ഈ പകർച്ചവ്യാധി പെട്ടെന്നൊന്നും ലോകത്തെ വിട്ടുപോവില്ല,ചിലപ്പോൾ ഒരുവർഷം വരെ നീണ്ടുപോയേക്കാം, അപ്പോൾ എന്താണ് വേണ്ടത്?

0
94

Dear rest of the world, here's what we learned from COVID-19 ...Dr.T.M Thomas Isaac

ഈ പകർച്ചവ്യാധി പെട്ടെന്നൊന്നും ലോകത്തെ വിട്ടുപോവില്ല,ചിലപ്പോൾ ഒരുവർഷം വരെ നീണ്ടുപോയേക്കാം, അപ്പോൾ എന്താണ് വേണ്ടത്?

ഇതിനോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ഒരു സമ്പ്രദായം ആവിഷ്കരിക്കണം. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ മുറുക്കവും അയവും വരുത്തണം. വൾണറബിളായിട്ടുള്ള മുഴുവൻ പേരെയും വീട്ടിൽ നിരീക്ഷണത്തിലാക്കണം. മുഖ്യമന്ത്രി പറഞ്ഞ പത്ത് പ്രമാണങ്ങൾ എല്ലാവരും അനുസരിക്കണം.
ഇങ്ങനെ നമ്മൾ ജാഗ്രതയോടെ കൊവിഡ് കാലഘട്ടം തരണം ചെയ്യുമ്പോൾ ലോകം എങ്ങനെയിരിക്കും?

1) സാമ്പത്തിക മുരടിപ്പ് തുടരും. V കർവിന് ഒരു സാധ്യതയുമില്ല. വളരെ പരന്നൊരു U കർവിനാണ് സാധ്യത.

2) ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക പ്രാധാന്യം ഉയരും.

3) തീവ്രവലതുപക്ഷം ദുർബലപ്പെടും. മൾട്ടി ലാട്രലിസം, പൊതു ആരോഗ്യ സംവിധാനം, പാരിസ്ഥിതിക പരിഗണന, അസമത്വത്തിനെതിരെയുള്ള വികാരം തുടങ്ങിയവയ്ക്ക് മുൻഗണന വരും.

4) ആഗോള ഉൽപ്പാദന ക്രമത്തിൽ മാറ്റം വരും. എല്ലാം ചൈനയിൽ തന്നെ കേന്ദ്രീകരിക്കുന്നതിന് ബഹുരാഷ്ട്ര കുത്തകകൾ മടിക്കും.

5) ഫാക്ടറികളിലെ തൊഴിൽ പ്രക്രിയകളിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകും. ഓട്ടോമേഷനും ഐടിയുടെയും സന്നിവേശവും വർദ്ധിക്കും. സാമൂഹ്യ അകലം പാലിക്കത്തക്കരീതിയിൽ ഫാക്ടറിയും ഓഫീസും പുനക്രമീകരിക്കപ്പെടും. വീട്ടിലിരുന്നുള്ള തൊഴിൽ വിപുലമാകും.

6) തൊഴിലില്ലായ്മ ഉയരും.

7) വേറിട്ടൊരു ലോകം വേണ്ടേയെന്ന ചിന്ത ശക്തിപ്പെടും. സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള രാജ്യങ്ങളുടെ മാത്രമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പ്രകടനവും ഈയൊരു ചിന്താഗതിയെ ശക്തിപ്പെടാൻ സഹായിക്കും.