തേജ സജ്ജ നായകനാകുന്ന ചിത്രം ‘മിറൈ’; റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തീയേറ്റർ സ്ക്രീനുകളിലേക്ക് തിരിച്ചെത്തുന്നു. ‘ദി ബ്ലാക്ക് സ്വാർഡ്’ എന്ന കഥാപാത്രമായിട്ടാണ് തേജ സജ്ജ ചിത്രമായ ‘മിറൈ’ൽ മനോജ് എത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദ് നിർമിച്ച് കാർത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ യോദ്ധ ആയിട്ടാണ് തേജ സജ്ജ എത്തുന്നത്.

മനോജ് മഞ്ചുവിന് പിറന്നാൾ ദിനത്തിലാണ് ‘ദി ബ്ലാക്ക് സ്വാർഡ്’ കഥാപാത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത വിധം പുതിയ ഗെറ്റപ്പിലാണ് മനോജ് മഞ്ചു എത്തുന്നത്. പോണി ടെയിൽ മുടിയും സ്റ്റൈൽ താടിയും വെച്ച് സ്റ്റൈലൻ ഗെറ്റപ്പിലാണ് മനോജ് എത്തുന്നത്. പ്രേക്ഷകരുമായി വേഗം കണക്ട് ആകുന്ന കഥാപത്രമായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്.

“വർഷങ്ങൾക്ക് ശേഷം മികച്ച ഒരു കഥാപാത്രമായി തിരിച്ചെത്തുമ്പോൾ വല്ലാത്ത ഒരു ചലഞ്ച് തന്നെയാണ് മുന്നിലുള്ളത്. എന്റെ തിരിച്ചുവരവിനായി കാത്തുനിന്ന ആരാധകർക്ക് മുന്നിൽ പങ്കുവെയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം”- മനോജ് മഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ’മിറൈ’ എന്ന ലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ തേജ സജ്ജയുടെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിടുകയും വലിയ പ്രതികരണം ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുകയും ചെയ്തു. റിതിക നായക് ചിത്രത്തിൽ നായികയായി എത്തുന്നു. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഏപ്രിൽ 18, 2025ന് ചിത്രം തീയേറ്ററുകളിലെത്തും. 2D, 3D വേർഷനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

തിരക്കഥ, സംഭാഷണം – മണിബാബു കരണം, സഹ നിർമാതാവ് – വിവേക് കുചിബോട്ല, ക്രിയേറ്റിവ് പ്രൊഡ്യുസർ – കൃതി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – സുജിത് കുമാർ കൊല്ലി, മ്യുസിക്ക് – ഗൗര ഹരി, കലാസംവിധാനം – ശ്രീ നാഗേന്ദ്ര തങ്ങല, പി ആർ ഒ – ശബരി

You May Also Like

മണിയെ കുറിച്ച് മോശമായൊരു ഉപമ പടച്ചു വിടുന്നതിൽ യാതൊരു ശരികേടും തോന്നിയില്ലേ നാദിർഷാക്ക് ?

വിപിൻ കല്ലിങ്ങൽ വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ മക്കസായി മക്കസായി റമ്പമ്പോ എന്ന ഗാനം.നാദിർഷയുടെ വരികൾക്ക്…

എല്ലാരുടെയും മേൽ അധികാരം സ്ഥാപിക്കുന്നു, ലക്ഷ്മിപ്രിയ പലർക്കും കല്ലുകടിയോ ?

ബിഗ്‌ബോസ് തുടങ്ങിയതേയുള്ളൂ ചിലർ ചിലർക്ക് കല്ലുകടിയായി മാറിക്കഴിഞ്ഞു. അതിൽ ആദ്യത്തെ ആളാണ് ലക്ഷ്മിപ്രിയ. താരത്തെ നമുക്കറിയാം,…

അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി സാറയെന്ന അഭിനേത്രി

Sunil Waynz അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി സാറയെന്ന അഭിനേത്രി.ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ…

ട്രെൻഡിങ് സോങ്ങിനൊപ്പം ചുവടുവെച്ച് ദീപ്തി സതി. വൈറലായി വീഡിയോ.

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകസ്ഥാനം നേടിയെടുത്ത താരമാണ് ദീപ്തി സതി. ലഭിച്ച കഥാപാത്രങ്ങളെല്ലാം അതിമനോഹരമായിട്ടാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്.