ഭിന്ദ്രൻവാലയും റോക്കിയും (രണ്ടാംഭാഗം ഇറങ്ങുന്നതിനു മുൻപുള്ള പ്രവചനം, കഥ ഏറെക്കുറെ സംഭവിച്ചിരിക്കുന്നു )

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
377 VIEWS

ഭിന്ദ്രൻവാലയും റോക്കിയും

എഴുതിയത് > Midhun Muraleedharan

1977ൽ പഞ്ചാബിൽ അകാലിദളിന്റെ സ്വാധീനം നശിപ്പിക്കാനായി ജർണൈൽ സിങ് ഭിന്ദ്രൻവാല എന്ന സിഖ്കാരനെ കൊണ്ഗ്രെസ്സ് വളർത്തിയെടുക്കുന്നു. സഞ്ജയ് ഗാന്ധിയുടെ പരോക്ഷ പിന്തുണ ഇതിനുണ്ട് എന്നും പറയപ്പെടുന്നു.1982ൽ പക്ഷെ ഭിന്ദ്രൻവാല അകാലിദളിനോട് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിഖുകാരിൽ ഒരുവിഭാഗം ബിന്ദ്രൻവാലക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. പഞ്ചാബു മുഴുവന്‍ യാത്രചെയ്തു മത പ്രഭാഷണം നടത്തിയിരുന്ന ഇയാള്‍ സിഖുകാർക്ക് ഒരു സ്വതന്ത്രരാജ്യം തന്നെ വേണമെന്ന ആവശ്യത്തിലേക്ക് നീങ്ങി.

ഇന്ദിരയ്ക്കും കോൺഗ്രസിനും ഒടുവിൽ ‘ഖാലിസ്ഥാൻ’ എന്ന സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്ന ലക്ഷ്യവുമായി കലാപങ്ങൾ അഴിച്ചുവിടുന്ന ഈ സ്ഥിതിവിശേഷത്തെ എതിർക്കേണ്ടി വന്നു.1984ൽ അമൃത്സറിലെ സിഖ് ഗുരുദ്വാരയായ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാലയെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനീക നടപടിയിലൂടെ ക്ഷേത്രത്തിൽ കയറി വധിക്കുന്നു. ബിന്ദ്രൻവാലയുടെയും കൂട്ടരുടെയും കടുത്ത ചെറുത്തു നിൽപ്പിനെ ഭേദിച്ചാണ് സൈന്യം അവരെ വധിച്ചത്. ഈ ഏറ്റുമുട്ടലില്‍ 87 പട്ടാളക്കാരും 493 ഭീകരരും മരിച്ചു. 249 പട്ടാളക്കാര്‍ക്ക് പരുക്ക് പറ്റി. അനൗദ്യോഗിക കണക്കുകൾ ഇതിനും വളരെ മുകളിലാണ് എന്നു പറയപ്പെടുന്നു. ഇനി സിനിമയിലേക്ക് വരാം.

റോക്കിയുടെ ജനനം 1951ൽ ആണ്. ജേർണയിൽ ഭിന്ദ്രൻവാലയുടെ ജനനം 1947ലും. കെജിഫ് ലെ അടിമകളെ ഒത്തൊരുമിപ്പിച്ചു ഒരു സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന റോക്കിയെ ആദ്യഭാഗത്തിൽ അവിടേക്ക് അയക്കുന്നത് സൂര്യവർദ്ധന്റെ പാർട്ണർമാർ തന്നെയാണ്. എന്നാൽ സ്വന്തം ലക്ഷ്യങ്ങൾ മാത്രമുള്ള റോക്കിയും കെജിഫ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന അവരും തമ്മിൽ സ്വാഭാവികമായും രണ്ടുതട്ടിൽ ആവുകയും ചെയ്യും. ബിന്ദ്രൻവാലക്ക് സംഭവിച്ചപോലെ, വളർത്താൻ ശ്രമിച്ചവർ തന്നെ ലക്ഷ്യം മാറുമ്പോൾ എതിരെ നിൽക്കുന്ന സ്ഥിതി ഉണ്ടാകുന്നു. 20000 കാവൽക്കാരുള്ള റോക്കിയുടെ നറാച്ചിയിൽ ഇനി പുറത്തു നിന്നാർക്കും ഒന്നും നേടാനാവാത്ത സ്ഥിതിവിശേഷം ഉണ്ടാകുന്നു. നിരാശരാകുന്ന അവർക്ക് അത് പൂർണ്ണമായും നശിപ്പിക്കാനോ തിരിച്ചുപിടിക്കാനോ ഉള്ള ശ്രമങ്ങൾ ആരംഭിക്കും.

ആദ്യ പാർട്ടിൽ അധികം പ്രാധാന്യം ലഭിക്കാതിരുന്ന മുഖ്യമന്ത്രി ഗുരു പാണ്ഡ്യൻ ഇത്തരം ഒരു നിരാശയിൽ അടുത്തതായി ചെയ്യാൻ പോകുന്നത് അതുവരെ ആർക്കും അറിവുണ്ടാകാത്ത ഇത്തരം ഒരു സ്വർണ്ണഖനിയെപ്പറ്റി ഗവർണ്മെന്റിന് വിവരം നൽകുകയാകും. റിമിക സെൻ ആദ്യമായി ഇത്തരം ഒരു കാര്യത്തെപ്പറ്റി അറിയുമ്പോൾ അത് പൂർണമായും റോക്കിയുടെ സാമ്രാജ്യം എന്നും അയാളെ ഒരു കൊടുംക്രിമിനലായും എന്ന രീതിയിൽ ആകും തെറ്റിദ്ധരിപ്പിക്കപ്പടുക. പ്രൈംമിനിസ്റ്റർ എന്ന രീതിയിൽ ആദ്യം റോക്കിയോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നു. അതിന് അംഗീകരിക്കാത്ത റോക്കിക്കും കെജിഫ് നും എതിരെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പോലെ ഒരു സൈനികനടപടി കൊണ്ടുവരുന്നു. റോക്കി കൊല്ലപ്പെടുന്നു. അധീര ഉൾപ്പെടെയുള്ള വില്ലന്മാരുടെ ജീവിതങ്ങൾ അതിനു മുൻപ് റോക്കിയാൽ തീരുമാനിക്കപ്പെടുന്നു.

