു. രണ്ട് ഇന്നിങ്സിലുമായി ഇംഗ്ലണ്ട് നേടിയ 193 റണ്‍സ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറായിരുന്നു. ഇപ്പോൾ , ഇംഗ്ലണ്ട് മുൻ ക്രിക്കറ്റർ മൈക്കൽ വോണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോ ബിസിഐയെ ട്രോളുന്നതായി അഭിപ്രായം ഉയരുന്നു. ട്രോളുന്നത് ബിസിസിയെയോ അതോ ? എന്നാണു വ്യംഗ്യാർത്ഥം കൽപിച്ചുകൊണ്ടുള്ള ട്രോളുകൾ.