മൈക്രോ പിഗ്മെന്റേഷൻ കഷണ്ടിയിൽ

Shanavas S Oskar

മൈക്രോ പിഗ്മെന്റേഷൻ എന്നു കൊണ്ടു ഉദേശിക്കുന്നത് നമ്മുടെ ടാറ്റൂ ചെയ്യുക എന്നത് തന്നെ ആണ് നമ്മൾ ഇതിന്റെ ചരിത്രം തേടി പോയാൽ ഒരു പാട് സംസ്‌കാരങ്ങളിലും ഇതിനെ കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.മനുഷ്യർ പച്ചകുത്തിയ ആദ്യത്തെ രേഖ bce 3100 മുതലുള്ളതാണ് .അതായത് ക്രിസ്തുവിനും 3100 വർഷം മുൻപ്- എറ്റ്സി ദി ഐസ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മാതൃക. 1991 സെപ്റ്റംബറിൽ ആൽപ്‌സിൽ നിന്ന് കണ്ടെത്തിയ ഒരു ചരിത്രാതീത മനുഷ്യനായിരുന്നു അദ്ദേഹം.മാത്രമല്ല അദ്ദേഹത്തിന്റെ കഥ ലോകത്തെ ആകർഷിച്ചു. ശരീരത്തിലുടനീളം 61 ലധികം പച്ചകുത്തലുകൾ ഇറ്റ്സിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഭൂരിഭാഗം ലിഖിതങ്ങളും അദ്ദേഹത്തിന്റെ കാലുകളിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഈ പച്ചകുത്തലുകളുടെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ വളരെ കുറച്ചു മാത്രം ആണ് നമുക്കു അറിവുള്ളത്.

കള്ളന്മാരെയും കുറ്റവാളികളെയും പുരാതന ചൈനയിൽ പച്ച കുത്തി അടയാളപ്പെടുത്തിയിരുന്നത്. സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമെന്ന രീതിയിൽ ഓഷ്യാനയിൽ ടാറ്റൂകൾ ഉപയോഗിച്ചു. എന്ന ചരിത്രവും കാണാം.എന്തായാലും ടാറ്റൂകൾക്ക് പോസിറ്റീവ്, നെഗറ്റീവ് എന്നീ സമ്മിശ്ര ചരിത്രമുണ്ട്. എന്നിരുന്നാലും ഇപ്പോൾ ഇതു ഫാഷന്റെ ഭാഗം ആണ്. 1850 ഓടെ, റോട്ടറി ടാറ്റൂ മെഷീനും ഇലക്ട്രിക് ഡബിൾ കോയിൽ മോഡലും സൃഷ്ടിക്കപെട്ടു1920 കളോടെ പിന്നീട് ഇതിൽ ഒരു വിപ്ലവം തന്നെ ഉണ്ടായി. അല്പം നീണ്ടു പോയി ഇനി വിഷയത്തിലേക്ക് വരാം.

കഷണ്ടിയിൽ മൈക്രോപിഗ്മെന്റേഷൻ

ഇന്ന്, സ്കാൽപ്പ് മൈക്രോപിഗ്മെന്റേഷന്റെ യഥാർത്ഥ സ്ഥാപകൻ ആരാണെന്ന കാര്യത്തിൽ ഒരു തർക്കം നിലനിൽക്കുന്നു. അതു ആരായാലും നമ്മളെ ബാധിക്കുന്ന വിഷയം അല്ല. എന്നിരുന്നാലും, ce 2000 ന് ശേഷം ആണ് തലയിലെ മൈക്രോപിഗ്മെന്റേഷൻ പ്രചാരത്തിൽ എത്തിയത്. ആദ്യകാലങ്ങളിൽ അധികം ശ്രദ്ധിക്കപെട്ടില്ല അതിനുശേഷം ജനപ്രീതിയുടെ ഒരു കൊടുങ്കാറ്റ് തന്നെ ആയിരുന്നു. തികച്ചും ചെറിയ സൂചികൾ, പ്രത്യേകമായി തയ്യാറാക്കിയ മിശ്രിതവും, ആധുനികമായി രൂപകൽപ്പന ചെയ്തതുമായ മഷികൾ, പിന്നെ ആത്യന്തിക ക്ഷമ എന്നിവയുടെ എല്ലാം ഫലം ആണ് മൈക്രോപിഗ്മെന്റേഷൻ.

മുടിയിടെ ഉള്ള് കുറയുക ട്രാൻസ്പ്ലാന്റ് ചെയ്‌തിട്ടും ഡെൻസിറ്റി കിട്ടാതെ ഇരിക്കുക എന്നീ സാഹചര്യങ്ങളിൽ ആണ് ഇത് ഫലപ്രദം ആകുക ഇവ ചെയ്താൽ 4 മുതൽ 6 വർഷം വരെ ലാസ്റ്റ് ചെയ്യും പിന്നീട് ചെറിയ മെയിന്റിനസ് മാത്രം മതി ഏകദേശം 30000 രൂപ മുതൽ 50000 വരെ ആണ് ചാർജ് ഇവ വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ നിലനിൽക്കുന്ന മുടിയെ ബാധിക്കാതെ വേണം ചെയ്യാൻ ഇവിടെ മൈക്രോപിഗ്മെന്റേഷൻ ചെയ്യുന്ന ആളിന്റെ പ്രവർത്തി പരിചയം വളരെ പ്രാധാന്യം അർഹിക്കുന്നത് ആണ് മാത്രമല്ല അൽപ്പം വേദന സഹിക്കേണ്ടി വരും പിന്നെ ഒരു തവണ ലേസർ ചെയ്‌താൽ ഇതു റിമൂവ് ചെയ്യാൻ സാധിക്കും. ഈ ചികിത്സയുടെ ഗുണം എന്തെന്ന് വച്ചാൽ ഉള്ളു കുറവും ചെറിയ കഷണ്ടിയും മറക്കാൻ സഹയിക്കും എന്നത് ആണ് പിന്നെ വംശീയത ആയി കരുതരുത് വെളുത്ത ചർമം ഉള്ള ആളുകൾക്ക് ആണ് ഇതിന്റെ റിസൾട്ട് നന്നായി തോന്നുക

You May Also Like

75 കോടിക്ക് വിറ്റ മുകേഷ് അംബാനിയുടെ മാൻഹട്ടൻ ബംഗ്ലാവിന്റെ വിശേഷങ്ങൾ

ഏഷ്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി മറ്റൊരു…

ബോള്‍ഡ് അമ്മ

സ്‌കൂളിന്റെ അടുത്തുള്ള “കഫേ’ കളിൽ,  വ്യവഹാരം അതിൻ്റെ ഉച്ചസ്ഥാനത്ത് എത്തുന്നത് ഇങ്ങനെയുള്ള ചില ദിവസങ്ങളിലായിരിക്കും.മകന്റെ +2…

കല്യാണം കഴിക്കുന്നതിനുമുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ചെയ്യുന്ന ചില കാര്യങ്ങള്‍.

വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍…

‘അനിമൽ’ സുന്ദരി തൃപ്തി ദിമ്രിയുടെ സൗന്ദര്യ രഹസ്യം നിങ്ങൾക്കും പ്രചോദനമാണ് …!

‘അനിമൽ’ സുന്ദരി തൃപ്തി ദിമ്രി, ഇതാണ് സൗന്ദര്യ രഹസ്യം..! അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങളിലൊന്നാണ് അനിമൽ…