Rahul KA

ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ വിവരം അധികമാരും അറിഞ്ഞിരിക്കാൻ വഴിയില്ല. 2018 കാണാൻ പോയി ടിക്കറ്റ് കിട്ടാത്തതിനാൽ തൊട്ടടുത്ത സ്ക്രീനിൽ ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് അറിഞ്ഞു കാണാൻ കയറിയതാണ്. കണ്ടു തുടങ്ങിയപ്പോൾ ഒട്ടും ഇൻ്റെറസ്ട്ടിങ് ആയി തോന്നിയില്ല. എന്നാൽ ഒരു പോയിൻ്റ് കഴിഞ്ഞപ്പോൾ സിനിമ കുറച്ചു എൻഗെജിങ് ആയി തോന്നി. തുടക്കത്തിൽ ഈ പടത്തിന് കയറിയത് വലിയ മണ്ടത്തരം ആയിപ്പോയി എന്ന് തോന്നിയ എനിക്ക് പടം തീർന്നപ്പോൾ ആ അഭിപ്രായം അല്ല. കാരണം അത്യാവശ്യം നല്ലൊരു ത്രില്ലർ തന്നെയായി മിസിങ് ഗേൾ എനിക്ക് അനുഭവപ്പെട്ടു.

സിനിമയുടെ ഏറ്റവും പോസിറ്റീവ് ആയ കാര്യമായി എനിക്ക് തോന്നിയത് അതിൻ്റെ കഥ ആണ്. സമകാലീന സംഭവങ്ങൾ കോർത്തിണക്കി, ഹൊറർ, ഫാൻ്റസി എലമൻ്റ്സ് ഒക്കെ ചേർത്ത് വെച്ച് പ്രേക്ഷകനെ എൻഗെജിങ് ആക്കി പിടിച്ചിരുത്തുന്ന നല്ല ഒരു സ്ക്രിപ്റ്റ് ആണ് പടത്തിൻ്റെത്. പക്ഷേ തിരക്കഥ സിനിമ ആയപ്പോൾ ഡയറക്ഷനിൽ ചില പോരായ്മകൾ അനുഭവപ്പെട്ടു. പരിമിധിക്കുള്ളിൽ നിന്നുകൊണ്ട് സിനിമ ചെയ്തു എന്നൊക്കെ പറയാറില്ലേ, ആ പരിമിതി പ്രേക്ഷകനെ അറിയിക്കത്തിരിക്കുക എന്നതിലാണ് സംവിധായകൻ്റെ വിജയം. പക്ഷേ ഇവിടെ പലപ്പോഴും ആ പരിമിതികൾ നമ്മുക്ക് മനസിലാവുന്നുണ്ട്. എന്നിരുന്നാലും സ്ക്രീനിൻ്റെ മുന്നിലും പിന്നിലും പുതുമുഖങ്ങൾ ആയതുകൊണ്ട് ചില പോരായ്മകൾ മനപൂർവ്വം അവഗണിക്കാം.

പടം തുടങ്ങി ഒരു അര മണിക്കൂർ മുതൽ അത്യാവശ്യം ത്രില്ലിംഗ് ആയി തന്നെയാണ് സിനിമ നീങ്ങിയത്. ആർട്ട് വർക്, ക്യാമറാ, ലൈറ്റിംഗ്, bgm ഒക്കെ നന്നായി ചെയ്തതായി തോന്നി. പ്രത്യേകിച്ച് ഇൻ്റീരിയൽ സീനുകളിൽ. ആഭിചാരം, അന്ധവിശ്വസം എന്നിവയെ ഒക്കെ പൊളിച്ചുമറ്റാൻ നടത്തിയ അണിയറ പ്രവർത്തകർ നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. പറഞ്ഞ വിഷയത്തെ അത്യാവശ്യം നന്നായി അവസാനിപ്പിക്കുന്ന ചെറിയ ഒരു സസ്പെൻസ് ഒക്കെയായി നല്ലൊരു ക്ലൈമാക്സും ആണ് ചിത്രത്തിൻ്റെത്. മൊത്തത്തിൽ വലിയ ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ക്രൈം ത്രില്ലർ ആണ് മിസിങ് ഗേൾ.

ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘മിസ്സിങ് ഗേൾ’ . സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്തത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിൽ പുറത്തുറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സംവിധാകൻ, തിരക്കഥാകൃത്ത്, നായകൻ, നായികമാർ, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ‘മിസ്സിങ് ഗേൾ’ ഔസേപ്പച്ചൻ വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിൻ്റെ വരികൾക്ക് ജയഹരി കാവാലം ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ: എം.വി ഫിബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാൽ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈൻസ്: കിഷോർ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് മൂവി ‘ആയിഷ’യുടെ സൂപ്പർ ട്രെയ്‌ലർ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ…

“പുരുഷന്മാർക്കും മാഗി നൂഡിൽസിനും 2 മിനിറ്റ് നേരത്തെ ആയുസ്സേയുള്ളൂ”, നടി റെജീന കാസന്ദ്ര വിവാദത്തിൽ

എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ അഭിനയിച്ച…

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു ധോണി…

അൽഫോൻസ് പുത്രന് എന്നെയായിരുന്നില്ല, എന്റെ മകനെയാണ് വേണ്ടതെന്ന് വിജയ്

ചിന്ന ദളപതി വിജയ് അഭിനയിച്ച ബീസ്റ്റ് റിലീസാകാൻ ഇനി ഒരു ദിവസം മാത്രം. ആരാധകർ ക്ഷമയോടെ…