fbpx
Connect with us

experience

ഗുണ്ടകൾക്ക് പോലും ക്വട്ടേഷൻ എടുക്കണോ വേണ്ടയോന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌, പോലീസുകാർക്ക് അതില്ല

NH 66 ലൂടെ കണ്ണൂരും കടന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് കഥ നടക്കുന്നത്. രണ്ടാം ലോക്ക്ഡൗൺ തുടങ്ങുന്നതിന് ഇത്തിരി മുമ്പ്, ഷോപ്പിംഗ് മാളുകളും,ഹോട്ടലുകളും

 88 total views

Published

on

Mintil Mohan

NH 66 ലൂടെ കണ്ണൂരും കടന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് കഥ നടക്കുന്നത്. രണ്ടാം ലോക്ക്ഡൗൺ തുടങ്ങുന്നതിന് ഇത്തിരി മുമ്പ്, ഷോപ്പിംഗ് മാളുകളും,ഹോട്ടലുകളും തിയറ്ററുമടക്കം തുറന്നു പ്രവർത്തിക്കുന്ന സമയം. ബൈക്ക് 40- 45 ൽ മുന്നോട്ടു കുതിക്കുന്നു. പുറകിലിരിക്കുന്ന സുഹൃത്തുമായി, രൂക്ഷമായ തൊഴിലില്ലായ്മക്കെതിരെ ജീരകം തൊലികളയൽ സമരം ആസൂത്രണം ചെയ്തു കൊണ്ടാണ് യാത്ര. ഏതാണ്ട് ഒരു അരക്കിലോമീറ്റർ മുന്നിലായി അതാ കിടക്കുന്നു ഒരു പോലീസ് വണ്ടി. ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റുമടക്കം എല്ലാ കിടുതാപ്പുകളും പെർഫെക്ടാണെന്ന അഹങ്കാരത്തിൽ വണ്ടി മുന്നോട്ടെടുത്തു. അടുത്തെത്താറായപ്പോഴാണ് മനസ്സിലായത് ചെക്കിംഗ് അല്ല., വണ്ടിക്ക് പുറത്ത് പോലീസുകാരൊന്നുമില്ല. പോലീസ് ഡ്രൈവറുടെ കൈ ഡോറിന് മുകളിൽ താളം പിടിക്കുന്നുണ്ട്. അവരെ പാസ് ചെയ്ത് ഇച്ചിരി മുന്നോട്ടെത്തിയപ്പോൾ ഒരു സംശയം, ബൊലേറോയ്ക്കുള്ളിൽ നിന്ന് ഒരു വിളി കേട്ടോ.. ഏയ് ഇല്ല. റിയർവ്യു മിററിലൂടെ ഒന്ന് പാളി നോക്കി.. ഏയ് ബൊലേറോ അതേ പോലേ കിടക്കുന്നുണ്ട്. സംശയം തീർക്കാമല്ലോ, പുറകിലിരുന്ന സുഹൃത്തിനോട് ഒന്നൂടി ചോദിച്ചുറപ്പു വരുത്തി. അവനും കേട്ടിട്ടില്ല.

വീണ്ടും പഴയ ജീരകവും തൊലിയുമെന്ന വിഷയത്തിലേക്ക് മടങ്ങി. ഏതാണ്ടൊരു കിലോമീറ്റർ മുന്നോട്ടു നീങ്ങിയപ്പോൾ ദതാ കിക്കിളി കിളി കിളീ എന്ന താളത്തിൽ പുറകിലൊരു മേളം. മ്മടെ ബൊലേറോ കുതിച്ചു വരുന്നു. വിൻഡോയിലൂടെ ഒരു പോലീസുകാരൻ്റെ കൈ വീശിയാടുന്നുണ്ട്. എന്നാപ്പിന്നെ അവരുടെ പെട്രോള് കളയണ്ടല്ലോ വണ്ടി നിർത്തിക്കളയാം. ദാ ബൊലേറോ വരുന്നു ബൈക്കിന് കുറുകെയിടുന്നു. ‘ആരെടാ എന്തെടാ നിർത്തെടാ ഇറങ്ങെടാ’ അങ്ങനെ ബഹളത്തോട് ബഹളം.അതൊന്നടങ്ങിയ ശേഷം ആദ്യ ചോദ്യം

‘നിനക്ക് വിളിച്ചാൽ നിർത്തിക്കൂടേടാ..?’
‘ഞാൻ ശ്രദ്ധിച്ചില്ല സാറേ. എന്തോ ശബ്ദം പോലെ കേട്ട് പുറകിലേക്ക് നോക്കിയിരുന്നു, തോന്നിയതാണെന്ന് വിചാരിച്ചു.’
‘പിന്നെ നീയെന്തിനാടാ സ്പീഡ് കൂട്ടിയത്?’
‘സാറേ ഈ വണ്ടി 45 ന് മുകളിൽ കയറില്ല സാറേ. അതേ സ്പീഡിലാ ഇത്ര നേരവും വന്നത്’
‘പിന്നെന്തിനാടാ വണ്ടി ഇങ്ങോട്ടേക്ക് വളച്ചത്?’
‘ഇതെൻ്റെ വീട്ടിലേക്കുള്ള വഴിയാണ് സാറേ’
‘എടുക്കെടാ നിൻ്റെ അഡ്രസ്’
അഡ്രസ് നോക്കുന്നു, മ്മടെ വീട്ടിലേക്ക് ഇതുവഴി തന്നെ പോണമെന്ന് മനസ്സിലാക്കുന്നു.
‘അതൊക്കെ അവിടെ നിക്കട്ട് ഇപ്പ രണ്ടു പേരും കൂടി അഞ്ഞൂറ് രൂപയടച്ചിട്ട് പോ..’
‘അതെന്തിനാ സാറേ’
‘നിൻ്റെ പുറകിലിരുന്നവൻ മാസ്ക് മൂക്കിന് താഴെയാ വച്ചത്’
ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കുന്നു.

സംഭവം ചുരുക്കി പറഞ്ഞാൽ എൻ്റെ പുറകിലിരുന്ന സുഹൃത്ത് രണ്ടു കളറുള്ള മാസ്കാണ് വച്ചത്, മീശയ്ക്ക് മുകളിലേക്ക് മഞ്ഞ കലർന്ന വെള്ളയും മീശയ്ക്ക് താഴേക്ക് കറുപ്പും. അവൻ്റെ സ്കിൻ ടോണും മീശയ്ക്ക് മുകളിലേക്കുള്ള മാസ്കിൻ്റെ കളറും ഏകദേശം ഒരുപോലിരിക്കുന്നതിനാൽ, ദൂരെ നിന്ന് നോക്കുന്നയാൾക്ക് മാസ്ക് മൂക്കിന് താഴെ വച്ചിരിക്കുന്നതായി തോന്നും. അതിനാണ് വണ്ടി വട്ടം വച്ച് പിടിച്ചിരിക്കുന്നതെന്ന് അപ്പഴാണ് മനസ്സിലായത്. ഏതാണ്ട് സ്വർണ്ണക്കടത്തുകാരെയോ കഞ്ചാവു വിൽപ്പനക്കാരെയോ പിടിച്ചതാണെന്ന് കരുതി ആ റോഡിലൂടെ പോയ സകല വാഹനങ്ങളിലേയും (ബസ്സടക്കം) ആൾക്കാർ വണ്ടി നിർത്തി തല പുറത്തിട്ട് നോക്കി നിൽക്കണുണ്ട്.

Advertisementഅതിലിരുന്ന പോലീസുകാർക്കൊക്കെ മാസ്ക് ശരിയായിട്ടാണ് വച്ചതെന്നും, ഞങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ പോയതല്ല എന്നുള്ള കാര്യവും മനസ്സിലായിട്ടുണ്ടെന്നാണ് വിശ്വാസം. പക്ഷേ ഇത്രയും ഷോ കാണിച്ചിട്ട് രണ്ടുപേരെ റോഡിൽ ചെയ്സ് ചെയ്ത് പിടിച്ചിട്ട് ചുമ്മാ പോകാനൊക്കുമോ. എടുക്കെടാ അഞ്ഞൂറ് ഇതിലും വല്യ അഭ്യാസമൊക്കെ കഴിഞ്ഞിട്ടാ ഞാനൊക്കെ ഇവിടെ വന്നതെന്ന് ഡ്രൈവറ് ചേട്ടൻ.. അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാനുള്ള ക്ഷമയില്ലെന്ന് മാത്രമല്ല വളരെ സമാധാനത്തിൽ പറയുന്ന കാര്യങ്ങൾക്കൊക്കെ തട്ടിക്കയറൽ..

അവസാനം അഞ്ഞൂറ് രൂപ അവർ വാങ്ങിച്ചെടുത്തെന്നോ തട്ടിപ്പറിച്ചെടുത്തെന്നോ പറയാം. എന്തിന് നിങ്ങൾ പൈസ കൊടുത്തെന്ന് പിന്നീട് പല സുഹൃത്തുക്കളും ചോദിച്ചു. ഇതേ അവസ്ഥയിൽ മുമ്പ് പെട്ട് പോയവർക്ക് കാര്യം മനസ്സിലാവുമെന്ന് കരുതുന്നു.
അഞ്ഞൂറ് പോയത് പോയി മൂഡ് മാറ്റാനൊരു പടത്തിന് പോയാലോന്ന് പുറകിലെ ഡബിൾ കളർ മാസ്കിട്ട സുഹൃത്ത്. എന്നാപ്പിന്നെ അങ്ങനാവട്ടേന്ന് കരുതി വണ്ടി നേരെ കാർണിവലിലേക്ക്….
ഹായ് ജോജു നിമിഷ ചാക്കോച്ചൻ.. ആ നായാട്ടെങ്കിൽ നായാട്ട്..
ഹാ പോലീസുകാർ എത്ര കുലീനർ.. സാദാ കോൺസ്റ്റബിളിന് വീട്ടിൽ ധാരാളം ബുദ്ധിമുട്ടുകൾ. അവരെ അടിമകളെപ്പോലെ ഭരിക്കുന്ന എസ്ഐയും സിഐ യും മുതൽ മേൽപ്പോട്ടുള്ളവർ. അവരൊന്നും മനപ്പൂർവ്വം അങ്ങനെ പെരുമാറുന്നതല്ല കേട്ടോ. എസ്പിയും ഐജിയുമൊക്കെ പ്രഷർ കൊടുക്കുന്നതു കൊണ്ടാണ്. എന്നാപ്പിന്നെ എസ്പിയേയും ഐജിയേയും കുറ്റപ്പെടുത്താമെന്ന് വച്ചാൽ അത് പറ്റ്വോ,ഇല്ല, അവരെ ദ്രോഹിക്കണത് അതിലും മോളിലുള്ള ഡിജിപിയാണ്. എന്നാപ്പിന്നെ അയാളെ രണ്ടു പറയാന്ന് വച്ച് അങ്ങട് ചെന്നപ്പഴല്ലേ മനസ്സിലാവണത്, ഡിജിപിയുടെ അവസ്ഥയാണ് ഇവരേക്കാളൊക്കെ കഷ്ടം. രാഷ്ട്രീയക്കാർക്ക് കയറി നിരങ്ങാനായി പാട്ടത്തിന് കൊടുത്തിരിക്കുകയാണ് പുള്ളിയുടെ മുതുക്.

അങ്ങനെ വരണവനും പോണവനും കലുങ്കിലിരിക്കുന്നവനുമൊക്കെ കയറി നായാടുന്നത് കൊണ്ടാണ് മ്മടെ പോലീസുകാർക്ക് ചിലപ്പോഴെങ്കിലും റൂഡ് ആവേണ്ടി വരുന്നത്.
സ്വന്തം അമ്മയെ ഒന്ന് ഡോക്ടറെ കാണിച്ചോട്ടേ എന്ന് ചോദിച്ചതിന് ഒരു മാതിരി ആര്യ ദയാലിനെ കണ്ട ഹാരിസ് ജയരാജിനെപ്പോലെയാണ് മേലുദ്യോഗസ്ഥൻ പ്രവീൺ മൈക്കിളിനോട് പെരുമാറുന്നത്. പക്ഷേ പിന്നീട് നന്മ മോഡിലേക്ക് തിരിച്ചു വരുന്ന അദ്ദേഹം വേണെങ്കിൽ കുഞ്ഞമ്മേടെ ചികിത്സയ്ക്കുള്ള ലീവു കൂടിയെടുത്തോ എന്ന് പറഞ്ഞ് കല്യാണ റിസപ്ഷൻ്റെ എടേൽക്കൂടി രണ്ടു സ്പൂൺ മനുഷ്യത്വം കൂടി വിളമ്പുന്നു.

ആ മൂന്നുപേരുടെ പിന്നാലെ പായുന്ന പോലീസുകാർക്കൊന്നും സത്യത്തിൽ താൽപര്യമുണ്ടായിട്ട് പായണതല്ല. മോളീന്ന് ഖദറിട്ടവരുടെ പ്രഷറാണ്. രാഷ്ട്രീയക്കാർ പറയുന്നതൊക്കെ കേട്ട് തുള്ളേണ്ടി വരുന്ന വെറും കളിപ്പാവകൾ മാത്രമാണവർ.ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ബുദ്ധി ഉപദേശിച്ച ജാഫർ ഇടുക്കിയുടെ കഥാപാത്രം അവസാനം സ്വന്തം കാര്യം നോക്കി പോകുന്ന സമയത്ത് ദയനീയമായി നോക്കുന്ന ഡിജിപിയുടെ മുഖം കാണുമ്പോൾ സങ്കടം കൊണ്ട് എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു പോയി.
വല്ലവരും പ്രേമിച്ച് ഗിഫ്റ്റ് കൊടുക്കാൻ പോയ കാര്യത്തിനടക്കം വീടുതോറും പെട്രോളും കൊണ്ട് കയറി തീയിടേണ്ട അവസ്ഥയിലാണ് നമ്മുടെ നാട്ടിലെ പോലീസുകാർ. ഗുണ്ടകൾക്ക് പോലും ക്വട്ടേഷൻ എടുക്കണോ വേണ്ടയോന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. അതുപോലുമില്ലാത്ത നിരാലംബരായ പോലീസുകാർ.അറിയാതൊരു ഫോൺ തട്ടി വീണാൽ അത് അവനങ്ങ് കുനിഞ്ഞെടുത്തൂടേ. അവൻ്റെ ഫോണല്ലേ. പോലീസുകാരൻ തന്നെ കുനിയണമെന്ന് വാശി പിടിക്കുന്നതെന്തിനാണ്.
മാത്രമല്ല മദ്യപിച്ചാൽ വണ്ടിയോടിക്കാത്ത മാന്യനായ പോലീസുകാരുള്ള നാടാണിതെന്നും നായാട്ട് നമുക്ക് കാണിച്ചു തരുന്നു.

Advertisementഎന്തിനിത്രയും കഷ്ടപ്പെട്ടും ദുരിതമനുഭവിച്ചും ഇവരീ ജോലി ചെയ്യുന്നു, കളഞ്ഞിട്ട് പൊയ്ക്കൂടേ.. പാടില്ല., നമ്മളെപ്പോലുള്ള സാധാരണക്കാർക്കായി സ്വയം ഉരുകിത്തീരുന്ന് കൊണ്ട് ത്യാഗം ചെയ്യുകയാണവർ..
പോലീസുകാരുടെ നന്മ എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമേ ഈ സിനിമ കാണിച്ചു തരുന്നുള്ളൂ എന്നത് ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പോരായ്മ തന്നെയാണ്. ബസ് സ്റ്റോപ്പിൽ മറന്നു വച്ച പണം തിരികെ കൊടുക്കുന്ന പോലീസുകാരനേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ള രോഗിക്ക് വൃക്ക ദാനം ചെയ്യുന്ന പോലീസുകാരനേയും കൂടി കാണിച്ചിരുന്നേൽ കുറച്ചു കൂടി വിശ്വസനീയമായേനെ.
ഏതെങ്കിലും ചടങ്ങിന് മുഖ്യാതിഥിയായി എത്തുന്ന പോലീസുകാരിൽ നിന്നും മാത്രമായിരുന്നു അവരുടെ നന്മക്കഥകൾ ഇത്രയും കാലം കേട്ടിരുന്നത്. പോലീസുകാരൻ സിനിമയ്ക്ക് കഥയെഴുതിയാലും അങ്ങനാവണമല്ലോ. ഇത്രയും നന്മയുള്ള പോലീസുകാർ നേതൃത്വം നൽകുന്ന പോലീസ് രാജാണ് നമ്മുടെ സ്റ്റേറ്റിനാവശ്യം എന്ന രീതിയിലാവണമായിരുന്നു ക്ലൈമാക്സ് എന്നൊരു നിർദ്ദേശം കൂടിയുണ്ട്.

[ ജോജു, നിമിഷ,യമ, കുഞ്ചാക്കോ ബോബൻ, അനിൽ നെടുമങ്ങാട്, ദിനീഷ് (മ്മടെ മറ്റേ ‘ദളിത് പ്രിവിലേജുള്ള’ 🙏🏻 പുള്ളി) അഭിനയിച്ച് ഉഷാറാക്കി. അഭിനയവും ഡയറക്ഷനും മികച്ചു നിന്നു എന്ന് പറയുമ്പോഴും സിനിമ പറയുന്ന രാഷ്ട്രീയത്തോട് ഐക്യപ്പെടാൻ ചെറുതല്ലാത്ത ബുദ്ധിമുട്ടുണ്ട് ]

 89 total views,  1 views today

AdvertisementAdvertisement
Entertainment3 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment17 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment36 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment1 hour ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment2 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment2 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment2 hours ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment3 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement