ലോകംമുഴുവൻ വാക്സിന് വേണ്ടി ശ്രമിക്കുമ്പോൾ ആണ് ചില തട്ടിപ്പുകാർ ബോധമില്ലാത്ത ജനത്തെ പറ്റിച്ചു കാശുണ്ടാക്കിയത്

0
159

മിനി ജോയ്

2018-19 ൽ 349.37 കോടി ലാഭം കൊയ്ത ഒരു മരുന്നു കമ്പനി, “പതഞ്ജലി ആയുർവേദ ലിമിറ്റഡ് “,ഇപ്പോ 424.12 കോടിരൂപ ലാഭത്തിൽ എത്തി നിൽക്കുന്നു. കൃത്യമായ ശാസ്ത്ര അടിത്തറ ഇല്ലാതെ, വേണ്ട ഗവേഷണങ്ങൾ ഇല്ലാതെ ഈ കഴിഞ്ഞ ജൂണിൽ, “കൊറോണിൽ” എന്നൊരു മരുന്നു ഇറക്കി. കൊറോണ ഇല്ലാതാക്കും എന്നായിരുന്നു അവകാശപെട്ടത്. അന്നുണ്ടാക്കിയ ലാഭം, 241 രൂപ. കോവിഡ് മരുന്നു എന്ന പേരിൽ പ്രചരണം നടത്തിയതിനു, മദ്രാസ് ഹൈകോടതി 10ലക്ഷം പിഴ ഇട്ടു. ജയ്പൂർ ഈ മരുന്നു പരീക്ഷണം നടത്തുകയും, രാജസ്ഥാൻ ആരോഗ്യ വകുപ്പ് ഇതിന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, നമ്മുടെ ആയുഷ് മന്ത്രലയം വെച്ച നിർദേശം ബഹു വിശേഷം ആയിരുന്നു. കോവിഡ് മരുന്നു എന്ന പേരിൽ വിൽക്കരുത് പോലും. ചുമ, പനി, പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നു എന്ന പേരിൽ ഒക്കെ വിറ്റഴിച്ചു കൊള്ളൂ എന്ന്. ലോകവ്യാപകമായി കൊറോണക്ക് മരുന്നു കണ്ടെത്താൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജയിച്ചു എന്നും പരാജയപ്പെട്ടു എന്നുമൊക്കെ വാർത്തകൾ വരുന്നു. ഇന്ത്യയിൽ ആണെങ്കിൽ, സാധാരണക്കാരന് ഇനിയും മരുന്നു അപ്രാപ്യം ആയിരിക്കും എന്നും വാർത്ത കണ്ടിരുന്നു .

അതിനടിയിൽ ആണ്, ഇതു പോലെ ഉള്ള തട്ടിപ്പീരുമായി സന്യാസി കച്ചവട തന്ത്രജ്ഞനും ആയുഷ് മന്ത്രാലയവും ഒന്നിച്ചു ജനങ്ങളുടെ ആരോഗ്യം വെച്ചു ഐപിഎൽ കളിക്കുന്നത്. ശാസ്ത്ര ബോധം ഇല്ലാത്ത ഒരു സർക്കാറിനു ശാസ്ത്രബോധം ഒട്ടുമില്ലാത്ത ജനത, എങ്ങനണ്ട് ? ഇതുപോലെ ഉള്ള കള്ളന്മാർക്ക് വളരാൻ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. ജനങ്ങൾ ബോധവാന്മാർ ആകാത്തിടത്തോളം ഇവർ വളർന്ന് കൊഴുക്കട്ട. അല്ലേ ?