വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഗാട്ട ഗുസ്തി’യിലെ ലിറിക്സ് വീഡിയോ സോംഗ് റിലീസ് ചെയ്തു. ‘മൈക്ക് ടൈസൺ’ എന്ന ഗാനത്തിന് ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് വരികളും. ഫോക്ക് മാർലി ആന്റണി ദാസൻ, മക് വിക്കി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഗുസ്തി പരിശീലിക്കുന്ന വിഷ്ണു വിശാലിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.