എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

വലിയ കെട്ടിടങ്ങളുടെ മുകളിലുള്ള ഫ്ലോറിലേക്ക് ആളുകള്‍ക്ക് കയറുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ലിഫ്റ്റുകള്‍ കണ്ട് പിടിച്ചത്. ഇത് ആളുകള്‍ക്ക് ഏറെ ആശ്വാസമായി എന്ന് വേണം പറയാന്‍. എങ്കിലും ഇന്നും ലിഫ്റ്റില്‍ കയറാന്‍ ഭയക്കുന്ന ആളുകളുണ്ട് എന്നത് സത്യമുള്ള ഒരു കാര്യമാണ്. എന്ത് കൊണ്ടായിരിക്കും ആളുകള്‍ ലിഫ്റ്റിനെ ഭയക്കുന്നത് എന്ന് നോക്കാം.

ഒന്നാമത്തെ കാര്യം ലിഫ്റ്റ് ഉയർച്ചയിലേക്ക് പോകുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് ഭയവും , തല കറക്കവും , ചര്‍ദ്ധിയും എല്ലാം വരും.

മറ്റൊന്ന് ഇടുങ്ങിയ സ്ഥലമായത് കാരണം ആളുകള്‍ക്ക് അതൊരു വല്ലാത്ത മാനസിക അസ്വസ്ഥത ഉണ്ടാക്കും.

മറ്റൊരു കാരണം, അപരിചിതരായ ആളുകള്‍ കൂടെയുണ്ടാകുന്നത് കൊണ്ട്

ഇതെല്ലാം പരിഹരിക്കാന്‍ വേണ്ടിയാണ് പല ലിഫ്റ്റുകളിലും മിറര്‍ അഥവാ കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. ലിഫ്റ്റുകൾക്കുള്ളിൽ കണ്ണാടികൾ സ്ഥാപിക്കുന്ന രീതി ആദ്യം വന്നത് ജപ്പാനിൽ ആണ്. അത്യാവശ്യം വലിയ കണ്ണാടി ആയത് കൊണ്ട് തന്നെ ആളുകളുടെ സൗന്ദര്യം നോക്കുവാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ ഉയരങ്ങളിലേക്ക് പോകുന്നതായി തോന്നില്ല. മാത്രമല്ല, അപരിചിതനായ ഒരാളുടെ കൂടെയാണ് നിങ്ങള്‍ ലിഫ്റ്റില്‍ ഉള്ളത് എങ്കില്‍ പിറകില്‍ നിന്ന് കൊണ്ട് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് കണ്ണാടിയിലൂടെ കാണാനും കഴിയും. മറ്റൊരു ഉപകാരം എന്ന് പറയുന്നത് കണ്ണാടി ഉള്ളത് കാരണം ഇടുങ്ങിയ ലിഫ്റ്റ് വലുതായി കാണിക്കും.കണ്ണാടി ഉണ്ടെങ്കിൽ എലിവേറ്ററിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയില്ലാതെ പകരം അവരുടെ മുടി ശരിയാണോ, ടൈ നേരെയാണോ, ലിപ്സ്റ്റിക്ക് തൊടാൻ ആവശ്യമുണ്ടോ എന്ന് ഒക്കെ ശ്രദ്ധിക്കും.

മറ്റൊരു ഉപകാരം വീൽചെയർ ഉപയോക്താക്കളെ സഹായിക്കുന്നു എന്നുള്ളതാണ്.എല്ലാ ലിഫ്റ്റുകൾക്കുള്ളിലും ഒരു കണ്ണാടി സജ്ജീകരിച്ചാൽ വീൽചെയറിലെ ആളുകളെ ലിഫ്റ്റിനകത്തേക്കും , പുറത്തേക്കും കൂടുതൽ എളുപ്പത്തിൽ നീക്കാൻ സഹായിക്കും .

You May Also Like

സിഡ്‌നിയുടെ ‘എറ്റേണിറ്റി’ (നിത്യത) യുടെ പിന്നിലെ കഥ

സിഡ്നിയിലെ തെരുവ് കലാരംഗത്ത് ‘എറ്റേണിറ്റി’ ഒരു സാധാരണ രൂപമായി മാറി. നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സിഡ്‌നി ഹാർബർ ബ്രിഡ്ജിന് കുറുകെ അത് അഭിമാനത്തോടെ ആലേഖനം ചെയ്യപ്പെട്ടു. പിന്നീട്, , 2000 സിഡ്നി ഒളിമ്പിക് ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എറ്റേണിറ്റി തീർന്നു

സലാർ ദി യുനിയിൽ പൂക്കുന്ന ലിഥിയം സ്വപ്നങ്ങൾ

സുജിത് കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) “ നമുക്ക് ബൊളീവിയയിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ്…

റെയിൻ ബോ (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ് മൂൺ ബോ (Moon bow) ?

റെയിൻ ബോ (മഴവില്ല്) എന്താണെന്ന് നമുക്കെല്ലാം അറിയാം പക്ഷെ എന്താണ് മൂൺ ബോ (Moon bow)…

സ്മോളടിച്ചു വാഹനമോടിക്കുന്ന നിങ്ങളെ കുടുക്കുന്ന ചില ഉപകരണങ്ങൾ

മദ്യം ഉൾപ്പെടെയുള്ള ലഹരി ഉപയോഗം കണ്ടെത്താൻ പൊലീസും ,എക്സൈസും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ ഏതെല്ലാം ?…