യുഎഇയില്‍ മധ്യവിരല്‍ പൊക്കി മെസ്സേജ് അയച്ചാല്‍ അകത്ത് കിടക്കും !

0
673

7e3bec90c3004d943f640e782cb92c59

ഇനി മുതല്‍ യുഎഇയില്‍ കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ മറ്റാര്‍ക്കെങ്കിലോ മധ്യവിരല്‍ പൊക്കിയുള്ള ഇമോജി അയക്കുന്നവര്‍ സൂക്ഷിക്കുക. യു.എ.ഇ സൈബര്‍ ക്രൈം പ്രകാരം 5 ലക്ഷം ദിര്‍ഹം വരെ പിഴയും 3 വര്‍ഷം തടവും വിദേശിയാണെങ്കില്‍ നാടുകടത്തലടക്കമുള്ള ശിക്ഷയും അനുഭവിക്കേണ്ടി വരും.

ആളുകളെ വ്യക്തമായി അധിക്ഷേപിക്കുന്നതിന് തുല്യമായാണ് ഇത്തരം ഇമോജികള്‍ മെയില്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ, മെസ്സേജ് രൂപത്തിലോ അയക്കുന്നതിനെ ബന്ധപ്പെട്ട വകുപ്പുകള്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

മൈക്രോ സോഫ്റ്റിന്റെ വരാനിരിക്കുന്ന പുതിയ പതിപ്പില്‍ ഇത്തരം ഇമോജികള്‍ ഐക്കണായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.