‘ദ വെയ്ല്‍’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള 95-ാം ഓസ്‌കര്‍ പുരസ്‌കാരം ബ്രെണ്ടന്‍ ഫേസറിന്. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടന്‍ ഫേസര്‍ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതിനിടെ ബ്രെണ്ടൻ ഫേസര്‍ വികാരാധീനനായി. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ബ്രെണ്ടൻ ഫേസര്‍ നന്ദി പറഞ്ഞു.
മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം മലേഷ്യന്‍ നടിയായ മിഷെല്‍ യോക്ക് സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ഒരു ഏഷ്യന്‍ വംശജക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.
അമേരിക്കന്‍ കോമഡി ചിത്രമായ എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സില്‍ എവ്ലിന്‍ ക്വാന്‍ വാങ് എന്ന കഥാപാത്രത്തെയാണ് മിഷെല്‍ അവതരിപ്പിച്ചത്. ഡാനിയല്‍ ക്വാന്‍ ആണ് സംവിധാനം. . എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ
എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി