Business
കോടികള്‍ നഷ്ടപ്പെട്ട ശതകൊടീശ്വരന്മാര്
കോടികള്‍ ആസ്തി സുഖ ജീവിതം പൊടുന്നനെ എല്ലാം നഷ്ടപ്പെട്ടാല്‍ !
160 total views

കോടികള്‍ ആസ്തി സുഖ ജീവിതം പൊടുന്നനെ എല്ലാം നഷ്ടപ്പെട്ടാല്‍ !. ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടികള്‍ നഷ്ടപ്പെടുകയോ ഒന്നുമല്ലാതായിതീരുകയോ ചെയ്ത കുറച്ച് ശതകൊടീശ്വരന്മാരുടെ കഥയാണ് ഇത്
1. ജോര്ഗോല്ഫര് ഗുട്മണ്ട്സന്
ഒരിക്കല്‍ ഐസ് ലാന്‍ഡിലെ പണക്കാരില്‍ രണ്ടാമനായിരുന്നു 2009ല്‍ പാപ്പരായി. മദ്യകച്ചവടത്തിലുടെ കൊടിശ്വരനായി മാറിയ ഇദ്ദേഹം തന്റെ സ്വത്ത് ഇരട്ടിപ്പിച്ചത് ലാന്ഡസ് ബാങ്ക് എന്ന ഐസ് ലാന്‍ഡിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ നിക്ഷേപതിലുടെയാണ്. വെസ്റ്റ് ഹാം സോക്കര്‍ ക്ല്ബഉം ഇദ്ദേഹത്തിന്റെ തായിരുന്നു. ഐസ് ലാന്‍ഡിലെ ബാങ്കിംഗ് തകര്‍ച്ചയില്‍ അദ്ദേഹത്തിന് സര്‍വതും നഷ്ടപ്പെട്ടു പാപ്പരായി
2. അല്ലന് സാന്‍ഫോര്‍ഡ്
സ്വന്തമായി ജെറ്റ് വിമാനങ്ങളുടെ ഒരു നിര , ആഡംബര കപ്പലുകളുടെ ഒരു പട, സ്വന്തമായി ക്രിക്കറ്റ് ടീം ടെക്സാസിലെ ഒരു ശതകൊടീശ്വരന്റെ ആസ്തിയാണ് . സാമ്പത്തി ന്റെ ഉയരത്തില്‍ അദ്ദേഹം ഫോര്‍ബ്സ് മാസികയുടെ 400 ബില്ല്യണയര്‍ ക്ലബില്‍ എത്തിയിരുന്നു . 2009ല്‍ അന്ടിഗ്വയിലെ ഒരു ബാങ്കിന്റെ പെരിലുള്ള വ്യാജ ടെപോസിറ്റ് കാണിച്ച് കോടികള്‍ വാങ്ങിയ കേസില്‍ അകപ്പെട്ടു . അങ്ങനെ വാങ്ങിയ പണം അദ്ദേഹം ആഡംബ രത്തിനായി ചിലവാക്കി . ഇപ്പോള്‍ 110 വര്‍ഷം തടവ് അനുഭവിച്ചു വരുന്നു
2008ല്‍ 6 ബില്ലന് ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതും അയര്‍ലാണ്ടിലെ ഏറ്റവും വലിയ ധനികനുമായിരുന്നു . അദ്ദേഹത്തിന്റെ നിയന്ത്രണ ത്തിലായിരുന്ന അന്ഗ്ലോ ഐറിഷ് ബാങ്ക്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ കനത്ത തകര്‍ച്ചയില്‍ കടത്തിലാകുകയും അവസാനം സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയും ചെയ്തു . സര്‍ക്കാര്‍ ഏറ്റെടുത്ത തോട് കൂടി അദ്ധേഹത്തിന്റെ 2.4 ബില്ലന് ആസ്തി നഷ്ടപ്പെട്ടു. പുതിയ ബാങ്ക് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ക്വിന്‍ ഗ്രുപ്പിന്റെ അവകാശം ഏറ്റെടുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി . അതോടെ ക്വിന്‍ വെറും 45000 ഡോളര്‍ മാത്രം ആസ്തിയുള്ള ഒരാളായി മാറി.
4. മസയോഷി സണ്‍
70 ബില്ലന് ആസ്തിയുള്ള, ജപ്പാനിലെ രണ്ടാമത്തെ വലിയ ധനികനായിരുന്നു . സോഫ്റ്റ് ബാങ്ക് എന്നാ ഇന്റര്‍നെറ്റ് ഭീമന് മാസയോഷിയുടെതായിരുന്നു . 2004 ലെ ഇന്റര്‍നെറ്റ് ക്രാഷ് കാരണം സോഫ്റ്റ് ബാന്കിന്റെ ആസ്തിയില്‍ 98% കുറഞ്ഞു . ഇത് ചരിത്രത്തില്‍ വെച്ച് ഒരാള്‍ക്ക് നഷ്ടപ്പെടുന്ന ഏറ്റവും വലിയ തുകയാണ് . പിന്നീട് ഈ നഷ്ടത്തിലെ ഭുരിഭാഗവും തിരിച്ചുപിടിച്ചു .
ഹികാരി സുഷിന് എന്ന ജാപ്പനിസ് മൊബൈല്‍ ഭീമന്റെ സ്ഥാപകനാണ് . ജപ്പാനിലെ ഐ ടി ബൂമില് അദ്ധേഹത്തിന്റെ ആസ്തി 42 ബില്യന്‍ ഡോളറായി ഉയര്‍ന്നു. രണ്ടായിരത്തിലെ തകര്‍ച്ചയില്‍ ഒറ്റ ദിവസം കൊണ്ട് 5 ബില്യന്‍ ഡോളര്‍ നഷ്ടം നേരിട്ടു. തകര്‍ച്ച രൂക്ഷമായപ്പോള്‍ മൊത്തം 40 ബില്യന്‍ ഡോളര്‍ നഷ്ടം നേരിട്ട് വെറും 600മില്യന്‍ ഡോളര്‍ കമ്പനിയായി മാറി.
6. എക്കി ബാറ്റിസ്റ്റ
ഒരു കാലത്ത് ലോകത്തെ എട്ടാമത്തെ ധനികനായിരുന്നു . ഓ ജി എക്സ് എന്ന ഓയില്‍ കമ്പനിയായിരുന്നു ഇദ്ധേഹത്തിന്റെ തുറുപ്പ് ചീട്ട് . തന്റെ കമ്പനിയുടെ അഞ്ച് എണ്ണപ്പാടങ്ങള്‍ക്ക് വേണ്ടി ഒരു തുറമുഖവും എണ്ണ ടാങ്കരുകളും വാങ്ങികൂട്ടി. പക്ഷെ അഞ്ചില്‍ നാലില്‍ നിന്നും പ്രതീക്ഷിച്ച തരത്തില്‍ എണ്ണ കിട്ടിയില്ല അങ്ങനെ കടം കയറി കമ്പനി പൂട്ടി .
7. ബില്‍ ഗേറ്റ്സ്
മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനാണ് . അദ്ദേഹവും ഭാര്യയും ചേര്‍ന്ന് സ്വന്തം സ്വത്തില്‍ നിന്നും 28 ബില്യന്‍ ഡോളര്‍ സന്നദ്ധ സേവനത്തിനു നല്കി . എന്നിട്ടും ആസ്തി ഏകദേശം 65 ബില്യന്‍ ഉണ്ടെനാണ് കണക്കുകൂട്ടുന്നത് . ആസ്തി കുറഞ്ഞത് സംഭാവന നല്‍കിയാണ് എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബില്‍ ഗേറ്റ്സിനെ വേര്‍തിരിക്കുന്നത്
8. ആല്‍ബെര്‍ട്ടോ വിലാര്‍
2001ലെ ടെക് തകര്‍ച്ചയില്‍ പണം നഷ്ടപ്പെട്ട വ്യക്തികളില്‍ ഒരാളാണ് . അത് മാത്രമല്ല നിക്ഷേപങ്ങളില്‍ തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞു നിക്ഷേപകര്‍ വന്നതോടെ അദ്ധേഹത്തിന്റെ തകര്‍ച്ച പൂര്‍ണമായി. ഒന്‍പതു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയെങ്കിലും ഇപ്പോഴും വീട്ടു തടങ്കലിലാണ്
9. ഇങ്ങ്വാര് കെംപാര്ഡ്
ലോകത്തെ പ്രശസ്തമായ IKEA എന്ന ഫാഷന്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പിനി യുടെ ചെയര്‍മാനാണ് . ബില്‍ ഗേറ്റ്സിനെ പോലെ തന്റെ 23ബില്യന്‍ ഡോളര്‍ ആസ്തി യില്‍ നിന്നും 17 ബില്യന്‍ ഡോളര്‍ സ്വന്തം പേരിലുള്ള സന്നദ്ധ സങ്കടനക്ക് നല്കി ആസ്തി കുറച്ച വ്യക്തിയാണ് . IKEA യുടെ നിയന്ത്രണം അദ്ദേഹം ഒഴിഞ്ഞു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും കാര്യങ്ങള്‍ കെംപാര്ഡിന്റെ കരങ്ങളില്‍ തന്നെയാണെന്നാണ് കേള്‍വി
10. അംബാനി സഹോദരന്മാര്
എല്ലാത്തിലും നമ്മള് ഇന്ത്യക്കാര്‍ കാണുമല്ലോ ഇവിടെയും പതിവ് തെറ്റിക്കുന്നില്ല. ധീരുഭായ് അംബാനിയുടെ സാമ്രാജ്യം വിഭജിച്ചതിനു ശേഷം അത്ര രസതിലല്ലായിരുന്ന സഹോദരങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ രണ്ടു പേരുടെയും കമ്പനി കളുടെ ആസ്തി വല്ലാണ്ട് അങ്ങ് കയറി. 2013 മെയ് മാസത്തെ രൂപയുടെ വിനിമയ തകര്‍ച്ച രണ്ടു പേരുടെയും ആസ്തിയില്‍ വന്‍ കുറവ് ആണ് ഉണ്ടാക്കിയത് . മുകേഷ് അംബാനിക്ക് 5.6ബില്യന്‍ ഡോളറിന്റെ കുറവ് വന്നപ്പോള്‍ അനില്‍ അംബാനിക്ക് 1.3 ബില്യന്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത് .
161 total views, 1 views today