Connect with us

Money

ഇന്ത്യ സർക്കാർ നിയോലിബറൽ മുൻവിധികൾ തൽക്കാലം മാറ്റിവച്ച് കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെട്ടേ തീരൂ

പന്ത് നിർമ്മലാ സീതാരാമന്റെ കോർട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരിൽ എന്റെ പോസ്റ്റിൽ വന്ന അസംബന്ധങ്ങൾ പറഞ്ഞ വെട്ടുകിളികൾ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സർക്കാർ നിയോലിബറൽ മുൻവിധികൾ തൽക്കാലം മാറ്റിവച്ച് കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെട്ടേ തീരൂ.

 42 total views

Published

on

Minister Dr.T.M Thomas Isaac

സർക്കാരിന് രണ്ട് രീതികളിലാണ് സാമ്പത്തിക മേഖലയിൽ ഇടപെടാൻ കഴിയുക. ഒന്ന്, സർക്കാരിന്റെ വരവ്-ചെലവുകളിൽ വരുത്തുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് ധനനയം (Fiscal Policy) എന്നു വിളിക്കുന്നത്. രണ്ടാമത്തെ രീതി പണലഭ്യതയിലും പലിശനിരക്കിലും മറ്റും വരുത്തുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് പണനയം (Monetary Policy) എന്നു വിളിക്കുന്നത്. ആദ്യത്തേത് ധനവകുപ്പിന്റെ ആയുധമാണ്. രണ്ടാമത്തേത് റിസർവ്വ് ബാങ്കിന്റെയും. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും റിസർവ്വ് ബാങ്കുകൾ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടും ഇന്ത്യയിലെ റിസർവ്വ് ബാങ്ക് അനുവർത്തിച്ച അനങ്ങാപ്പാറ നയം വിമർശനവിധേയമായിരുന്നു. ഇപ്പോൾ അവസാനം ഇന്ത്യൻ റിസർവ്വ് ബാങ്കും കളത്തിൽ ഇറങ്ങിയിരിക്കുകയാണ്.
പ്രഖ്യാപിക്കപ്പെട്ട നടപടികളിൽ ഏറ്റവും സ്വാഗതാർഹമായകാര്യം എല്ലാ വായ്പയകളുടെയും തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. കേരളം ഒരു വർഷം മൊറട്ടോറിയമാണ് ആവശ്യപ്പെട്ടത്. സംശയം വേണ്ട. റിസർവ്വ് ബാങ്കിന് മൂന്നു മാസം എന്നത് ഇനിയും നീട്ടേണ്ടിവരും. പ്രവർത്തനമൂലധനത്തിനും മറ്റുമുള്ള ആവശ്യങ്ങൾ ഉദാരമായി പരിഗണിക്കാനും റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷെ, മൊറട്ടോറിയത്തിനു മുമ്പ് തുടങ്ങിയ ജപ്തി നടപടികൾ നിർത്തിവയ്ക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ജപ്തിക്ക് കേരള ഹൈക്കോടതി നൽകിയ സ്റ്റേ കേന്ദ്രസർക്കാർ ഇടപെട്ട് നിർത്തിവയ്പ്പിച്ചിരിക്കുകയാണ്. ഈ നിലപാട് തിരുത്തിയേ തീരൂ.
ഇത്തരത്തിൽ എടുത്ത വായ്പകൾക്കുള്ള തിരിച്ചടവ് എല്ലാവരും നിർത്തിയാൽ ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. അത് ഒഴിവാക്കാൻ അവർക്ക് കൂടുതൽ പണം ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് റിസർവ്വ് ബാങ്ക് ക്യാഷ് റിസർവ്വ് റേഷ്വ നാല് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായി കുറച്ചിരിക്കുകയാണ്. എന്നുവച്ചാൽ നേരത്തെ ബാങ്കുകളുടെ മൊത്തം ബാധ്യതകളുടെ നാല് ശതമാനം കാശായി കരുതണം എന്നു നിഷ്കർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് മൂന്നു ശതമാനമായി കുറയ്ക്കുമ്പോൾ 2.8 ലക്ഷം കോടി രൂപ ബാങ്കുകൾക്കും മറ്റും വായ്പ നൽകാൻ കൂടുതൽ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും സമ്പദ്ഘടനയിലെ ലിക്യുഡിറ്റി വർദ്ധിപ്പിക്കാൻ ക്യാഷ് റിസർവ്വ് റേഷ്വ കുറയ്ക്കുക, വിപുലമായ തോതിൽ സർക്കാരുകളുടെയും വലിയ കോർപ്പറേറ്റുകളുടെയും ബോണ്ടുകൾ വാങ്ങുക തുടങ്ങിയവ സ്വീകരിക്കുന്നുണ്ടെന്നതും പറയട്ടെ. ബാങ്കുകൾ സ്വയംസഹായ സംഘങ്ങളും മറ്റും വഴി കൂടുതൽ ഉദാരമായി ഉപഭോക്തൃ വായ്പകൾ അടച്ചുപൂട്ടലിന്റെ ഈ കാലത്ത് ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല.
റിസർവ്വ് ബാങ്കിന്റെ മൂന്നാമത്തെ നടപടി റിപ്പോ പലിശ നിരക്ക് 5.15 ശതമാനത്തിൽ നിന്നും 4.4 ശതമാനമായി കുറച്ചതാണ്. ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. പക്ഷെ, ഇതുകൊണ്ട് ഉടനെ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. സമ്പദ്ഘടന അടച്ചുപൂട്ടി കിടക്കുകയാണല്ലോ. പക്ഷെ ഇതിനും ഒരു സെന്റിമെന്റൽ വാല്യു ഉണ്ട്. മോണിറ്ററി പോളിസിയുടെ പരിമിതിയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അമേരിക്ക പലിശ നിരക്ക് ഏതാണ്ട് പൂജ്യമാക്കിയിരിക്കുകയാണ്. പക്ഷെ, അതുകൊണ്ട് അമേരിക്കൻ സമ്പദ്ഘടനയുടെ തകർച്ച തടയാൻ കഴിഞ്ഞിട്ടില്ലല്ലോ.
അതുകൊണ്ട് ഇനി എന്താണ് ചെയ്യാൻ കഴിയുക? നമ്മുടെ ശ്രദ്ധ ഫിസ്ക്കൽ പോളിസിയിലേയ്ക്കാണ് തിരിയേണ്ടത്. പന്ത് നിർമ്മലാ സീതാരാമന്റെ കോർട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരിൽ എന്റെ പോസ്റ്റിൽ വന്ന അസംബന്ധങ്ങൾ പറഞ്ഞ വെട്ടുകിളികൾ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സർക്കാർ നിയോലിബറൽ മുൻവിധികൾ തൽക്കാലം മാറ്റിവച്ച് കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെട്ടേ തീരൂ.

 43 total views,  1 views today

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement