ഓസോൺ പാളിയെ കുറിച്ചുള്ള തെറ്റിധാരണ.

Kishore Neyyan

ഓസോൺ പാളിക്ക് ധ്രുവങ്ങളിൽ മാത്രം കനം കുറയുന്നത് എന്തുകൊണ്ടാണ്? പിന്നെ ധ്രുവ ദീപ്തിക്ക് കാരണം ഭൂമിയുടെ ധ്രുവങ്ങളിൽ കാന്തശക്തി കുറവാണ് അതുകൊണ്ടാണ് അവിടെ ധ്രുവദീപ്തി ഉണ്ടാകുന്നത് എന്ന് രണ്ട് വര്‍ഷം മുമ്പുള്ള നാളുകളില്‍ ആധുനിക ശാസ്ത്രം പറഞ്ഞിരുന്നു. കാന്തിക ധ്രുവങ്ങളിലാണ് കാന്തിക ശക്തി കൂടുതൽ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് അപ്പോള്‍ എങ്ങിനെയാണ് ഭൂമിയുടെ ധ്രുവങ്ങളിൽ എങ്ങനെയാണ് കാന്തിക പ്രഭാവം കുറയുന്നത് എന്ന് ഞാന്‍ ചോദിച്ചു. ആധുനിക ശാസ്ത്രം എങ്ങനെയാണ് പരസ്പര വിരുദ്ധ ആശയം കൊണ്ടുവരുന്നത്. മൂന്ന് കൊല്ലം മുന്‍പ് ഈ പോസ്റ്റ് ഇടുമ്പോള്‍ കമന്‍റ് ഇടുന്നവര്‍ സാധാരണ ചെറു കാന്തം പോലെയല്ല ഭൂമിയുടെ കാന്തിക അവസ്ഥയെന്നും ഭൂമിയില്‍ ധ്രുവങ്ങളില്‍ കാന്തിക ശക്തി കുറവും, ഭൂമിയുടെ മദ്ധ്യ രേഖയില്‍ കാന്തിക ശക്തി കൂടുതലുമാണ് അതിനാല്‍ മദ്ധ്യ രേഖയില്‍ സൗര കണങ്ങളുടെ ആക്രമണം കുറയുന്നു എന്നുമാണ് അവര്‍ യാഥാസ്തിക കാരണം. ഇപ്പോള്‍ ഗുഗിളില്‍ സെര്‍ച്ചു ചെയ്യതാല്‍ ജനത്തിന്‍റെ ആവര്‍ത്തിക്കുന്ന ചോദ്യം മൂലം ഇങ്ങനെ ആധുനിക ശാസ്ത്രം രേഖപ്പെടുത്തുന്നു.

എന്നും ആളുകൾ ചോദിക്കുന്നു? ധ്രുവങ്ങളിൽ ഭൂമിയുടെ കാന്തികക്ഷേത്രം ദുർബലമാണോ? ഈ ചോദ്യം ഞാനാണ് 2007 മുതല്‍ ചോദിക്കാന്‍ തുടങ്ങിയത്. 2017മുതല്‍ ഫെയ്സ്ബുക്ക് വഴി സയന്‍സ് ഗ്രൂപ്പുകളില്‍ എന്‍റെ ആശയം ജനങ്ങളില്‍ എത്തിച്ചു അവരാണ് ഈ മാറ്റം ഉണ്ടാക്കിയത്. ഞാന്‍ പോലും അറിയാതെ ഇതൊക്കെ മാറ്റം വരുത്താന്‍ ആധുനിക ശാസ്ത്രത്തിന് ആരാണ് അധികാരം കൊടുത്തത്. ഇങ്ങനെ പോയാല്‍ ആധുനിക ശാസ്ത്രം കിഷോര്‍ സയന്‍സ് എല്ലാം ജനത്തിന്‍റെ കണ്ടെത്തലായി പ്രഖ്യാപിക്കും എന്ന ഒരു ഭയം ഉണ്ട്. അതിനാല്‍ ആധുനിക ശാസ്ത്രത്തിന്‍റെ ഈ പ്രവര്‍ത്തി നാണക്കെട്ടതുതന്നെയാണ്. 1

ഇപ്പോള്‍ ഗുഗിള്‍ തരുന്ന മറുപടി: കാന്തികക്ഷേത്രം ഭൗമോപരിതലത്തിലെ ശക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് ധ്രുവങ്ങളിൽ ഏറ്റവും ശക്തവും മധ്യരേഖയിൽ ഏറ്റവും ദുർബലവുമാണ് എന്നാല്‍ പരസ്പര വിരുദ്ധ ആശയങ്ങള്‍ ഗുഗിളില്‍ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. പുതിയ റിപ്പോര്‍ട്ടില്‍ ഡെയ്റ്റ് രേഖപ്പെടുത്തിട്ടില്ല. പഴയ ഗുഗിള്‍ റിപ്പോര്‍ട്ടില്‍ ഡെയ്റ്റ് ഉണ്ട് പഴയ ഗുഗിള്‍ റിപ്പോര്‍ട്ട്: ഭൂമധ്യരേഖയുമായി താരതമ്യപ്പെടുത്തുമ്പോൾ കാന്തികക്ഷേത്രം താരതമ്യേന ദുർബലമായതിനാൽ ധ്രുവങ്ങളിൽ മാത്രമേ വടക്കൻ വിളക്കുകൾ ദൃശ്യമാകൂ. സൂര്യനിൽ നിന്നുള്ള ചാർജ്ജ് ചെയ്ത കണങ്ങൾ (കൊറോണൽ മാസ് എജക്ഷനുകൾ) ഫീൽഡുമായി ഇടപഴകുമ്പോൾ, അവ ധ്രുവങ്ങളിൽ എത്തുന്നതുവരെ തെന്നി നീങ്ങുന്നു. അവിടെ നിന്ന് അവർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു.12 സെപ്റ്റംബർ 2018. എന്‍റെ 100 അധികം സിദ്ധാന്തങ്ങള്‍ വെളിച്ചം കാണമെങ്കില്‍ ജേണലുകള്‍ സൗജന്യ പ്രസിദ്ധീകരണം സാധ്യമാക്കണം അല്ലങ്കില്‍ ജേണലിന് പണം മുടക്കാന്‍ പോണ്‍സര്‍മാര്‍ക്ക് മുന്നോട്ട് വരണം.

കാന്തിക മണ്ഡലത്തിന് റേഡിയേഷന്‍ തടയാനുള്ള ശേഷിയില്ല. കാന്തിക മണ്ഡലത്തിന് റേഡിയേഷന്‍ തടയാനുള്ള ശേഷി ഇതുവരെ കൃതൃമമായി തെളിയിച്ചീട്ടില്ല. കാന്തിക മണ്ഡലം ഉപയോഗിച്ച് റേഡിയേഷന്‍ തടയാം എന്നത് വലിയ കോമഡിയാണ്. ഭൂമിയുടെ അന്തരീക്ഷ ഫീല്‍ഡുകളാണ് റേഡിയേഷന്‍ തടയുന്നത്. 2
ഭൂമിക്ക് കാന്തിക വാല്‍ ഇല്ല. ഭൂമിയുടെ കാന്തിക ബലരേഖകള്‍ സൗരക്കാറ്റില്‍ വളയില്ല മറിച്ച് സൗരക്കാറ്റ് മൂലം ഭൂമിയുടെ നേര്‍ത്ത അന്തരീക്ഷ ഫീല്‍ഡുകളാണ് പിന്നിലേക്ക് ചായുന്നതും വളയുന്നതും. ചായുന്ന ഫീല്‍ഡുകളില്‍ അലന്‍ ബല്‍റ്റുകള്‍ പെടുന്നു. ധൂമകേതു വാല് ഉണ്ടാകുന്നത് സൗരക്കറ്റിന്‍റെ പ്രവര്‍ത്തനം മൂലമാണ്. സൗരക്കറ്റിന്‍റെ ഉരസല്‍മൂലം ചാര്‍ജ് വികര്‍ഷണം മൂലമാണ് ധൂമകേതുവിന് രണ്ട് വാല് കാണുന്നത്. ധ്രുവങ്ങളിലെ ഓസോൺ പാളിയുടെ കനം കുറച്ചിലിനെയാണ് ഓസോൺ സുഷിരം എന്ന് പറയുന്നത്. ഓസോൺ സുഷിരം എങ്ങനെ ഉണ്ടായി? വാൻ അലൻ ബെൽറ്റിലും ഈ അവസ്ഥ കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ? ഭൂമിയുടെ ഭ്രമണം മൂലം ദീർഘവൃത്താകൃതി കൈവരിക്കുന്ന ഗോളരൂപമാണ് ഭൂമി. ഇതേ കാരണമാണ് ഭൂമിയുടെ വാതക മണ്ഡലത്തിലും സംഭവിക്കുന്നത്. ഭൂമിയുടെ വേഗത മൂലം വാതകങ്ങൾ ഭൂമിയുടെ മദ്ധ്യ രേഖയിലേക്ക് ഒഴുകി നിറയുന്നു. ഇതുതന്നെയാണ് ബ്ലാക്ക് ഹോളിലും ഫെര്‍മി ബബിളിലും ഉളള അവസ്ഥ. അതുകൊണ്ടാണ് ഭൂമദ്ധ്യ രേഖയിൽ ഓസോൺ പാളിയുടെയും വാൻ അലൻ ബെൽറ്റിൻെറയും കനം കൂട്ടുന്നത്. എന്തായാലും അത് വളരെ നല്ലതാണ് കാരണം? സൂര്യനിൽ നിന്നുള്ള ഉച്ചനെ ഉള്ള റേഡിയേഷൻ തടയാൻ ഇത് നല്ല അനുകൂലനമാണ്.

ധ്രുവങ്ങളില്‍ റേഡിയേഷന്‍ ബല്‍റ്റുകള്‍ക്ക് കനം കുറവാണ് അതുകൊണ്ട് നക്ഷത്ര റേഡിയേഷൻ മാത്രമെ ധ്രുവങ്ങളെ ബാധിക്കുന്നത്. സൗരക്കാറ്റ് മൂലവും ഭൂമിയുടെ സംരക്ഷണ കവചം കുറയുന്നു അതുമൂലവും സൗര റേഡിയേഷനും നക്ഷത്ര റേഡിയേഷനും ഊര്‍ന്ന് ഇറങ്ങുന്നു. ഭൂമിയുടെ ധ്രുവ അന്തരീക്ഷത്തിനുള്ളിലേക്ക് സൗരക്കാറ്റ് കടക്കുന്നില്ല മറിച്ച് മാരക വികിരണങ്ങളാണ് അന്തരീക്ഷത്തിലേക്ക് കടക്കുന്നത്. അവ വായുവിലെ പല വാതകങ്ങളുമായി അയോണികരിച്ചാണ് പല നിറങ്ങളിൽ ധ്രുവ ദീപ്തി ഉണ്ടാകുന്നത്. 3

സൂര്യ റേഡിയേഷൻ വാതക മണ്ഡലത്തിൽ പ്രതിഫലിച്ചു പോവുകയോ അല്ലെങ്കല്‍ നിഷ്ക്രിയമായി താപത്തിലേക്ക് കൺവർട്ട് ചെയ്യും. മദ്ധ്യ രേഖയിൽ ഭ്രമണ വേഗത മൂലം പ്രകാശം ഉൽപാദിപ്പിക്കാനുള്ള ഊർജ നില കൈവരിക്കുന്നില്ല, അതിനാല്‍ നേരെ താപത്തിലേക്ക് റേഡിയേഷന്‍ കണ്‍വര്‍ട്ട് ആകുന്നു. അതായത് ഭൂമിയുടെ മദ്ധ്യ രേഖയുടെ അടുത്ത് കിടക്കുന്ന വായുമണ്ഡലം ഭൂമിയുടെ ഭ്രമണ വേഗതമൂലം അയോണൈസിങ്ങ് ദീപ്തി തണുക്കുന്നു. ധ്രുവങ്ങളില്‍ ഭ്രമണ വേഗത കുറഞ്ഞതുകൊണ്ട് അവിടെ റേഡിയേഷന്‍ ഉയർന്ന് ധ്രുവദീപ്തി ഉണ്ടാക്കുന്നു.

നക്ഷത്രങ്ങളില്‍ നിന്ന് വരുന്ന റേഡിയേഷനും അല്‍പ്പം സൂര്യ റേഡിയേഷനും ധ്രുവദീപ്തിക്ക് കാരണമാകുന്നു. 30 കിലോമീറ്ററിന് മുകളില്‍ ഉള്ള സംരക്ഷണ കവചമാണ് മാരക റേഡിയേഷനെ പ്രകാശമാക്കി ഭൂമിയെ രക്ഷിക്കുന്നത്. മാരക റേഡിയേഷന്‍ 80 കിലോമിറ്റര്‍ മുതല്‍ 800 കിലോമിറ്റര്‍ വരെയുള്ള കുറഞ്ഞ മര്‍ദ്ദത്തിലെ വാതകങ്ങളെ അയോണികരിക്കുമ്പോള്‍ വാതകങ്ങളുടെ വര്‍ണ്ണ രാജി തെളിയുന്നു. അതാണ് ധ്രുവദീപ്തി. ബ്ലാക്ക് ഹോൾ ധ്രുവ പ്രകാശ ജെറ്റിലും ധ്രുവ ദീപ്തി പ്രഭാവമാണ്. ആകാശ ഗംഗയില്‍ ഫെര്‍മി ബബിള്‍ രൂപത്തിലും ധ്രുവ ദീപ്തി ഉണ്ട്. ബ്ലാക്ക് ഹോളിൻെറ ഭ്രമണ വേഗതമൂലം ബ്ലാക്ക് ഹോൾ വാതക മണ്ഡലം മദ്ധ്യ രേഖയിലേക്ക് തള്ളി നിൽക്കുന്നു. അതിനാൽ ബ്ലാക്ക് ഹോൾ ധ്രുവ മേഖലയിൽ വാതക മർദ്ദം കുറയുന്നു.

ഫ്രിയോൺ പോലുള്ള വാതകങ്ങൾ ചെറിയ ശതമാനമേ ഓസോൺ ശോഷണം നടക്കാൻ സാധ്യതയുള്ളു. ധ്രുവങ്ങളിൽ പണ്ടെ ഓസോൺ വിടവ് ഉണ്ടായിരുന്നു. അതൊരു വലിയ സംഭവമല്ല. സൗരക്കാറ്റ് കാന്തിക മണ്ഡലത്തെയല്ല കീറി മുറിക്കുന്നത് സംരക്ഷണ അന്തരീക്ഷ കവചങ്ങളെയാണ് കീറി മുറിക്കുന്നത്. സൗരക്കാറ്റ് മൂലം ഭൂമിയില്‍ വായുമണ്ഡല സംരക്ഷണ കവചം കുറയുമ്പോള്‍ ധ്രുവ ദീപ്തി കൂടുന്നു അതായത് ഭൂമിയുടെ ഭ്രമണം മാത്രമല്ല ഭൂമിയുടെ സംരക്ഷണ കവചം കുറക്കുന്നത് ശക്തി കൂടിയ സൗരക്കാറ്റിനും ഒരു പങ്കുണ്ട്. ഓസോണ്‍ ഭൂമിയുടെ താഴെയുള്ള സംരക്ഷണ കവചമായതുകൊണ്ട് സൗരക്കാറ്റ് ഒസോണിനെ ബാധിക്കാറില്ല. 4

കാന്തിക മണ്ഡലത്തെ കീറി മുറിക്കുന്ന ഒരു ചെറു പരീക്ഷണം പോലും നടന്നീട്ടില്ല പിന്നെ അത് അസംഭവ്യവുമാണ്. കാന്തിക മണ്ഡല കീറി മുറിക്കല്‍ എന്ന പരീക്ഷണം പോലും ഇതുവരെ തെളിയിച്ചീട്ടില്ല. കാന്തിക മണ്ഡലത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ സൗരക്കാറ്റിന് അല്‍പ്പം പോലും കഴിയില്ല. സൗരക്കാറ്റാണ് ധൂമകേതുവിന്‍റെ അന്തരീക്ഷം കീറി മുറിച്ച് ധൂമകേതു വാല് ഉണ്ടാക്കുന്നത്.

ഭൂമിയുടെ അതിര്‍ത്തിയിലുള്ള സൗരക്കാറ്റിന്‍റെ വേഗത സെക്കന്‍റില്‍ 500 മുതല്‍ 800 കിലോമീറ്റര്‍ വരെയാണ്. സൗരക്കാറ്റ് സൂര്യനില്‍ നിന്ന് അകലും തോറും സൗരക്കാറ്റിന്‍റെ വേഗത കുറയുന്നു. റേഡിയോ തരംഗ വേഗത പ്രകാശ വേഗതക്ക് തുല്യമാണ് എന്ന് അറിയമല്ലോ! ഒരു വലിയ സോളാർ ഫ്ലെയറ് സംഭവിക്കുമ്പോള്‍ റേഡിയോ തരംഗങ്ങള്‍ തീവ്രമായി ഉണ്ടാകും, അത് 8 മനിറ്റിനുള്ളില്‍ ഭൂമിയില്‍ എത്തുന്നുണ്ടെങ്കിലും അത് ഭൂമിയെ അധികം ബാധിക്കില്ല. എന്നാല്‍ ശക്ത സോളാര്‍ ഫ്ലെയര്‍ മൂലമുള്ള സൗരക്കാറ്റ് ദിവസങ്ങള്‍ കഴിഞ്ഞാണ് ഭൂമിയില്‍ എത്തുന്നത് അതിന് രണ്ടോ നാലോ ദിവസങ്ങള്‍ എടുത്തേക്കാം. അപ്പോള്‍ മാത്രമാണ് റേഡിയോ തരംഗ ശല്യം കൂടുന്നത്. അതായത് ഇവിടെ സൗരക്കാറ്റ് മൂലമാണ് റേഡിയോ തരംഗ ശല്യം ഉണ്ടാകുന്നത്. സൗരക്കാറ്റ് ഒരിക്കലും റേഡിയോ തരംഗ ക്യാരിയര്‍ അല്ല. സൗരക്കാറ്റ് ഭൂമിയുടെ റേഡിയോ തരംഗ സംരക്ഷണ കവചത്തില്‍ ഉണ്ടാകുന്ന കുറവാണ് റേഡിയോ തരംഗ ശല്യം ഉണ്ടാക്കുന്നത്. സൗരക്കാറ്റ് നോര്‍മലായിരിക്കുമ്പോള്‍ തീവ്രത കൂടിയ റെഡിയോ തരംഗത്തെ ഭൂമിക്ക് തടയാനുള്ള ശേഷിയുണ്ട്, എന്നാല്‍ സൗരക്കാറ്റിന്‍റെ വേഗത കൂടിയാല്‍ റേഡിയോ തരംഗത്തെ തടയാനുള്ള ഭൂമിയുടെ അന്തരീക്ഷ ശേഷി കുറയുന്നു. അതുകൊണ്ടാണ് ഇന്‍റെര്‍നെറ്റ്, വൈദ്യുതി മേഖലയില്‍ തടസം ഉണ്ടാക്കുന്നത്. റേഡിയോതരംഗ ശല്യം ഭൂമിയുടെ മദ്ധ്യ രേഖയില്‍ കുറവാണ് എന്നാല്‍ ധ്രുവ മേഖലയില്‍ റേഡിയോ തരംഗ ശല്യം കൂടുതലാണ്. ഇതിന് കാരണം ശക്തിയിലുള്ള സൗരക്കാറ്റ് മൂലം അയണോസ്ഫയര്‍ കട്ടി കുറയുന്നു അതുമൂലം ലോ ഫ്രീക്വന്‍സി തരംഗം പ്രതിഫലിക്കാതെ ഭൂമിയുടെ അകത്തേക്ക് വരുന്നു ഇത് വൈദ്യുത വിതരണ സംവിധാനത്തേയും വാര്‍ത്ത വിതരണ സംവിധാനത്തെ ബാധിക്കുന്നു. 5
സൗരക്കാറ്റും ഭൂമിയുടെ കാന്തിക മണ്ഡലവുമായി യാതോരു ബന്ധവുമില്ല ഭൂമിയുടെ കാന്തിക ബലരേഖകളെ മാറ്റം വരുത്താന്‍ സൗരക്കാറ്റിന് ഒരിക്കലും കഴിയില്ല. സത്യത്തില്‍ ഭൂമിയുടെ അന്തരീക്ഷ ഘടനയ്ക്കാണ് സൗരക്കാറ്റ് മാറ്റം ഉണ്ടാക്കുന്നത്. കൂടുതല്‍ ശക്തിയോടെ സൗരക്കാറ്റ് വീശുമ്പോള്‍ ഭൂമിയില്‍ ധ്രുവ ദീപ്തി ശക്തമാകും അപ്പോള്‍ രാത്രിയെ പകലാക്കുന്ന പ്രതീതി ഉണ്ടാക്കും. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്ക് ദോഷം ഉണ്ടാക്കുന്ന മാരക റേഡിയോ തരംഗത്തേയും ഭൂമിയുടെ സംരക്ഷണ കവചം രക്ഷിക്കുന്നു മാത്രമല്ല. ഗാമ, കോസ്മിക്ക് കിരണം പോലുള്ള മാരക വികിരണങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നു. സൂര്യനിലെ വാട്ടേജ് കൂടിയ റേഡിയോ തരംഗം ഭൂമിയില്‍ പതിച്ചാല്‍ കടല്‍ തിളച്ചു മറയുകയും ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുകയും ചെയ്യും.

ധ്രുവങ്ങളിലെ അന്തരീക്ഷ പാളിയുടെ കനം കുറവിന് ഉള്ള പ്രധാന കാരണം നാസ വ്യക്തമാക്കുന്നില്ല. അവർക്ക് അറിയില്ല എന്നുതന്നെ പറയാം. എൻെറ വീക്ഷണത്തിൽ നാസ ഒന്നും പറയുന്നില്ല. ഓസോണിനെ കുറിച്ചും വാൻ അലൻ ബെൽറ്റിനെ കുറിച്ചും കുറേ കാര്യങ്ങൾ നാസ പറയുന്നുണ്ടെങ്കിലും പ്രധാന കാര്യം വ്യക്തമല്ല. സൂര്യനില്‍ നിന്നാണ് അള്‍ട്രാവൈലറ്റ് വരുന്നത്. അള്‍ട്രവൈലറ്റ് നിഷ്ക്രിയ മണ്ഡലമാണ് ഓസോണ്‍ ബല്‍റ്റ്. അള്‍ട്രാവൈലറ്റ് റേഡിയേഷൻ ബൽറ്റ് എന്ന് ഓസോണിനെ നമ്മുക്ക് വിളിക്കാം. വാന്‍ അലന്‍ ബല്‍റ്റും അതുപോലെതന്നെ. വാന്‍അലന്‍ ബല്‍റ്റുകള്‍ മാരക വികിരണ നിഷ്ക്രിയ മണ്ഡലമാണ്. അപ്പോള്‍ എല്ലാ സംശയവും തീരും. സൂര്യ റേഡിയേഷന്‍ ആയാലും അത് തടയാനുള്ള ശേഷി ധ്രുവങ്ങള്‍ക്ക് കുറവാണ്. എങ്കിലും അല്‍പ്പം റേഡിയേഷനെ തടയാനുള്ള ശേഷി ധ്രുവ വാതക മണ്ഡലത്തിന് ഉണ്ട്. വാതക അയോണൈസിങ്ങാണ് മാരക വികിരണങ്ങളെ നിഷ്ക്രിയമാക്കുന്നത്. സൗരകാറ്റ് വാതക മണ്ഡലത്തെ പിന്നിലേക്ക് വാലാക്കുന്നു. പക്ഷെ കാന്തിക മണ്ഡലത്തെ വാലാക്കാന്‍ കഴിയില്ല. കാന്തിക മണ്ഡലമല്ല വാലാകുന്നത് നേര്‍ത്ത വാതക മണ്ഡലമാണ് വാലാകുന്നത്. ധൂമകേതു വാല് രൂപപ്പെടുന്നത് സൗരകാറ്റ് മൂലമാണ്. ഭൂമിയിലെ കൃതൃമ വാതകങ്ങൾ ഓസോൺ അളവു കുറക്കാം അത് മുഴുവന്‍ നിഷേധിക്കുന്നില്ല. ധ്രുവങ്ങളില്‍ മാത്രം ഓസോൺ കുറവ് ഉണ്ടാക്കുന്നതിനെ കുറിച്ച് നാസ ആധികാരികമായി ചിന്തിച്ചീട്ടില്ല.

You May Also Like

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കൈപ്പത്തിക്കുള്ളിൽ…

ഈ സസ്യത്തെ പാണ്ഡവര ബട്ടി അഥവാ ‘പാണ്ഡവരുടെ ടോർച്ച്’ എന്ന് വിളിക്കാൻ കാരണമെന്ത് ?

മഹാഭാരതത്തിലെ പാണ്ഡവർ അവരുടെ വനവാസ (പ്രവാസം) സമയത്ത് ഒരു ടോർച്ചായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സസ്യമാണ്…

കേരളത്തിലെ മലയോര ഗ്രാമങ്ങളിലും , റബ്ബർ തോട്ടങ്ങളിലും കണ്ടുവരുന്ന തദ്ദേശ വാസികൾക്ക് ശല്യമുണ്ടാക്കുന്ന ‘കോട്ടെരുമ ‘ എന്നറിയപ്പെടുന്ന മുപ്ലിവണ്ടിന് (Mupli beetle ) ആ പേര് ലഭിച്ചത് എങ്ങനെ?

കേരളത്തിലേ മലയോര ഗ്രാമങ്ങളിലും , റബ്ബർ തോട്ടങ്ങളിലും മാത്രം കണ്ടുപോന്നിരുന്ന കരിവണ്ടുകൾ എന്ന് വിളിക്കപ്പെടുന്ന മുപ്ലി വണ്ടുകൾ ഇപ്പോൾ എല്ലായിടത്തും വ്യാപകമായിരിക്കുകയാണ്

താൻ ഒരു പശു അല്ലെങ്കിൽ കാളയാണെന്ന് വിശ്വസിക്കുകയും അത് പോലെ പെരുമാറുക യും ചെയ്യുന്ന ആളുകൾ ഉണ്ടോ?

താൻ ഒരു പശു അല്ലെങ്കിൽ കാളയാണെന്ന് വിശ്വസിക്കുകയും അത് പോലെ പെരുമാറുക യും ചെയ്യുന്ന ആളുകൾ…