Missing
2022/Japanese

ത്രില്ലെർ, സൈക്കോ പടങ്ങൾ താല്പര്യം ഉള്ളവർക്കായി ഇതാ ഒരു ജാപ്പനീസ് പ്രൊഡക്റ്റ്. പേരും പടത്തിന്റെ പോസ്റ്ററും കാണുമ്പോൾ തന്നെ ആരാണ് മിസ്സ്‌ ആകുന്നത് എന്ന് ഊഹിച്ചു പോകും, എന്നാൽ ഇവിടെ ഊഹങ്ങളെ വെട്ടുന്ന ചിലതാണ് പറയുന്നത്.ഭാര്യയുടെ മരണത്തോടെ വിഷാദരോഗത്തിൽ പെട്ട സന്തോഷ്യ വളരെ സാധാരണമാവിധം സന്തോഷത്തോടെയാണ് ഏക മകൾ കെയ്‌ഡക്കൊപ്പം അന്ന് ഉറങ്ങിയതെങ്കിലും രാവിലെ തൊട്ട് ആളെ കാണാനില്ല, ഒന്നും പറയാതെ അപ്രതീക്ഷിതമായ തന്റെ പിതാവിനെ തേടി ഹൈസ്‌കൂൾ വിദ്യാർത്ഥിനി കെയ്‌ഡ ഇറങ്ങുമ്പോൾ നഗരത്തിൽ സാനിധ്യം അറിയിച്ച ഒരു സീരിയൽ കില്ലർ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു തുടർന്ന് ഉണ്ടാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് Shinzo Katayama സംവിധാനം ചെയ്‌ത മിസ്സിംഗ്‌ പ്രേക്ഷകനോട്‌ പറയുന്നത്.

ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ തുടങ്ങി നമ്മൾ സ്ഥിരം കണ്ടിട്ടുള്ള ഒരു പാറ്റേണിൽ പോകും എന്ന് കരുതുമ്പോൾ ചില ട്വിസ്റ്റുകൾ ഒക്കെ വന്നു കാര്യങ്ങളുടെ ഗൗരവം സ്വല്പം ഭീകരമാകുകയാണിവിടെ.
ചില്ലറ സസ്പെൻസും നിറച്ചുകൊണ്ട് മനുഷ്യരിലെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന വയലന്റ് മുഖം കഥാകാരൻ എത്തിക്കുന്നത് രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെയാണ്.

പ്രകടനത്തിൽ നായികയും മറ്റ് രണ്ടു മുതിർന്ന താരങ്ങളും നിറഞ്ഞു ആടുമ്പോൾ അതിൽ ഞെട്ടിക്കുന്ന പെർഫോമൻസ് കാഴ്ചവച്ചത് നായികയുടെ അപ്പനായി വന്ന നടന്റെ പ്രകടനമാണ്.പല പല ഡൈമെൻഷനിലൂടെ പോകുന്ന ആ കഥാപാത്രമായി അദ്ദേഹം ജീവിച്ചു കാണിക്കുമ്പോൾ സീരിയൽ കില്ലർ വേഷം ചെയ്ത് ചങ്ങാതിയാണ് നമ്മളിൽ വല്ലാത്തൊരു കൗതുകം ഉണ്ടാക്കി തരുന്ന മറ്റൊരു സംഗതി.
പടത്തിന്റെ മ്യൂസിക്, ക്യാമറ, അവസാനത്തെ കട്ടുകൾ ഇല്ലാത്ത 5 മിനിറ്റ് എടുത്തിരിക്കുന്ന വിധം അങ്ങനെ ടെക്നിക്കലിയും നിറയെ പോസറ്റീവ് നിറഞ്ഞ ചിത്രം മൊത്തത്തിൽ അടുത്തു കണ്ട ജാപ്പനീസ് സിനിമകളിൽ “ബെസ്റ്റ്” എന്ന് പറയാം.ഞാൻ ഇത് കൊറിയൻ ആണെന്ന് ആണ് ആദ്യം കരുതിയത്, അവർക്ക് ആണല്ലോ സീരിയൽ കില്ലർമാരുടെ ആൾ സെയിൽ കച്ചവടം. 🔞സെക്സ് കണ്ടന്റ്- പാകത്തിന്ന് + വയലൻസ്- അത്യാവശ്യം. മലയാളം സബ് ലഭ്യമാണ്.

You May Also Like

അൽപ്പം വലിയ കാര്യങ്ങൾ സംസാരിക്കുന്ന ഒരു കൊച്ചു ചിത്രം

Firaz Abdul Samad വിനോയ്‌ തോമസ്, അനീഷ് അഞ്ജലി എന്നിവർ തിരക്കഥയെഴുതി, നവാഗതനായ സംഗീത് പി…

തമന്നയുടെ ഭാവി വരനെ കണ്ടു ആരാധകർ ഞെട്ടി

തെന്നിന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡിലേക്ക് തന്റേതായ വ്യക്തിത്വം ഉറപ്പിച്ച ‘ബാഹുബലി’ ഫെയിം നടി തമന്ന ഭാട്ടിയയുടെ…

കണ്ടാൽ നിങ്ങളുടെ മനഃസമാധാനം നഷ്ടപ്പെട്ടും, കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് മികച്ചൊരു കലാ സൃഷ്ടി

Jaseem Jazi ഇങ്ങനെയൊരു ദിവസവും എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്തൊരു…

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലെ ‘ചാഞ്ചാടി’ എന്ന ഗാനം റിലീസായി

ഷൈൻ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ…