കേന്ദ്രമന്ത്രിയുടെ കയ്യിൽ പോലും മാതാപിതാക്കളുടെ ജനനത്തീയതി തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന്

140
Dr.T.M Thomas Isaac
മാതാപിതാക്കളുടെ ജനനത്തീയതി തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുമില്ലെന്ന് പറയുന്നത് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ്. ദേശീയ പൌരത്വ രജിസ്റ്റർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ മാതാപിതാക്കളുടെ ജനനത്തീയതിയും ജനനസ്ഥലവും രേഖപ്പെടുത്തണമെന്ന ആവശ്യത്തോ

Image result for dr.t.m thomas isaac

ടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ആസാമിലേതിനു സമാനമായി പൌരത്വ രജിസ്റ്റർ രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ സർക്കാരിനുദ്ദേശമില്ലെന്നും അദ്ദേഹം പറയുന്നു.
എൻഡിഎ സഖ്യകക്ഷിയാണ് ജനതാദൾ (യുണൈറ്റഡ്). ബിഹാറിലെ ജെഡിയു നേതാവ് പ്രശാന്ത് കിഷോറും കഴിഞ്ഞ ദിവസം അമിത് ഷായ്ക്കും പൌരത്വ രജിസ്റ്ററിനുമെതിരെ രംഗത്തു വന്നിരുന്നു. പ്രഖ്യാപിച്ച കാലപരിധിയിൽ സിഎഎയും എൻആർസിയും നടപ്പാക്കി നോക്കാൻ അമിത് ഷായെ വെല്ലുവിളിച്ചിരിക്കുകയാണ് ജെഡിയു വൈസ് പ്രസിഡന്റ്.
രാജ്യത്താകെ ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭം എൻഡിഎ ഘടകകക്ഷികളിലും വീണ്ടുവിചാരം വളർത്തുകയാണ്. ജനകീയപ്രക്ഷോഭത്തേിന് നിഷേധാത്മകമായി പ്രതികരിക്കുന്നത് ഒരു സർക്കാരിന്റെയും ശക്തിയെയല്ല വെളിപ്പെടുത്തുന്നത് എന്ന് എൻഡിഎ നേതാക്കൾക്കു പോലും അമിത് ഷായെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തേണ്ടി വന്നിരിക്കുന്നു. ഇത് ഈ സമരത്തിന്റെ നൈതികതയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
Related imageദേശീയ പൌരത്വ രജിസ്റ്ററിനും സിഎഎയ്ക്കും വേണ്ടി ഏറ്റവും തീവ്രമായി വാദിക്കുന്നത് ആഭ്യന്തര മന്ത്രി അമിത്ഷായാണ്. ഭാഷയിലെ വെല്ലുവിളി കണക്കിലെടുത്താൽ അമിത്ഷാ പ്രധാനമന്ത്രിയും മോദി ഉപപ്രധാനമന്ത്രിയുമാണ്. അത്ര പ്രകോപനപരമായാണ് ഷാ സംസാരിക്കുന്നത്. എന്തുവന്നാലും പൌരത്വ വിഷയത്തിൽ പിന്നോട്ടില്ലെന്ന പ്രഖ്യാപനവും മോദിയിൽ നിന്നല്ല, അമിത് ഷായിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ ദിവസം ലഖ്നൌവിൽ നടന്ന റാലിയിലും ഈ ഭീഷണി അദ്ദേഹം ആവർത്തിച്ചു. കാര്യങ്ങളിൽ അന്തിമതീരുമാനം തന്റേതാണെന്ന് രാജ്യത്തെ ആവർത്തിച്ചു ബോധ്യപ്പെടുത്തുകയാണ് അമിത് ഷാ.
അമിത്ഷായും സംഘവും സൃഷ്ടിക്കുന്ന പ്രകോപനം എൻഡിഎ ഘടകകക്ഷികൾക്കുപോലും അലോസരമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. ശക്തമായ ജനകീയ പ്രക്ഷോഭം തന്നെയാണ് ആ ഉലച്ചിലുണ്ടാക്കിയത്. സമരം ശക്തിപ്പെടുന്നതോടെ കൂടുതൽ പ്രതികരണങ്ങൾ എൻഡിഎയ്ക്കുള്ളിൽ നിന്ന് പുറത്തു വരും. ഈ ജനവികാരത്തിന് ബിജെപിയ്ക്ക് കീഴ്പ്പെടേണ്ടിയും വരും.