മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകൾ പ്രദർശിപ്പിക്കുകയാണ്. ജനുവരി 22 ഞായറാഴ്ച കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ ആണ് ഫെസ്റ്റിവൽ നടക്കുക.കടൽമുനമ്പ് (2022)പുഴയാൾ (2022)ഒരു രാത്രി ഒരു പകൽ (2019) രണ്ടുപേർ ചുംബിക്കുമ്പോൾ (2017)അവൾക്കൊപ്പം (2016)കുറ്റിപ്പുറം പാലം (2014) എന്നീ ഫീച്ചർ സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. കടൽ മുനമ്പിന്റെയും പുഴയാളിന്റെയും കോഴിക്കോട്ടെ ആദ്യ പ്രദർശനം കൂടിയാണ് ഇത്. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് 300 രൂപ ഗൂഗിൾ പേ/ഫോൺ പേ ചെയ്ത് ഡീറ്റൈൽസ് അതേ നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. പ്രവേശനം ആദ്യം റെജിസ്ട്രർ ചെയ്യുന്ന 100 പേർക്ക് മാത്രം. മിനിമൽ സിനിമയുടെ ബാനറിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിക്കുന്ന ‘മാവോയിസ്റ്റ്’ സിനിമയുടെ പൂർത്തീകരണത്തിനുള്ള ധനസമാഹരണം കൂടിയാണ് ഫെസ്റ്റിവൽ കൊണ്ട് ലക്ഷ്യംവെക്കുന്നത്. സിനിമകൾ കാണാൻ സാധിക്കാത്തവർക്കും ചെറിയ തുക സംഭാവന ചെയ്തുകൊണ്ട് ക്രൗഡ് ഫണ്ടിങ്ങിൽ പങ്കാളികളാകാവുന്നതാണ്.
**