ഒരാൾ സമ്പന്നരെ പിഴിഞ്ഞ് സാധാരണക്കാർക്ക് കൊടുക്കുന്നു, മറ്റെയാൾ പാവങ്ങളെ പിഴിഞ്ഞ് സമ്പന്നർക്കു കൊടുക്കുന്നു

112

Mini Joy P യുടെ കുറിപ്പ്

പെട്രോൾ, ഡീസൽ, ഗ്യാസ് വില കൂട്ടി, സാധാരണക്കാരെ പിഴിഞ്ഞ് ഊറ്റി വേണോ ഒരു രാജ്യം ഭരിക്കുന്ന സർക്കാരിന് ഓരോ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ? സാധാരണക്കാരന്റെ നട്ടെല്ല് ഒടിച്ചു, കോർപറേറ്റുകളെ സംരക്ഷിക്കുന്ന ഒരു അടിമ സർക്കാർ. കോർപറേറ്റുകളുടെയും കൊള്ളക്കാരുടെയും അടിമ സർക്കാർ.

ഇന്ത്യയുടെ സാമ്പത്തികതകർച്ചയെ മറികടക്കാൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞർ ഒരു ഉപാധി കേന്ദ്രസർക്കാരിന് നിർദേശിച്ചു.അതായത്, രാജ്യത്തെ അതി സമ്പന്നൻമാരിൽ നിന്നും 1% വെൽ tax ഈടാക്കുക. കൂടാതെ അവർ നേടുന്ന പൈതൃക സ്വത്തിനു 33% പിന്തുടർച്ച നികുതി ഏർപ്പെടുത്തുകയും ചെയ്താൽ രാജ്യം ഇപ്പോ നേരിടുന്ന സാമ്പത്തിക തകർച്ചയിൽ നിന്നും കാരകേറാനാവും എന്ന്.

പക്ഷെ, നമ്മുടെ കേന്ദ്രസർക്കാർ നിലനിന്നു പോകുന്നത് തന്നെ ഈ സമ്പന്നർ കാരണം ആയിരിക്കെ അവരെ തൊടാൻ ഈ സർക്കാരിന് കഴിയുമോ? ഓരോ സംസ്ഥാനത്തെ മറ്റു രാഷ്ട്രീയ സർക്കാരുകളെ മറിച്ചിടാനും, എം എൽ എ മാരെ വിലക്ക് വാങ്ങാനും ഒക്കെ സഹായിക്കുന്ന കോർപറേറ്റുകളുടെ വരുമാനത്തെ തൊട്ടു കളിക്കാൻ പറ്റുമോ? അവർക്ക് നോവാതിരിക്കാൻ സാധാരണക്കാരന്റെ നെഞ്ചത്ത് പൊങ്കാല ഇരിക്കട്ടെ. അതിനെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ കുറച്ചു കഴുതകളായ അണികൾ. പിന്നെ എന്തു വേണം?

ദാ നോക്ക്, ന്യൂസിലാൻഡിൽ നിന്നും നട്ടെല്ലുള്ള ഒരു പെണ്ണ് – ജസീന്ത ആർഡൻ. സാധാരണക്കാരന്റെ വേതനം ഉയർത്തുകയും രാജ്യത്തെ അതിസമ്പന്നരിൽ നിന്നും 39% നികുതി ഈടാക്കുകയും ചെയ്തിരുക്കുന്നു. തൊഴിൽ ഇല്ലായ്മ വേതനവും വർധിപ്പിച്ചു. കോവിഡ് കാലത്ത് ജസീന്ത സർക്കാരിന്റെ പ്രവർത്തങ്ങൾ ലോകം മുഴുവനും കണ്ടതാണ്. അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ.