കേരളം ദേശീയമാധ്യമങ്ങൾക്ക് ഓരോ ദിവസവും പുതിയ പുതിയ അത്ഭുതങ്ങളാണ് നൽകുന്നത്

120
Dr.T.M Thomas Isaac
കേരളം ദേശീയമാധ്യമങ്ങൾക്ക് ഓരോ ദിവസവും പുതിയ പുതിയ അത്ഭുതങ്ങളാണ് നൽകുന്നത്. കാരണം, കേരളത്തിലുള്ള പല സംവിധാനങ്ങളും ഇന്ത്യയിലൊരിടത്തുമില്ല എന്നതു തന്നെ. പകർച്ചവ്യാധിയുടെ കാലത്ത് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഉറപ്പുവരുത്താൻ കേരളം എന്താണ് ചെയ്യുന്നത് എന്നാണ് കഴിഞ്ഞ ദിവസം ഔട്ട്ലുക്ക് മാസിക എന്നോടു ചോദിച്ചത്. ഏറ്റവും Thomas Isaac (@drthomasisaac) | Twitterപ്രധാനപ്പെട്ടത് നമ്മുടെ പൊതുവിതരണ സമ്പ്രദായം തന്നെയാണ്.ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് റേഷനു പുറമേ സൗജന്യമായി 15 കിലോ വീതം ധാന്യം അധികമായി നൽകുന്നതിന് തീരുമാനിച്ചു കഴിഞ്ഞു. . ഇത് മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നുണ്ട്. പക്ഷെ, കേരളത്തിൽ മാത്രമാണ് ധാന്യത്തോടൊപ്പം പയറിന്റെയും പലവ്യജ്ഞനങ്ങളുടെയും കിറ്റ് വിതരണം ചെയ്യുന്നത്.ഓരോ കിറ്റിലും താഴെപ്പറയുന്നവയാണ് ഉണ്ടാവുക. എണ്ണ, ഉപ്പ്, ആട്ട, റവ, പച്ചപ്പയർ, കടല, പരിപ്പ്, കടുക്, മുളകുപൊടി, മല്ലി, ഉലുവ, പഞ്ചസാര, തേയില, സോപ്പ്. കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഓരോ കിറ്റ് വീതം നൽകുന്നതിനാണ് തീരുമാനം. ഇതിന് 800 കോടി രൂപ (അരിയുടെ വിലയടക്കം) സർക്കാരിനു ചെലവു വരും.ഇതോടൊപ്പം 1302 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇവയിൽ നിന്നും ഇന്നലെ 2.37 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ഇതിൽ 90 ശതമാനവും സൗജന്യമായിരുന്നു. ഈ വാരാന്ത്യം ആകുമ്പോഴേയ്ക്കും ഇത് 5 ലക്ഷം കവിയും. പുറത്തുള്ളവർക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു സംരംഭം ആരംഭിക്കാൻ കഴിഞ്ഞൂവെന്നത് വിസ്മയത്തോടെയാണ് കേൾക്കുന്നത്.അവശ്യസാധന ലഭ്യത ഉറപ്പുവരുത്തുന്നതിന് മൂന്നാമതൊരു കാര്യം കൂടിയാണ്. അതിലേയ്ക്ക് നമ്മുടെ ശ്രദ്ധകൂടുതൽ പതിപ്പിച്ചേ മതിയാകൂ. അത് പച്ചക്കറി ഉൽപ്പാദനത്തിന്റെ കാര്യമാണ്. എല്ലാവരും വീടുകളിൽ വെറുതേ ഇരിക്കുവാണല്ലോ. ഓരോ വീടിനും ആവശ്യമുള്ള പച്ചക്കറി സ്വയം കൃഷി ചെയ്യാൻ ഒരു പരിശ്രമം നടത്തുകയാണെങ്കിൽ അത് എന്തൊരു വലിയ വ്യത്യാസമുണ്ടാക്കും. പച്ചക്കറി മാത്രമല്ല, വികേന്ദ്രീകൃതമായി സോപ്പും, മാസ്കും ഉൾപ്പെടെ നിർമ്മിക്കാനാകണം. സാനിട്ടൈസറും ശുചീകരണത്തിന് ആവശ്യമുള്ള സാമഗ്രികളും നമ്മുടെ നാട്ടിൽ തന്നെ നിർമ്മിക്കാനാകണം.കേരളത്തിലെ വ്യാപാരി വ്യവസായ സംഘടനകൾ ഈ ഘട്ടത്തിൽ ഒരു നിർണ്ണായക പങ്ക് വഹിക്കാനുണ്ട്. നമ്മൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ്. അതിനുള്ള വ്യവസ്ഥാപിതമായിട്ടുള്ള മാർഗ്ഗങ്ങളെ മാറ്റിനിർത്തി സർക്കാരിന് അവശ്യവസ്തുക്കളൊക്കെ ലഭ്യമാക്കാനാകുമെന്ന് കരുതുന്നത് മൗഡ്യമാണ്. അവസരത്തിനൊത്ത് ഉയരാൻ വ്യാപാരി വ്യവസായ സംഘടനകൾക്ക് കഴിയണം.