5 മിനിറ്റ് 46 സെക്കൻഡ് ആയാൽ വല അടയും, സെക്കന്റുകൾക്കു ജീവിതത്തിന്റെ വില

85

സെക്കൻഡുകളുടെ വിലയെന്തെന്നു മനസ്സിലാകുന്ന സാഹചര്യങ്ങളിലൊന്ന്. തലയ്ക്കു മീതെ കത്തുന്ന സൂര്യൻ. തുടർച്ചയായ 4 റൗണ്ടിലായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലൂടെ 1.6 കിലോമീറ്റർ ദൂരം ഓട്ടം. ഓടിത്തുടങ്ങുമ്പോൾ 200 പേരെങ്കിൽ, അവസാന ലാപ്പിലെത്തുന്നതു വിരലിലെണ്ണാവുന്നവർ. 4 റൗണ്ടും കഴിഞ്ഞ് ഓടിക്കയറേണ്ടതു വല കൊണ്ടു പ്രത്യേകം തിരിച്ച സൈനിക സെലക്‌ഷൻ ഭാഗത്തേക്ക്. 5 മിനിറ്റ് 30 സെക്കൻഡിനു മുൻപ് ആ വലയ്ക്കുള്ളിൽ കടന്നാൽ 60 മാർക്ക്. 5 മിനിറ്റ് 45 സെക്കൻഡ് എങ്കിൽ 48 മാർക്ക്. 5 മിനിറ്റ് 46 സെക്കൻഡ് ആയാൽ വല അടയും. എത്ര ആഞ്ഞുശ്രമിച്ചാലും പിന്നെ കവാടം തുറക്കില്ല. അതോടെ രംഗം മാറും.ഒരു സെക്കൻഡ് വൈകിയതു കൊണ്ടു തലവര മാറിയവരുടെ നെഞ്ചു പൊട്ടിയുള്ള നിലവിളികൾ, കാലു പിടിച്ചുള്ള അഭ്യർഥന😪😪