Connect with us

Lifestyle

മധ്യവയസിലെ സ്ത്രീകളുടെ ലൈംഗികപ്രതിസന്ധി

Published

on

മധ്യവയസിലെ സ്ത്രീകളുടെ ലൈംഗികപ്രതിസന്ധിയെ കുറിച്ച് എഴുത്തുകാരി ഗീത തോട്ടത്തിന്റെ ഫേസ്‌ബുക് പോസ്റ്റ്

ലൈംഗികതയെക്കുറിച്ച്
സ്ത്രീകൾ അതും അദ്ധ്യാപിക എഴുതുന്നത് മോശമാണെന്ന്
പല സുഹൃത്തുക്കളും മുന്നറിയിപ്പ് നൽകിയിട്ടുള്ളത് തൽക്കാലം അവഗണിക്കുന്നു.

മധ്യവയസ്സാകുന്നതോടെ സ്ത്രീകളിൽ ലൈംഗികത അവസാനിച്ചു എന്ന് കരുതുന്നവരാണ്
ഭൂരിപക്ഷം ജനങ്ങളും.
അതിൽ കൂടുതലും സ്ത്രീകൾ തന്നെയാണ് .
”ഓ വയസ്സ് പത്തു നാല്പത്തഞ്ചായില്ലേ
നമ്മള് പെണ്ണുങ്ങളൊക്കെ ഇനി വല്ലോടത്തും അടങ്ങിയൊതുങ്ങിക്കഴിയുന്നതാ നല്ലത്”
എന്നതാണ് സമൂഹത്തിന്റെ കാഴ്ചപ്പാടും.
നാല്പപതുകളിലെ കുസൃതിക്കളികൾ പുരുഷന് അംഗീകരിച്ചു കൊടുത്തിരിക്കുന്നതിന്റെ കാരണവും
ഈ വിശ്വാസമാവാം.
ഭാര്യയ്ക്ക് വയസ്സായി
അയാളിപ്പഴും ചെറുപ്പമാ
ആണല്ലേ എത്രയാന്ന് വച്ചിട്ടാ അടക്കുന്നത് എന്നൊക്കെ വേലി ചാടുന്ന പുരുഷന്മാരെ ന്യായീകരിച്ച് സ്ത്രീകൾ തന്നെ അനുകൂല പ്രസ്താവനകൾ ഇറക്കാറുമുണ്ട്.

ഒരു സുഹൃത്തുമായുള്ള സംഭാഷണമാണ് ഈ എഴുത്തിനു പിന്നിൽ .എന്റെ പ്രായം തന്നെ അവൾക്കും ‘
പക്ഷെ കണ്ടാൽ ഒരു നാല്പതേ മതിക്കൂ.
മതിക്കുന്നതല്ലല്ലോ പ്രശ്നം മനസ്സല്ലേ.
അവൾ എന്നോട് പറഞ്ഞു ”ഗീതാ മരിക്കുന്നതിനു മുൻപ് ഒരു നല്ല ലൈംഗികാനുഭവം വേണമെന്നുണ്ട്.
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിഞ്ഞിട്ടില്ല!”
അതിനു വേണ്ടി എന്തു സാഹസത്തിനും ഒരുമ്പെട്ടു നിൽക്കുകയൊന്നുമല്ല അവൾ.
ഒരു പ്രണയമില്ലാതെ പോയതിന്റെ നഷ്ടബോധമാണ്, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രതിസുഖത്തേക്കാൾ അവളെ ദുഃഖിപ്പിക്കുന്നത്.
പ്രണയത്തിലൂടെയല്ലാതെ ശമിച്ചു പോകാൻ അവൾ അങ്ങനെ മദംപൊട്ടി നിൽക്കുകയൊന്നുമല്ല.
പ്രണയമുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അതെങ്കിലും ഒന്നറിഞ്ഞേനെ എന്നാണ് .
കാൽ നൂറ്റാണ്ടുകാലത്തെ ദാമ്പത്യത്തിൽ തനിക്ക് തൃപ്തി കിട്ടുന്നില്ലെന്ന് ഭർത്താവിനോട് പറയാൻ പറ്റാത്ത ഭാര്യ!
ഇത് എത്രയോ ഭാര്യമാരുടെ കഥയാണ്, ജീവിതമാണ് !
(കാമുകിയില്ലായിരുന്നെങ്കിൽ വല്ലപ്പോഴുമൊക്കെ ഒരു ചടങ്ങു പോലെ നടത്തുന്ന യാന്ത്രികതയല്ല അനുഭൂതിസാന്ദ്രമായ പരമാനന്ദമാണ് അതെന്നറിയാതെ, അത്രയും സുന്ദരമായ ഒന്ന് അനഭവിക്കാതെ താൻ മരിച്ചു പോവുമായിരുന്നു എന്ന് പറഞ്ഞ ഒരു പുരുഷ സുഹൃത്തിനെയും ഇവിടെ സ്മരിക്കുന്നു .)

അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്.
കേരളത്തിൽ മാത്രമൊന്നുമല്ല ഇത്തരം ഹതഭാഗ്യകൾ ഉള്ളത്.
കപടസദാചാരത്തിൽ മുഴുകി ആൺകോയ്മയിൽ അടിയുറച്ച് വിശ്വസിച്ച് അടക്കമാണ് അടുക്കളയാണ് പെണ്ണ് എന്ന് ധരിച്ചുവശായിരിക്കുന്ന ആണും പെണ്ണും ഉള്ളിടത്തോളം, മുട്ടിനിൽക്കുന്ന കെട്ടിയവന് ചടുപടോന്ന് പെയ്തുതീരാനും വല്ലപ്പോഴുമൊക്കെ അറിയാതെ സംഭവിച്ചു പോകുന്ന കുഞ്ഞുങ്ങളെ പ്രസവിക്കാനുമുള്ള ഉപകരണമായി ഭാര്യമാർ മാറും.

ഇനി ഏതെങ്കിലുമൊരു പെണ്ണ് ലൈംഗികമായ അതൃപ്തിയെപ്പറ്റിയോ പുതിയ എന്തെങ്കിലും രീതികളെപ്പറ്റിയോ ഭർത്താവിനോട് പറഞ്ഞു പോയാലോ?
എന്തായിരിക്കും
അയാളുടെ പ്രതികരണം!
എങ്ങനെയായിരിക്കും പിന്നീടയാൾ അവളോടു പെരുമാറുന്നത്?
അത്തരം പെരുമാറ്റങ്ങളുടെ അനന്തര ഫലമായിരിക്കുമല്ലൊ ദാമ്പത്യത്തിന്റെ രജതജൂബിലി കഴിഞ്ഞ ഒരുത്തി സ്വന്തം ആത്മാവിനെപ്പോലെ വിശ്വസിക്കാവുന്ന ഒരു കൂട്ടുകാരിയുടെ മുന്നിൽ പേടിച്ചും നാണിച്ചും വിക്കിവിക്കി “ഫോണിലൂടെയല്ലാതെ നിന്നോടും എനിക്കിതു പറയാൻ വയ്യ ” എന്നു കരഞ്ഞത്!

ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ!
പരസ്പര സഹകരണത്തോടെ
സംഭവിച്ചുപോകുന്ന ഒന്നല്ലേ അത്?
അങ്ങനെയാവുമ്പോഴല്ലേ ഇരുവരും അതിൽ നിന്ന് ആനന്ദം അനുഭവിക്കുകയുള്ളൂ!

മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിൾ പ്രകാരം എല്ലാ ഞായറാഴ്ചയും എന്നോ ആഴ്ചയിൽ രണ്ടു ദിവസം എന്നോ…… ഇഷ്ടമില്ലാത്തയാളെ സഹിക്കാനുള്ള ബാധ്യതയായി മാറുമ്പോൾ രതി, പീഡനമായി മാറുന്നു .

Advertisement

ഇതു സ്ത്രീയുടെ കാര്യം.
പുരുഷന്റെ കാര്യം ഇതിലും കഷ്ടമാണ്. രതി ഒരനുഷ്ഠാനമാകുമ്പോൾ പുരുഷൻ പലപ്പോഴും കഴിവുകെട്ടവനാകും. സ്ത്രീക്ക് വഴങ്ങിക്കൊടുത്താൽ മതിയെങ്കിൽ പുരുഷൻ കാർമ്മികനാകേണ്ടതുണ്ടെന്നാണ് നാം പഠിച്ചുവച്ചിട്ടുള്ളത്.
ഇഷ്ടമില്ലാതെങ്ങനെയാണ് ‘കർമ്മം’ ചെയ്യാനാവുക?
കാമസൂത്രം ഉണ്ടായ നാടാണ് ഇതെന്നോർക്കുമ്പോഴാണ് മിഷണറി പൊസിഷനപ്പുറം സങ്കല്പിപിക്കാനാവാത്ത നമ്മുടെ സദാചാരസങ്കല്പങ്ങളുടെ മാറ്റ് കൂടുന്നത്!
ഇതൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാരിൽ ഭൂരിപക്ഷത്തിനും ബാധകമല്ല എന്നറിയാം .അത്രയും ആശ്വാസം
മധ്യവയസ്കരുടെ ധർമ്മസങ്കടങ്ങളാണ് ഞാനെഴുതിയതത്രയും .
(അപവാദങ്ങളുണ്ടാവാം അപൂർവ്വമായി.
അത് നിഷേധിക്കുന്നില്ല)

 234 total views,  3 views today

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement