Connect with us

Entertainment

മിസ് ഡോൾ – കയ്‌പേറിയ ദുരന്ത യാഥാർഥ്യങ്ങളുടെ ‘പാവ’ക്കഥ

Published

on

JIJO SANKAR സംവിധാനം ചെയ്ത മിസ്സ് ഡോൾ (MISS DOLL) ഹൃദയസ്പർശിയായ ഒരു ഷോർട്ട് ഫിലിം ആണ്. നമുക്ക് ചുറ്റിനുമുള്ള കയ്പ്പേറിയ, വേദനാജനകമായ യാഥാർഥ്യങ്ങളെ തികച്ചും സിമ്പോളിക്ക് ആയ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഷോർട്ട് മൂവി അത് അർഹിക്കുന്ന പരിഗണന കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഇത്തരം കലാപരമായ പ്രകടനങ്ങളോട് ഐക്യപ്പെടുകയല്ലാതെ ഇനിയുള്ള കാലത്തു സമൂഹത്തിനു വേറൊരു വഴിയില്ല. അത്രമാത്രം നൊമ്പരപ്പെടുത്തുന്നതാണ് ഇതിന്റെ ആശയവും വിജയൻ ഉണ്ണി എന്ന അഭിനേതാവിന്റെ പ്രകടനവും.

ഒരു സുന്ദരി പാവയെ പ്രതീകാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് സംവിധായകൻ ആ പൊള്ളുന്നതും കയ്പേറിയതുമായ യാഥാർഥ്യം ഒരു ഉദാത്ത കലയായി നമുക്ക് മുന്നിൽ വയ്ക്കുന്നത്., ഈ പാവ സമൂഹത്തിൽ പിച്ചിച്ചീന്തപ്പെട്ടതോ പീഡനം അനുഭവിച്ചതോ അക്രമം അനുഭവിച്ചതോ ആയ പെൺകുരുന്നുകളുടെ ഒരു പ്രതീകം തന്നെയാണ്. നിഷ്കളങ്കമായ പ്രായത്തിൽ, പൂക്കളോടും പൂമ്പാറ്റകളോടും ചങ്ങാത്തം കൂടേണ്ട ആ പ്രായത്തിൽ നരാധമന്മാരാൽ വേട്ടയാടപ്പെടുക എന്നത് എന്തൊരു ദുർവിധിയാണ്. ഇതിലെ അച്ഛൻ ലോകത്തെ ഒരുപാട് അച്ഛന്മാരുടെ നൊമ്പരങ്ങളും ആകുലതകളും ഉത്കണ്ഠകളും തേങ്ങലുകളും നിലവിളികളും ഏറ്റെടുത്തവനാണ്.

മിസ്സ് ഡോളിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അവന്റെ മനസ്സിലും ഹൃദയത്തിലും ഏറ്റ മുറിവിന് കാരണമായ ആസുരശക്തികളുടെ ആയുധങ്ങൾ നമുക്ക് ചുറ്റിനും ഉന്നംപിടിക്കുന്നുണ്ട്. വില്ലിന്റെ ഞാൺ ഒന്ന് വിടുകയേ വേണ്ടൂ… നമ്മുടെ മനസിലെ പിഞ്ചു വസന്തങ്ങളുടെ ഇതളുകൾ കൊഴിഞ്ഞുപോകാൻ ..നമ്മുടെ ഹൃദയങ്ങളെ തീരാശാപങ്ങളുടെ ഊഷരതകളിൽ വെന്തുരുകാൻ വിടാൻ. മുഖമൂടിയുള്ള മനുഷ്യന്മാരുടെ ലോകത്ത് അച്ഛനമ്മമാർക്ക് നൂറായിരം കണ്ണുകൾ വേണ്ട കാലമാണ്. മുയലിന്റെയും മാനിന്റെയും മുഖമൂടികൾക്കുള്ളിൽ ചെന്നായ്ക്കളും കഴുതപ്പുലികളും ആണ്. ഒന്ന് ചെവികൂർപ്പിച്ചാൽ കേൾക്കാം വിശപ്പോടെയുള്ള അവയുടെ മുരൾച്ചകൾ.

ഈ ഷോർട്ടമൂവി അനവധി പുരസ്‌കാരങ്ങൾ അർഹിക്കുന്ന ഒന്നാണ്. ഒരു ആശയം പറയുന്ന രീതിയുടെ വ്യത്യസ്തയാണ് ചില സിനിമകൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഒരാശയത്തെ എങ്ങനെയൊക്കെ അവതരിപ്പിക്കാം എന്ന ചിന്തകളും നിരീക്ഷണങ്ങളും ഇല്ലെങ്കിൽ ആ കലാകാരൻ വിജയിക്കില്ല. പലരും പറഞ്ഞുപോയ വഴികളിൽ ചവുട്ടി നടക്കുമ്പോൾ പ്രേക്ഷരുടെ ആരവങ്ങൾ ഒഴിഞ്ഞ സദസിനെയാകും അവനു കിട്ടുക. പുതിയ വഴിയിലൂടെയുള്ള പ്രയാണമാണ് ‘മിസ് ഡോൾ’ . നവ ചിന്തകളുമായി പുതിയ കലാകാരൻമാർ ഉയർന്നു വരേണ്ടത് ആവശ്യമാണ്. കാലഘട്ടം അതാവശ്യപ്പെടുന്നു. ‘മിസ്സ് ഡോളി’നെ കണ്ടെടുത്ത എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.

**

മിസ്സ് ഡോളിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മിസ്സ് ഡോൾ സംവിധാനം ചെയ്ത Jijo Sankar VT ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ജയിൽ ഡിപ്പാർട്ട്മെന്റിൽ APO ആയി വർക്ക് ചെയ്യുകയാണ്. Jatayu Rama Cultural Centre നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു ഒരു ഷോർട്ട് മൂവി ചെയ്യാൻ ഒരു ഐഡിയ തോന്നി. സാധാരണ പലരും സ്ത്രീ സുരക്ഷാ വിഷയങ്ങളിൽ കാണിക്കുന്നത് ബസ്റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കുന്നതും അച്ഛൻ മകളെ പീഡിപ്പിക്കുന്നതും ഒക്കെയാണ്. നമുക്ക് അമച്വർ നാടകങ്ങളോട് കുറച്ചു ഇഷ്ടമുള്ളതുകൊണ്ടു ..അമച്വർ നാടകങ്ങൾ ഷോർട്ട് മൂവിയാക്കിയാൽ എങ്ങനെയിരിക്കും എന്ന ചിന്തയിൽ ആണ് ഇങ്ങനെയൊരു ഷോർട്ട് മൂവി ഉണ്ടാകുന്നതു. അതിലെ പ്രകടനം കുറച്ചു ഓവർ ആക്റ്റിങ് ആയിരിക്കണം, എന്നാൽ റിയൽ ലൈഫിലൂടെ കഥ പോകണം എന്നൊക്കെയുള്ള ഒരു പരീക്ഷണം.

Advertisement

ഇതിലെ കഥാപാത്രത്തിന് ഒരു ഭാഷയില്ല. നമ്മൾ സ്ത്രീ സുരക്ഷയും മറ്റും പറയുമെങ്കിലും നിയമത്തിന്റെ പരിരക്ഷ ഒന്നും ഇല്ലാതെ ജീവിക്കുന്ന ഒരു കൂട്ടർ ഈ നാട്ടിലുണ്ട്.. അത് ഈ കഥയിൽ ഉള്ളതുപോലെ തെരുവോരത്തു കച്ചവടം നടത്തുന്ന നാടോടികൾ ആയ ആളുകൾ ആണ്. അവരിലെ ഒരു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ അത് വാർത്തയല്ലാതാകുന്നു. എന്നാൽ ഒരു ഫിലിം സ്റ്റാറിനെയോ സെലിബ്രിറ്റിയെയോ വല്ലയിടത്തും വച്ച് തട്ടുകയോ മുട്ടുകയോ ചെയ്താൽ വലിയ വാർത്തയാകും.

ഇതിൽ തന്നെ ഒരു പ്രതിഷേധം കാണിക്കുന്നുണ്ട്. മുഖത്തു ആസിഡ് വീണ ഒരു പെൺകുട്ടിയുയോടുള്ള ഐക്യദാർഢ്യം കടപ്പുറത്തു കാണിക്കുന്നുണ്ട്. സാധാരണ പ്രതിഷേധക്കാർ മെഴുകുതിരി കത്തിച്ചിട്ടു അങ്ങ് പോകും. ഇതര സംഭവങ്ങൾക്കൊരു സൊല്യൂഷൻ കണ്ടെത്തുന്നില്ല. ഈ ഷോർട്ടമൂവി ഞങ്ങൾ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ആണ് രൂപംകൊണ്ടത്. ചെറിയൊരു ബഡ്ജറ്റിൽ ആണ് ഇത് പൂർത്തിയാക്കിയത്. ഇതിൽ നല്ല അഭിനയം കാഴ്ചവച്ച വിജയൻ ഉണ്ണി അപ്പാനി ശരത്തിന്റെ കൂടെയൊക്കെ അഭിനയിച്ചുതുടങ്ങിയ ആളാണ്. ഒരുപാട് നല്ല വേഷങ്ങൾക്ക് അർഹതയുള്ള നല്ല കാലിബർ ഉള്ള ഒരാളാണ് വിജയൻ ഉണ്ണി.

മുൻപ് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ഷോർട്ട് മൂവീസിനു വേണ്ടിയുള്ള മത്സരത്തിന് വേണ്ടി ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിനു സമ്മാനവുംകിട്ടി. അപ്പോൾ ഒരു ആത്മവിശ്വാസം ഉണ്ടായി. ഇങ്ങനെയുള്ള സംഭവങ്ങൾ ചെയ്യാൻ കഴിയുമെന്ന് . ഇപ്പോൾ ഛോട്ടാ ധാരാവി എന്ന ഒരു വർക്ക് ചെയ്തു. പിന്നെ ഒരു വർക്ക് പരിഗണനയിൽ ഉണ്ട്.

**

മിസ്സ് ഡോളിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മിസ്സ് ഡോൾ കാണുക, എല്ലാരും വോട്ട് ചെയ്യുക

DIRECTOR -JIJO SANKAR

PRODUCER- ARUN V J & ANUTHLAL M T

Advertisement

DOP&EDITING-ANURAG S

ASSOCIATE DIRECTOR- NITHIN MADHU

ART DIRECTOR – HARSHAVARDHANA KUMAR

PRODUCTION CONTROLLER- LALU T S

BACKGROUND SCORE- NOBLE JOSE

MIX&MASTER-VIMAL MOHAN

ASSISTANT DOP – SREERAJ R

Advertisement

DRONE-VISHNU KACHANI

STILLS-ANANDHU

POSTER DESIGN- V DESIGN

ACTORS-VIJAN UNNI,SHIBU ALEX,ANU NARAYANAN,ARUN V J ,ANUTHLAL , NITHIN MADHU,HARSHAVARTHANA KUMAR,LALU T S,

 675 total views,  3 views today

Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement