ഇപ്പോൾ യു ഡി എഫിന്റെ പ്രശ്നം രണ്ടാണ്
കേരളത്തിലെ പ്രശ്നം ലളിതമാണ്. ഒരു വർഷത്തിനുള്ളിൽ രണ്ട് തിരഞ്ഞെടുപ്പുകൾ വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ യു ഡി എഫിനുള്ളിൽ ഭരണത്തെക്കുറിച്ചുള്ള
127 total views

കേരളത്തിലെ പ്രശ്നം ലളിതമാണ്. ഒരു വർഷത്തിനുള്ളിൽ രണ്ട് തിരഞ്ഞെടുപ്പുകൾ വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ യു ഡി എഫിനുള്ളിൽ ഭരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തളിരിട്ടിട്ടുണ്ട്. എന്നാൽ ബി ജെ പിയെ അധികാരത്തിൽ നിന്നിറക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് വരണം എന്നു ആഗ്രഹിച്ച് ജനം വോട്ട് ചെയ്തതാണ് ലോക്സഭ വിജയമെന്ന് യു ഡി എഫിനു അറിയാം.
ഇപ്പോൾ യു ഡി എഫിന്റെ പ്രശ്നം രണ്ടാണ്.
1) എങ്ങനെയെങ്കിലും അധികാരത്തിൽ എത്തണം.
2) അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ആർക്ക്
വലിയ കാര്യമൊന്നുമില്ലെങ്കിലും നാലു കൊല്ലമായി ചെന്നിത്തല വെള്ളം കോരുന്നുണ്ട്. കേരളം കണ്ട ഏറ്റവും മോശം ഭരണങ്ങളിൽ ഒന്നിന്റെ നാറ്റമൊക്കെ ആളുകൾ മറക്കാൻ ഒരു മാസ് ഇന്റ്രോക്ക് വേണ്ടി ഇന്ദുചൂഡൻ പുഴയിൽ മുങ്ങിക്കിടക്കുന്നത് പോലെ ചാണ്ടി സേർ മുങ്ങിക്കിടക്കുന്നുണ്ട്. ‘ആ അവതാരം ദാ കാണ്’ എന്ന് പറയാൻ വേണ്ടി വിജയകുമാറിന്റെ റോളിൽ മനോരമയും.
ചാണ്ടി സാർ മാസ് എന്റ്രി നടത്തിയാൽ പണി കിട്ടുമെന്ന് അറിയാവുന്ന ചെന്നിത്തല കല്യാണരാമനിൽ രാമൻകുട്ടി ഹനുമാന്റെ ലങ്കാദഹനം അവതരിപ്പിക്കുന്നത് പോലെ ഇടക്കിടെ പത്ര സമ്മേളനം നടത്തി ഗ്യാസില്ലാ വെടികളുമായി ചാടി വീഴുന്നുണ്ട്. ‘കലാകാരന്മാരല്ലാത്തവരെ സമൂഹം അംഗീകരിക്കില്ലെന്ന്’ പറഞ്ഞ് ട്രോളന്മാർ ആശാനെ മടക്കി അയക്കുന്നുമുണ്ട്. അതിന്റെ ഇടയിൽ ‘ചത്തിട്ടില്ലെടാ’ എന്നും പറഞ്ഞ് കൃഷ്ണകുമാർ സ്റ്റെയിലിൽ ആന്റണി തലപൊക്കുന്നുണ്ട്. എല്ലാം കഴിഞ്ഞാൽ സുധീരന്റെ വരവാണ്.
ഇതിന്റെയൊക്കെ പ്രഷർ കിട്ടുന്നത് കേരളത്തിലെ മീഡിയക്കാണ്. വർഷങ്ങളായി യു ഡി എഫിനു വിടുപണി ചെയ്യുന്നതിനു കൂലിയായി കൂട്ടയോട്ടം സംഘടിപ്പിക്കാൻ വരെ 10 കോടി ഖജനാവിൽ നിന്ന് പാരിതോഷികം കിട്ടിയ മാധ്യമമുണ്ട് കേരളത്തിൽ. അവർ പരമാവധി കുളം കലക്കും. അതിപ്പോ പാൻഡമിക് ആണെന്നോ പ്രളയമാണെന്നോ ഒന്നും നോക്കില്ല. ‘അതിനൊക്കെ മനുഷ്യൻ വേണ്ടേ’ എന്നു പിണറായി വിജയനെപ്പൊലുള്ളവർ ചോദിച്ചെന്നിരിക്കും. ‘ഇത്തരമൊരു ഘട്ടത്തിൽ ഉപദ്രവിക്കരുതെന്ന്’ രാത്രി ഒൻപതു മണിക്ക് ബാക്കിയുള്ളവരൊക്കെ ഊണും കഴിച്ച് ഉറങ്ങാൻ പ്ലാനിടുന്ന നേരത്തും മീറ്റിങ്ങുകളിൽ ഇരിക്കുന്ന ശൈലജ ടീച്ചർ കൈ കൂപ്പി അപേക്ഷിച്ചെന്നിരിക്കും. അതൊന്നും മൈൻഡ് ചെയ്യരുത്.അതുകാണാൻ എത്ര പേർ ബാക്കിയുണ്ടാവും എന്നത് പിണറായി വിജയന്റേയും ശൈലജ ടീച്ചറുടേയും ഇടതു മുന്നണിയുടേയും മാത്രം ഉത്തരവാദിത്വമാണ്.ഇതിലും വലിയ കളികൾ കേരളം കാണാൻ പോകുന്നതേ ഉള്ളൂ.
128 total views, 1 views today
