മൈക് ടൈസന്റെ കയ്യിൽനിന്നും ഇടികിട്ടി ദേഹം തളർന്നുപോയതായി വിജയ് ദേവാരക്കൊണ്ട

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
522 VIEWS

തെന്നിന്ത്യ സൂപ്പർതാരം വിജയ് ദേവാരക്കൊണ്ടയുടെ ‘ലൈഗർ’ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. പുരി ജഗന്നാഥ്‌ ആണ് സംവിധാനം നിർവഹിച്ചത്. അനന്യ പാണ്ഡെ ആണ് നായിക. ലോക ബോക്സിങ് ഇതിഹാസം മൈക് ടൈസൺ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഈ മാസം 25-നാണ് തിയേറ്ററുകളിലെത്തുന്നത്. ഗോകുലം മൂവീസ് ആണ് കേരളത്തിലെ വിതരണം. ടൈസനുമൊന്നിച്ചുള്ള ഒരു സംഘടനരംഗത്തിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് വിജയ് ദേവരകൊണ്ട.

“ടൈസന്റെ കൈകാലുകളും പാദങ്ങളും കണ്ടപ്പോൾത്തന്നെ ഭയമായി. 14 ആയിരുന്നു ടൈസന്റെ കാൽപ്പാദത്തിന്റെ സൈസ് ,അദ്ദേഹത്തിന് പറ്റിയ ഒരു ഷൂസ് പോലും കിട്ടിയില്ല. എന്റെ കാലിന്റെ സൈസ് 10 ആണ്. ടൈസണെ സെറ്റിൽ വെച്ച് നേരിട്ടുകണ്ടപ്പോളാണ് അദ്ദേഹത്തിന്റെ കൈകളും വളരെ വലുതാണെന്ന് മനസിലായത്. റിഹേഴ്സലിന്റെ സമയത്ത് അറിയാതെ അദ്ദേഹത്തിൽ നിന്നും എനിക്ക് ഒരിടി കിട്ടി. ആ ദിവസം മുഴുവൻ മൈ​ഗ്രേൻ ആയിരുന്നു. ബോധം പോയില്ലെങ്കിലും ശരീരം തളരുന്നതുപോലെ തോന്നി” – വിജയ് ദേവരകൊണ്ട പറഞ്ഞു.

അതെ സമയം ടൈസന്റെ കൈ തോളത്തുവച്ചപ്പോൾ താൻ വീഴാൻ പോയതായും ആദ്യമൊക്കെ പേടിയായിരുന്നു എങ്കിലും പിന്നീട് അത് മാറിയെന്നും നല്ലൊരു സുഹൃത്തായി അദ്ദേഹത്തെ കരുതാനാണ് തനിക്ക് താത്പര്യമെന്നും ചിത്രത്തിലെ നായിക അനന്യ പാണ്ഡെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.