കെജിഫ് 2 പറയാൻ പോകുന്നത് ഇങ്ങനെ ഒരു കഥയാകും.

ബിന്ദ്രൻവാലയുടെ മരണം സംഭവിക്കുന്നത് 1984ൽ ആണ്…സിനിമ പറഞ്ഞുവെച്ചത് ശരിയാണ് എങ്കിൽ റോക്കിയുടെ മരണം 1982ലും. ഭിന്ദ്രൻവാലയുടെ മരണം “സുവർണ്ണ” ക്ഷേത്രത്തിലും റോക്കിയുടേത് ” ഗോൾഡ്‌” മൈനിലും1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തില്‍ കടക്കാന്‍ സേനയ്ക്ക് അനുമതി നല്കിയ നിര്‍ഭാഗ്യകരമായ തീരുമാനമാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലേക്കും ഇന്ദിരയുടെ ജീവന്‍ അപഹരിക്കുന്നതിലേക്കും നയിച്ചത്. അത്തരം ഒരു വിധി സിനിമയിൽ റിമികസെൻ അനുഭവിച്ചോ എന്നതും കാണാൻ ആഗ്രഹിക്കുന്നു.

സിനിമയുടെ തുടക്കത്തിൽ ആനന്ദിന്റെ എൽ ഡോരാഡോ എന്ന ബുക്ക് ഗവർമെന്റ് തന്നെ നേരിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സംബന്ധിച്ച വിവരങ്ങളും ഇതുവരേയും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടില്ല.
റിമികസെനിന്റെ കഥാപാത്രതിന്റെ പുറംമോടിയിൽ കാണുന്ന ഒരു ബന്ധം മാത്രമല്ല ഇന്ദിരാഗാന്ധിയും കെജിഎഫും തമ്മിൽ ഉള്ളത്.

ഇന്ത്യയിൽ തൊട്ടാൽ പൊള്ളാവുന്ന ഒരു സംഭവവും അതിലെ വ്യക്തിയുടെ ജീവിതത്തെയുമാണ് ഒരു മാസ്സ് എന്റർടൈനർ എന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഈ ഒരു കണക്ഷൻ ഉപയോഗപ്പെടുത്തി ചിന്തിച്ചാൽ അടുത്ത ഭാഗം ചിലപ്പോൾ ആരുമറിയാചരിത്രങ്ങളുടെ പൊളിച്ചെഴുത്തുകൾ ആവാം. ആദ്യഭാഗത്തിൽ അവസാനം പറഞ്ഞുവെക്കുന്നത് അത്തരമൊരു കാര്യത്തെയാണ്. വിവാദങ്ങൾ ഇല്ലാതെ ഒരു അഡാപ്റ്റീവ് ഫാന്റസി ആയി അംഗീകരിക്കപ്പെട്ടാൽ തീർച്ചയായും അത് സംവിധായകന്റെ മികവ് എന്നു പറയേണ്ടി വരും

ഇപ്പോഴും സിനിമയിൽ കാര്യമായ സംശയം റോക്കിയുടെ മരണത്തെപ്പറ്റിയാണ്. ഇത്രയും വലിയൊരു ഹീറോ അവിടെത്തന്നെ കൊല്ലപ്പെട്ടുവോ എന്നത്. സുവർണ്ണക്ഷേത്രത്തിലെ ആക്രമണത്തിനിടെ ഭിന്ദ്രൻവാല അവിടെ നിന്ന് ജീവനോടെ രക്ഷപ്പെട്ടു എന്നും തങ്ങളുടെ അടുത്ത് സുരക്ഷിതനായി എത്തിച്ചേർന്നു എന്നൊക്കെയുള്ള അവകാശവാദങ്ങൾ അന്ന് പാക് ടെലിവിഷൻ ചാനലുകൾ പുറത്തുവിടാൻ തുടങ്ങിയിരുന്നു. എന്നാൽ, ആക്രമണത്തിൽ മരിച്ച ഭിന്ദ്രൻവാലയുടെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ്, ചടങ്ങുകൾ വരെ അപ്പോഴേക്കും പൂർത്തിയാക്കപ്പെട്ടിരുന്നു. ഇത്തരം ഒരു ശേഷിപ്പിനെ പറ്റി സിനിമയിലും ഒരു “വീരക്കല്ലിന്റെ” രൂപത്തിൽ വിശദീകരിക്കുന്നുണ്ട്. എങ്കിലും പാകിസ്ഥാൻ അവകാശപ്പെട്ട പോലെ സിനിമയിൽ ഒരു പക്ഷെ ദുബായിൽ നിന്നും വരുന്ന ഇനായത് ഖലീലിന് ഒപ്പം റോക്കി അവിടെ നിന്നും രക്ഷപ്പെട്ടു കാണാനും വഴിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