Connect with us

COVID 19

സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്

സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. ടെസ്റ്റ് ചെയ്യാത്ത രോഗികൾ കേരളത്തിലുണ്ടെന്നാണ് പ്രചരണം. കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്

 29 total views,  1 views today

Published

on

Dr.T.M Thomas Isaac

സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. ടെസ്റ്റ് ചെയ്യാത്ത രോഗികൾ കേരളത്തിലുണ്ടെന്നാണ് പ്രചരണം. കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. നിലവിൽ നല്ല ജാഗ്രതയുണ്ട്. ഈ ജാഗ്രത പ്രവാസികൾ വരുമ്പോഴും തുടരും.ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളേക്കാൾ 318 പേർക്കു കൂടിയെങ്കിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട് എന്ന് വാദിക്കുന്ന ഒരു പഠനറിപ്പോർട്ട് സംബന്ധമായ ഒരു ലേഖനം ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കള്ളക്കണക്കാണെന്നോ ഗണിതശാസ്ത്രരീതിയിൽ എന്തെങ്കിലും തെറ്റുണ്ടെന്നോ ഉള്ള വിമർശനം എനിക്കില്ല.

പഠനത്തിൽ പറയുന്നതുപോലെ തിരിച്ചറിയാത്ത ഇത്രയധികം വൈറസ് ബാധിതർ സമൂഹത്തിൽ ഉണ്ടെങ്കിൽ നിശ്ചയമായും സാമൂഹ്യവ്യാപനത്തിലേയ്ക്കു പോകും. എന്നാൽ അത് ഉണ്ടാകുന്നില്ല. കേരളത്തിലെ കൊവിഡ് രോഗികളുടെ മൂന്നോ, നാലോ പേരൊഴികെ മുഴുവൻ ആളുകളുടെയും സ്രോതസ്സ് നമുക്ക് കണ്ടുപിടിക്കാനായിട്ടുണ്ട്. അപ്പോൾ ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കാനാകും?

ഇവരുടെ കണക്കുകൂട്ടലിൽ രണ്ട് മുഖ്യപടവുകളാണുള്ളത്. ഒന്ന്, എത്ര പേർ മരിക്കും? ഇതുവരെയുള്ള മരണവും രോഗത്തിന്റെ ദൈർഘ്യവും കണക്കിലെടുക്കുമ്പോൾ 500 രോഗികൾക്ക് മൂന്നല്ല, ഒരു മരണവുംകൂടിയെങ്കിലും ഉണ്ടാകും (വേണമെങ്കിൽ മാഹി മരണവും നമ്മുടെ കണക്കിൽപ്പെടുത്താമല്ലോ). രണ്ട്, ലോകത്ത് എല്ലായിടത്തുമുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മരണം ഉണ്ടെങ്കിൽ എത്ര രോഗികളുണ്ടെന്ന് കണക്കാക്കാനാകും. അങ്ങനെ കണക്കാക്കുമ്പോൾ 318 പേർക്കുകൂടി രോഗം ഉണ്ടാവണം.

ശരിയാണ്, അന്തർദേശീയ നിലവാരം വച്ചുനോക്കുമ്പോൾ കേരളത്തിലെ ടെസ്റ്റുകളുടെ എണ്ണം കുറവാണ്. ടെസ്റ്റുകളുടെ കിറ്റിന്റെ ദൗർലഭ്യം അതുകൊണ്ട് കേരളം തനതായൊരു ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുത്തു. മൊത്തം രോഗികളിൽ 60 ശതമാനം പേർ പുറത്തു നിന്നും വന്നവരാണ്. അവരുടെ മുഴുവൻ ബന്ധങ്ങളെയും ട്രെയിസ് ചെയ്ത് നിരീക്ഷണത്തിലാക്കി. ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ ടെസ്റ്റ് ചെയ്ത്, പോസിറ്റീവെങ്കിൽ ചികിത്സയിലാക്കി. അവരുടെ ബന്ധങ്ങളെയും നിരീക്ഷണത്തിലാക്കുന്നു. ഒരു ഘട്ടത്തിൽ രണ്ടു ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലുണ്ടായിരുന്നു.

അവരെയെല്ലാവരെയും ടെസ്റ്റ് ചെയ്യുക അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യുക. ബാക്കിയുള്ളവരെ റാന്റം ടെസ്റ്റ് ചെയ്യുകയെന്ന മാർഗ്ഗമാണ് സ്വീകരിച്ചത്. അവരിൽ ചിലർ ടെസ്റ്റ് ചെയ്യപ്പെടാത്തതുകൊണ്ട് ലക്ഷണങ്ങളില്ലാതെ രോഗിയായി തീരാം. അവരെ തിരിച്ചറിയുകയുമില്ല.

പക്ഷെ, 14 – 21 ദിവസമല്ലേ നമ്മുടെ ക്വാറന്റൈൻ കാലം? പുറത്തു പോയാലും അവരുടെ രോഗം പരക്കാനുള്ള കാലാവധി കഴിഞ്ഞാണ് പുറത്തു പോവുക. 10 ദിവസമാണ് അമേരിക്ക ഇപ്പോൾ പറയുന്ന പകർച്ച കാലയളവ്. എങ്കിലും നമ്മൾ റിസ്ക് എടുക്കുന്നില്ല. മിനിമം 14 ദിവസം തന്നെ ക്വാറന്റൈൻ കാലം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുകൊണ്ട് ജാഗ്രതവേണം. പക്ഷെ, പരിഭ്രാന്തി വേണ്ട. അത്രയ്ക്ക് കാര്യക്ഷമമായ ഒരു പകർച്ചവ്യാധി പരിപാലന പരിപാടിയാണ് കേരള സർക്കാർ നടപ്പാക്കുന്നത്.

ഇതു സംബന്ധിച്ച് വെള്ളിയാഴ്ചത്തെ മാതൃഭൂമി ധനവിചാരം പംക്തിയിൽ കൂടുതൽ വിശദമായി എഴുതാം. അതുകൊണ്ട് സുഹൃത്തുക്കളുടെ ഗൗരവമായ പ്രതികരണം ഉണ്ടെങ്കിൽ സന്തോഷം.

Advertisement

 30 total views,  2 views today

Advertisement
Entertainment1 hour ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment10 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement