0 M
Readers Last 30 Days

മിന്നൽ മുരളി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ – റിവ്യു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
91 SHARES
1092 VIEWS

രാജേഷ് ശിവ

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ സിനിമ വരുന്നു എന്നുകേട്ടപ്പോൾ ആകെയുണ്ടായിരുന്ന പ്രതീക്ഷ ബേസിൽ ജോസഫ് ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു. ഇല്ലെങ്കിൽ പിന്നെ ഇന്ത്യൻ സാഹചര്യങ്ങളിലെ ചില ബോറൻ vfx സൂപ്പർഹീറോ സിനിമകൾ പോലെ ചില തട്ടിക്കൂട്ട് സംഭവങ്ങൾ ആകും എന്നാണു കരുതിയിരുന്നത് . നമ്മുടെ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും ഇത്തരമൊരു സിനിമ പ്രായോഗികമാണോ എന്നും സംശയമുണ്ടായിരുന്നു. ഒരുപക്ഷെ അതായിരിക്കും സംവിധായകൻ അഭിമുഖീകരിച്ച വെല്ലുവിളിയും. മറ്റൊരു സിനിമക്കു വേണ്ടിയും ഉണ്ടായിട്ടില്ലാത്ത കാത്തിരിപ്പോടെ മലയാളികൾ മിന്നൽ മുരളിയെ പ്രതീക്ഷിച്ചിരിക്കാൻ മറ്റ് ഒരുകാരണവും ഇല്ലായിരുന്നു.  മാർവെൽ സ്റ്റുഡിയോയിൽ നിന്ന് വരുന്ന 2000 -3000 കോടിയുടെയൊക്കെ പ്രോഡക്റ്റ് ക്വാളിറ്റി നമ്മുടെ ചെറിയ ഇൻഡസ്ട്രിയിൽ നിന്ന് വരുന്ന ഒരു സൂപ്പർ ഹീറോ മൂവിക്ക് ഉണ്ടാവുമെന്നൊന്നും പ്രതീക്ഷയുമില്ലായിരുന്നു. എങ്കിലും അനേകം വെല്ലുവിളികൾക്കിടയിലൂടെ മിന്നൽ മുരളി പാൻ ഇന്ത്യൻ ലെവലിൽ തന്നെ റിലീസ് ചെയ്യാൻ കഴിഞ്ഞെങ്കിൽ അഭിമാനിക്കാം

Basil Joseph
Basil Joseph

സ്പൈഡർമാനെയോ സൂപ്പർമാനെയോ കാണിക്കുമ്പോൾ അവർ പറക്കുന്നതിന്റെ താഴെ തടിച്ചുകൂടുന്ന പാശ്ചാത്യ സമ്പന്നജനവിഭാഗവും പരിഷ്കൃത നഗരങ്ങളും ഒക്കെ മാറി നമ്മുടെ ഗ്രാമീണ പശ്ചാത്തലത്തിൽ സാധുക്കളായ ഗ്രാമവാസികളുടെ ഇടയിൽ നടക്കുന്ന ഒരു കഥയായി വരുമ്പോൾ ഈ സൂപ്പർ ഹീറോ എങ്ങനെ വിശ്വസനീയമായി തോന്നും..അല്ലെങ്കിൽ ഈ സൂപ്പർഹീറോ നമ്മുടെ പശ്ചാത്തലങ്ങളിൽ എങ്ങനെ ഇഴുകിച്ചേരും എന്നൊരു സംശയമുണ്ടായിരുന്നു. ആ സംശയത്തെയും ആശങ്കയെയും ആണ് ബേസിൽ ജോസഫ് വിദഗ്ദമായി മറികടന്നത്. കുറുക്കൻമൂല ഗ്രാമത്തിലൂടെ മലയാള കോമഡി സിനിമകളിലെ ചില താരങ്ങളെ പോലെ ഒരു സൂപ്പർ ഹീറോ ഓടുന്നതും ചാടുന്നതും പറക്കുന്നതും സങ്കൽപ്പിക്കാൻ കൂടി സാധ്യമല്ലായിരുന്നു. അത്തരം ആശങ്കളെ എല്ലാം പരിഹരിച്ചുകൊണ്ടു വിശ്വാസനിയമായ രീതിയിൽ അണിയിച്ചൊരുക്കാൻ സാധിച്ചത് മലയാള സിനിമയെ സംബന്ധിച്ചടുത്തോളം ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കൽ തന്നെ ആയിരുന്നു.

minnal 1 1

ലോകമെങ്ങുമുള്ള സിനിമാസ്വാദകരെ കോരിത്തരിപ്പിച്ച സൂപ്പർമാൻ, സ്‌പൈഡർമാൻ ,ബാറ്റ്മാൻ …. പോലുള്ള സിനിമകൾ ശ്വാസമടക്കി കണ്ടുകൊണ്ടിരുന്ന നമ്മുടെ പ്രേക്ഷകർ ഇന്ത്യയിൽ നിന്നൊരു സൂപ്പർ ഹീറോയെ കുറിച്ച് പോലും ചിലപ്പോൾ വിരളമായേ ചിന്തിച്ചിട്ടുണ്ടാകൂ. അപ്പോഴാണ് താരതമ്യേന ചെറിയൊരു ഇൻഡസ്ട്രി ആയ മലയാള സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. ആയിരവും മൂവായിരവും കോടികളുടെ പണപ്പെരുക്കവുമായി തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന ഹോളിവുഡ് മൂവീസിനോട് കിടപിടിക്കാൻ ആകില്ലെങ്കിലും, എന്തുകണ്ടാലും അണുകിട തെറ്റാതെ വിലയിരുത്തുന്ന മലയാളിയുടെ ആസ്വാദനതലങ്ങളിൽ പ്രതീക്ഷയുടെ മിന്നലടി തന്നെയാണ് മിന്നൽ മുരളി. സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകരണം അതാണ് പറയുന്നതും.

ഗോദയും കുഞ്ഞിരാമായണവും നമുക്ക് തന്ന ബേസിൽ ജോസഫ് ഒരു ഗ്യാരണ്ടി ഫിലിം മേക്കർ എന്ന സ്ഥാനം നേടിയിട്ട് കുറച്ചുകാലമായി. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ അദ്ദേഹം ഹ്രസ്വചിത്രങ്ങളിലൂടെ തന്നെയാണ് ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. പ്രേക്ഷകരുടെ പൾസ് അറിയുന്ന ബേസിൽ അതുകൊണ്ടുതന്നെയാണ് തൊട്ടതെല്ലാം പൊന്നാക്കുന്നതും. ഈ സിനിമയിലെ മറ്റൊരു സൂപ്പർ സ്റ്റാർ സമീർ താഹിർ ആണ്. ഛായാഗ്രഹണം എന്ന എന്ന മേഖല കൂടി സിനിമയിൽ അഭിനയിക്കുന്നതായി തോന്നിയെങ്കിൽ അത് സമീർ താഹിറിന്റെ കഴിവുതന്നെയാണ്. ലൈറ്റിങ്ങും ഫ്രെയിമിങ്ങും കൊണ്ട് വിസമയം തീർത്തിരിക്കുന്നു. രാത്രിയുടെ പശ്ചാത്തലം എല്ലാം ശരിക്കുമൊരു ദൃശ്യവിസ്മയം തന്നെ ആസ്വാദകർക്ക് സമ്മാനിക്കുന്നു .ക്ളൈമാക്സിൽ വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം അവിസ്മരണീയം എന്ന് തന്നെ പറയണം. തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായതിൽ ദുഃഖിച്ചുപോകുന്നത് അതൊക്കെ ചെറിയ സ്‌ക്രീനിന്റെ പരിധിയിൽ കാണേണ്ടിവന്നപ്പോഴാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സിനിമ പ്രിയപ്പെട്ടതാകും എന്നുമാത്രമല്ല ഇനി വരാനിരിക്കുന്ന ഭാഗങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയും ചെയ്യാം .

സൂപ്പർഹീറോ സിനിമയെന്ന് കേൾക്കുമ്പോൾ ആക്ഷന്റെ അതിപ്രസരം എന്ന് ധരിക്കരുത്. ഇതിൽ ആക്ഷനെക്കാൾ ഒരുപക്ഷെ ഇമോഷൻസ് ആണ് മുന്നിൽ നിൽക്കുന്നത്. നായകനും പ്രതിനായകനും ഒരുപോലെ പ്രേക്ഷകപരിഗണന കിട്ടുന്ന മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് സിനിമ. രണ്ടുപേർക്കും ആഴത്തിൽ പറയാവുന്ന ഒരു കഥയുണ്ടാകുമ്പോൾ ആണ് സിനിമയ്ക്കും ആ ആഴം കൈവരിക്കാൻ ആകുന്നത്. അവിടെയാണ് ഒരു പൂർണമായ ആസ്വാദനം മനസുകൊണ്ട് പ്രേക്ഷകർക്ക് ലഭിക്കുന്നതും.

guru somasundaram
guru somasundaram

കോമിക്കുകളിൽ കുരുങ്ങിക്കിടന്ന നമ്മുടെ ബാല്യകൗമാരങ്ങൾ ഒരുപാട് രക്ഷകന്മാരെ മനസ്സിലിട്ട് താലോലിച്ചു നടന്നിട്ടുണ്ട്. ഒരുപക്ഷെ ഇന്ത്യൻ മിത്തുകളിൽ പോലും ദൈവികഭാവങ്ങളിൽ ഇത്തരം രക്ഷകന്മാർ അനവധിയുണ്ട്. അതുകൊണ്ടാകാം ഇന്ത്യയിൽ നിന്നൊരു സൂപ്പർ ഹീറോ മൂവി ഉണ്ടാകാത്തത്. പോരെങ്കിൽ ഇന്ത്യൻ ഭാഷകളിലെ എല്ലാ സിനിമകളിലും നായകന്മാർ മറ്റൊരർത്ഥത്തിൽ സൂപ്പർഹീറോകൾ തന്നെയാണ്. ഒരേസമയം പത്തുനൂറുപേരെ അടിക്കുക, ഏതൊരു ആയുധത്തെയും നിരായുധനായി നിന്നുകൊണ്ട് നിഷ്പ്രഭമാക്കുക …എന്നാൽ ഇതൊക്കെ യുക്തികൊണ്ട് ദഹിക്കുന്നതല്ല. സൂപ്പർ ഹീറോസ് യുക്തികൊണ്ട് ദഹിക്കുന്നതാണോ എന്നൊരു ചോദ്യം വരാം. എന്നാൽ അതൊക്കെ തന്നെ ഫാന്റസി ആണെന്ന ബോധ്യത്തിലാണ് നമ്മൾ കാണുന്നത്. നമ്മുടെ സാധാരണ സിനിമയിലെ പച്ച മനുഷ്യരായ നായകന്മാർ യാതൊരു സിദ്ധിയും കൈവരാതെ, ഒന്ന് ‘മിന്നലടിക്കുക’ പോലും ചെയ്യാതെ ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ ആണ് അവിടെ യുക്തി നോക്കേണ്ടിവരുന്നത്.

അത്തരത്തിലെ ചില സൂപ്പർതാര സിനിമകൾ അതിനൊരു അപവാദവുമാണ് .നമ്മുടെ നരൻ എന്ന സിനിമ തന്നെ നോക്കൂ..മുള്ളൻകൊല്ലി എന്ന ദേശവും അവിടത്തെ ജീവിതവും അവിടെ ആരോ പെറ്റിട്ടു ഒരു അതിഥിയായി എത്തുന്ന മുല്ലന്കൊല്ലി വേലായുധനും നല്ലൊരു ആസ്വാദനം നൽകി, അവിടെ മുള്ളൻകൊല്ലി വേലായുധൻ ആ നാടിൻറെ രക്ഷകനാകുന്നു. അയാൾ സൂപ്പർ ഹീറോ വസ്ത്രമോ ഒന്നും അണിയുന്നില്ല. എന്നാൽ മിന്നൽ മുരളി നാടിനോട് ചെയ്തത് തന്നെയാണ് വേലായുധനും ചെയുന്നത്. മായാവി സിനിമയിലെ മഹിയും അത്തരത്തിലൊരു സൂപ്പർ ഹീറോ തന്നെ ആയിരുന്നു. ഒരുപക്ഷെ മലയാളി ഇത്തരം സൂപ്പർ ഹീറോകളെ നേരത്തെ കണ്ടുപഴകിയതുകൊണ്ടുതന്നെയാണ് ഇതുപോലൊരു ഹീറോയുടെ വരവിനു താമസിച്ചത് എന്ന് തോന്നുന്നു.

കുറുക്കൻമൂല എന്ന ഗ്രാമത്തിൽ ടെയ്‌ലർ ആയ ജെയ്‌സണും ഒരു ‘ഭ്രാന്തനായ’ ഷിബുവിനും ഒരേദിവസം ഒരേ സമയം മിന്നലടി ഏൽക്കുന്നു. എന്നാൽ മിന്നലടി ഏറ്റാൽ നമ്മൾ മരിച്ചുപോകുകയാണല്ലോ പതിവ് , ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. സംഭവിച്ചത് മറ്റൊന്നാണ്. അതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ഇതിലെ നായകനും പ്രതിനായകനും ഏതെങ്കിലും കാര്യത്തിൽ ഒരു അച്ചിൽ വാർത്തത് എന്ന് പറയണമെങ്കിൽ രണ്ടുപേരും നിരാശാകാമുകന്മാർ എന്ന കാര്യത്തിൽ മാത്രമാണ്. യൗവ്വനത്തിന്റെ വികൃതി പ്രണയം ആണ് ജെയ്‌സണ്‌ എങ്കിൽ ഷിബു അങ്ങനെയല്ല. അയാൾ കാലങ്ങളോളം ആയി മനസ്സിൽ താലോലിക്കുന്ന പേരാണ് ഉഷ. അയാളുടെ പ്രണയം അത്രമാത്രം മഹത്തരമാണ്. ഒന്നോർത്താൽ അയാൾ പ്രണയത്തിൽ മാത്രമാണ് ജീവിച്ചത്. എന്നാലോ നാട്ടുകാരാൽ ഭ്രാന്താണെന്ന് വിളിപ്പേരുള്ള, ഭ്രാന്തിന്റെ മാനറിസങ്ങളിൽ ജീവിക്കുന്ന അയാൾക്കെങ്ങനെ ഉഷയെ കിട്ടാനാണ്. ഒരുപക്ഷെ അയാളുടെ ഭ്രാന്ത് പ്രണയം തന്നെ ആയിരിക്കാം. ഇരുപത്തിയെട്ടു വർഷങ്ങൾ ഒരു പ്രതീക്ഷയുമില്ലാതെയാണ് അയാൾ ഉഷയെ കാത്തിരുന്നത്. തുരുമ്പിച്ച ഇൻസ്‌ട്രമെന്റ് ബോക്സിലും കീറിയ ഒരു പേഴ്സിലും അയാൾ ഒളിപ്പിച്ചു വച്ച പ്രണയം അയാളുടെ അതുവരെയുള്ള ജീവിതത്തിന്റെ ആകെത്തുകയും ആയിരുന്നു.അയാൾ തന്റെ പേഴ്സിൽ കൊണ്ടുതന്നെ ആ തുണ്ടുപേപ്പർ അതായിരുന്നു അയാളുടെ ജീവിതം..ഒരിക്കൽ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുകിട്ടുമ്പോൾ അയാൾക്കു ജീവിതം തന്നെയാണ് തിരിച്ചുകിട്ടിയത്. അയാൾക്ക് ലോകത്തെ നശിപ്പിക്കണമെന്നോ പ്രതികാരം വീട്ടണമെന്നോ ഇല്ല. അയാൾ നന്മയുള്ള കാര്യങ്ങൾക്കു മാത്രമായിരുന്നു തന്റെ സിദ്ധികൾ പുറത്തെടുത്തത്. എന്നാൽ ഷിബുവിനെ കൊണ്ട് ലോകത്തെ തന്നെ നശിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം ‘സമൂഹം’ എന്ന ഒറ്റപ്പേരാണ്. അയാൾ പ്രണയപരവശനായൊരു വില്ലൻ ആണ്. ഉഷ എന്ന ഒറ്റപേരിനുള്ളിൽ ജീവിച്ചു മരിക്കാൻ തീരുമാനമെടുത്ത ഷിബു ഗ്രാമത്തിൽ അഗ്നിതാണ്ഡവം ആടുമ്പോൾ ഉത്തരവാദി സമൂഹം തന്നെയാണ്. ഷിബുവിന്റെ പ്രണയം ഷിബുവിൽ മാത്രം ഒതുങ്ങി നിൽക്കാതെ അത് ഒരു മറ്റുള്ളവരിലേക്കും സമൂഹത്തിലേക്കും തെറ്റായ രീതിയിൽ ഇടപെടുമ്പോൾ ആണ് ഒരു വില്ലൻ അവിടെ ഉടലെടുക്കുന്നത്.

“28 വർഷം ….. 28 വർഷത്തെ എന്റെ കാത്തിരിപ്പാണ്…എങ്ങനെ പറയണമെന്ന് എനിക്കറീല്ലാരുന്നു ….” അത് പറയുമ്പോൾ ആ മധ്യവയസ്‌കൻ കൗമാരത്തിലേക്കോ ടീനേജിലേക്കോ ഊളിയിട്ടു പോകുന്നൊരു നാണിച്ചു ചിരിയുണ്ട്… ആ ചിരി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നു. സേതുലക്ഷ്മിയിലെ പീഡോഫൈൽ ആയ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ പലരും പറഞ്ഞുകേട്ടതാണ് നേരിൽ കണ്ടാൽ തട്ടിക്കളയാൻ തോന്നുമെന്ന്‌. അത്രമാത്രമാണ് ഗുരു ആ വേഷം ഭംഗിയാക്കിയത്. അതുപോലെ..തമിഴ് സിനിമയായ ജോക്കറിലെ കഥാപാത്രം, കോഹിനൂരിലെ നായ്ക്കർ, ജയ് ഭീമിലെ വക്കീൽ, ജിഗർതണ്ടയിലെ കഥാപാത്രം….നിങ്ങൾ കിടുവാണ് ഗുരു.  ഷിബു, അസാധ്യമായ അഭിനവപാടവം കൊണ്ട് നായകനുമേൽ നിന്നൊരു സൂപ്പർഹീറോ. വില്ലനോട് തോന്നുന്ന വെറുപ്പ് ഷിബുവിനോട് പ്രേക്ഷകർക്ക് തോന്നാത്തതിന്റെ കാരണം അയാളുടെ അനുഭവങ്ങളും അയാളെ ഏറ്റവും സുന്ദരനാക്കുന്ന അയാളിലെ ആ പ്രണയവും തന്നെയാണ്. സാധാരണ മാർവെൽ സൂപ്പർ ഹീറോ സിനിമകളിൽ കാണുന്നതുപോലെ ഇതിൽ വില്ലനും അയാളുടേതായ ഒരു വ്യക്തിത്വം കൊണ്ടുവന്നിട്ടുണ്ട്.

കുറുക്കൻമൂല ഗ്രാമത്തിലെ ടെയ്‌ലർ ആയ ജെയ്‌സൺ യുവത്വത്തിന്റെ അടിച്ചുപൊളിയും ലൈനടിയും വികൃതികളും ഉള്ള ആളാണ്.ആ കുഗ്രാമത്തിലെ പച്ചപരിഷ്കാരിയാണ് ജെയ്‌സൺ. അതുമായി ബന്ധപ്പെട്ടുള്ള കോമഡികൾ ആരെയും പൊട്ടിചിരിപ്പിക്കാൻ പോന്നതാണ്. ജെയ്‌സൺ അറിയാത്തൊരു ഭൂതകാലം അയാൾക്കുണ്ട്. അത് അയാളുടെ അച്ഛനുമായി ബന്ധപ്പെട്ടതാണ്. പോലീസ് സ്റ്റേഷനിൽ നിന്നും പരിഹാസത്തോടെ ജെയ്‌സൺ കേൾക്കുന്ന ആ കഥ അയാളുടെ വളർത്തച്ഛനിലൂടെ വ്യക്തത വരുത്തുന്നു. അച്ഛൻ പെട്ടന്നൊരു ദിവസം വളർത്തച്ഛനായതിൽ ദുഖിക്കാൻ ഇടകൊടുക്കാത്തൊരു കഥയാണ് ജെയ്‌സൺ തന്റെ അച്ഛനെ കുറിച്ച് അറിയുന്നത്. അവനു ഒരു നാടകകലാകാരനായ അച്ഛനെ കുറിച്ച് അഭിമാനം തോന്നുന്നു . സ്വന്തം ജീവൻ അവഗണിച്ചും മറ്റുള്ളവരെ രക്ഷപ്പെടുത്തിയ അച്ഛന്റെ ധൈര്യവും സഹജീവി സ്നേഹവും ജെയ്‌സൺ തന്റെയും ആശയമാക്കുന്നു. അച്ഛൻ ഒരു യഥാർത്ഥ നായകൻ എന്ന തിരിച്ചറിവ് അവനു പ്രചോദനമാകുന്നു

