Miss Violence ( Greek 2013)
Drama,Mystery

Sinoy K Jose

ജന്മദിനവും അതിന്റെ ആഘോഷങ്ങളും ഒരു കുട്ടിയെ സംബന്ധിച്ച് വലിയ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ആഞ്ചലിക്കയുടെ പതിനൊന്നാം ജന്മദിന ആഘോഷത്തിലും എല്ലാ വീടുകളിലെയും പോലെ ആശംസകൾ നേർന്നും , കേക്ക് മുറിച്ചും , ഡാൻസ് കളിച്ചും , പാട്ട് പാടിയും ആ വീട്ടിൽ ആഘോഷിക്കുകയാണ്. ഒരു കുട്ടി ഏറ്റവും സന്തോഷിക്കുന്ന ഈ നിമിഷത്തിലും ആഞ്ചലിക്കയുടെ മുഖത്ത് വിഷാദഭാവം നിഴലിച്ചുകാണം.

ഡാൻസ് ചെയ്യുമ്പോഴും , ആശംസകൾ ഉമ്മകളായി എറ്റുവാങ്ങുമ്പോഴും നിർവികാരയായാണ് അവൾ കാണപ്പെടുന്നത്. ഒരു നിമിഷം എല്ലാവരുടെയും‌ ശ്രദ്ധതിരിയുന്ന നേരത്ത് അവൾ വീടിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയുടെ ഏതാനും സെക്കന്റുകൾക്ക് മുൻപ് ഇതുവരെ നിർവികാരയായിരുന്ന ആഞ്ചലിക്കയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി നമ്മളെ ഞെട്ടിക്കും. ഒരു പെൺകുട്ടി അവളുടെ എറ്റവും സന്തോഷകരമായ ദിവസം ആത്മഹത്യക്കായി തിരഞ്ഞെടുത്തതിന് കാരണമെന്ത്..? ആത്മഹത്യക്ക് മുൻപ് അവളുടെ ചുണ്ടിൽ വിരിഞ പുഞ്ചിരിയുടെ അർത്ഥമെന്ത്..? ആഞ്ചലിക്കയുടെ കുടുംബത്തിൽ തളംകെട്ടിനില്ക്കുന്ന നിഗൂഡതയിലേക്കാണ് പിന്നെ സിനിമയുടെ സഞ്ചാരം..

കുറച്ചു സീനുകൾ ഒഴിച്ചുനിർത്തിയാൽ സിനിമ പൂർണമായും‌ വീടിനുള്ളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ വളരെ ഇടുങ്ങിയ ഇടങ്ങളിലെ ഷോട്ടുകളാണ് സിനിമയിൽ ഭൂരിഭാഗവും ഉൾപ്പെട്ടിരിക്കുന്നത് . സിനിമയിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസികഅവസ്ഥ അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് പകരാൻ ഇടുങ്ങിയ ഇടങ്ങളിലെ ഷോട്ടുകൾക്ക് കഴിഞിട്ടുണ്ട്..
കണ്ട് മനസിലാക്കാൻ ധാരാളം ബിംബങ്ങൾ സംവിധായകൻ സിനിമയിലുടനീളം ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ശ്രദ്ധയോടെ വീഷിക്കുന്ന ഒരു പ്രേക്ഷകന് വായിച്ചെടുക്കാൻ ധാരാളം അർത്ഥതലങ്ങളുമുണ്ട്.

You May Also Like

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

രാജേഷ് ശിവ BINEESH. K. BIJU സംവിധാനം ചെയ്ത രാസലീല എന്ന ഷോർട്ട് മൂവി അവതരണരീതി…

ഞാൻ ഓരോ തവണ റൊമാൻറിക് സീൻ ചെയ്യുമ്പോഴും അയാളെ ഓർമ്മവരും. ഇനി ആ രീതിയിലുള്ള രംഗങ്ങളിൽ അഭിനയിച്ചു കണ്ടാൽ എന്നെ തല്ലും എന്ന് അദ്ദേഹം പറഞ്ഞു.വെളിപ്പെടുത്തലുമായി ശിവദ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശിവദ. മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.

“അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട്” വിനായകനെതിരെ ശാരദക്കുട്ടി ടീച്ചർ

വിനായകൻ ഇന്ന് എയറിലാണ് എന്നതാണ് സത്യം. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ തോന്നിയാൽ അത്…

6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാർ സമ്മാനിച്ച് നിർമാതാവ് സുധാകർ ചെറുകുരി

6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാർ…