ദൃശ്യം 2 വിലെ ഏറ്റവും വലിയ ബ്രില്യൻസ് ജോർജ്കുട്ടിയുടെ ഈ രൂപമാറ്റമാണ്

98

ദൃശ്യം 2 വിലെ ഏറ്റവും വലിയ ബ്രില്യൻസ് ജോർജ്കുട്ടിയുടെ ഈ രൂപമാറ്റമാണ്.

പ്രത്യക്ഷത്തിൽ, ഒരു പക്ഷെ ലേറ്റസ്റ്റ് ട്രെന്റിനെ അനുകരിച്ചു എന്നൊക്കെ തോന്നും എങ്കിലും വിഖ്യാതമായ ക്രൈമുകളിലെ “പുരുഷന്മാരെ” ഓർത്തിരിക്കുന്ന അത്ര വിശാലമനസ്കർ അല്ലാത്ത നമ്മുടെ ആളുകളുടെ ഇടയിൽ നിന്നും ഒരു ഒളിച്ചോട്ടമാണ് ജോർജ്കുട്ടിക്ക് ഈ പുതിയ രൂപം. എവിടെയോ കണ്ടു പരിചയം തോന്നുന്നു എന്നു പറയുന്ന തിരക്കഥാകൃത്ത് വിനയചന്ദ്രനോടും ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് സെക്യൂരിറ്റിയോടും തന്റെ മുൻകാലജീവിതത്തെപ്പറ്റി ജോർജ്കുട്ടി ഒരു തുറന്നുപറച്ചിൽ നടത്തുന്നില്ല. ഒരു കാലത്തു മാധ്യമങ്ങൾ ആഘോഷിച്ച, അവരൊക്കെ എപ്പോഴെങ്കിലും പത്രങ്ങളിൽ കണ്ടിരിക്കാൻ സാധ്യതയുള്ള ആ പഴയ ജോർജ്കുട്ടിയിൽ നിന്നും ചെറിയൊരു മറ ആ രൂപമാറ്റം അയാൾക്ക് നൽകുന്നു. ഒരു പുതിയ മനുഷ്യനെപ്പോലെ ജോർജ്കുട്ടി അവർക്ക് മുന്നിൽ നിൽക്കുന്നു…
നമ്മൾ കരുതുന്നതിലും വലിയ ക്രിമിനൽ മൈൻഡ് ആണ് അയാൾക്ക്