ഫെമിന ജോർജ്ജ്
ഫെമിന ജോർജ്ജ്

ഉഷയെ അവതരിപ്പിച്ച ഷെല്ലി കിഷോറും ഉഷയുടെ സഹോദരനായ ദാസനെ അവതരിപ്പിച്ച ഹരിശ്രീ അശോകനും ബ്രൂസ് ലീ ബിജിയായെത്തിയ ഫെമിന ജോര്ജും മികച്ചുനിന്നു. അജു വർഗീസ്, ബൈജു എന്നിവരും അവരുടെ വേഷം ഭംഗിയാക്കി. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് ജോസ് മോൻ. തന്റെ മാമനായ മിന്നൽ മുരളിയിൽ അഭിമാനിക്കുന്ന ജോസ് മോൻ , കഥയിൽ ജെയ്സണെ മിന്നൽ മുരളിയാക്കി രൂപപ്പെടുത്തുന്നത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. vasisht umesh ആണ് ജോസ്മോൻ ആയി അഭിനയിച്ചത്.

മിന്നൽ മുരളിയുടെ വിജയത്തിനു പിന്നിലെ മറ്റൊരു പ്രധാനഹീറോ … മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർ ഹീറോയെ സമ്മാനിക്കാൻ അവസരമൊരുക്കിയ നിർമ്മാതാവ് സോഫിയ പോൾ ആണ്. മിന്നൽ മുരളിയുടെ പ്രൊഡ്യൂസറായ സോഫിയ പോളിൻ്റെ പേര് 2014 മുതൽ നാം ചില ഹിറ്റ് സിനിമകൾക്കൊപ്പം കണ്ടിട്ടുണ്ട്. സംവിധായകൻ അൻവർ റഷീദിനൊപ്പം കോ പ്രൊഡ്യൂസർ ആയി അഞ്ജലി മേനോൻ്റെ സംവിധാനത്തിൽ ‘ബാംഗ്ലൂർ ഡെയ്‌സ്‘, പിന്നീട് ‘കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം‘ എന്നിവയും സോഫിയ പോൾ നിർമ്മിച്ചു. ഇനി വരാനുള്ളത് നിവിൻ പോളി – ഐശ്വര്യ ലക്ഷ്മിയുടെ ‘ബിസ്മി സ്പെഷ്യൽ‘ ആണ്. ഒരു തിരക്കഥ കിട്ടിയാൽ കുടുംബസമേതം ഇരുന്ന് വായിച്ച് മക്കൾ സെഡിനും കെവിനും ഭർത്താവ് പോളും കൂടിയിരുന്ന് ചർച്ച ചെയ്താണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഇത് സോഫിയ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ്. മിന്നൽ മുരളിയിലും ഇതേ പ്രോസസ് തന്നെയാണ് സംഭവിച്ചത്.

3.5
3.5/5

**

Directed by
Basil Joseph

Written by
Arun Anirudhan
Justin Mathew

Produced by
Sophia Paul

Starring
Tovino Thomas
Guru Somasundaram
Femina George
Aju Varghese
Harisree Ashokan
P Balachandran
Jude Anthany Joseph
Mamukkoya
Baiju
Sneha Babu

Cinematography
Sameer Thahir

Edited by
Livingston Mathew

Music by Score:
Sushin Shyam

Songs:
Shaan Rahman
Sushin Shyam

Production
company
Weekend Blockbusters

Distributed by Netflix

Release date
16 December 2021 (Mumbai Film Festival)
24 December 2021 (Netflix)

Running time 159 minutes [1]

Country India
Language Malayalam

****

Leave a Reply

Your email address will not be published. Required fields are marked *

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്