അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ലെ ‘കണ്ണെ ചെല്ല കണ്ണെ’ ​ഗാനം പ്രേക്ഷകരിലേക്ക്

അരുൺ വിജയ് നായകനായെത്തുന്ന ‘മിഷൻ ചാപ്റ്റർ 1’ ജനുവരി 12 പൊങ്കൽ ദിനത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിനൊടനുബന്ധിച്ച് ചിത്രത്തിലെ ‘കണ്ണെ ചെല്ല കണ്ണെ’ എന്ന ​ഗാനം ​സ്പോട്ടിഫൈ, ​ജിയോ സാവൻ, വിങ്ക് മ്യൂസിക്ക്, ആമസോൺ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ്, ആപ്പിൾ മ്യൂസിക്, ഇൻസ്റ്റ​ഗ്രാം യൂസർ ഒഡിയോ, ഗാന തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. വിജയിയാണ് ചിത്രത്തിന്റെ സംവിധായകൻ. എമി ജാക്സണും നിമിഷ സജയനും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. എ മഹാദേവിന്റെതാണ് കഥയും തിരക്കഥയും. സംഭാഷണങ്ങൾ വിജയിയുടെത് തന്നെ.

ലണ്ടനിലും ചെന്നൈയിലുമായ് 70 ദിവസങ്ങൾ എടുത്ത് ചിത്രീകരിച്ച ചിത്രത്തിലെ ​ഗാനങ്ങൾക്ക് ജിവി പ്രകാശാണ് സംഗീതം പകരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഒരു ജയിൽ ഗാർഡ് വേഷത്തിൽ എമി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ അരുൺ വിജയിയുടെ തകർപ്പൻ പ്രകടനങ്ങൾ കാണാം. അബി ഹസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൺ ഷാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: സന്ദീപ് കെ വിജയ്, ചിത്രസംയോജനം: ആന്റണി, ആക്ഷൻ: സ്റ്റണ്ട് സിൽവ, കലാസംവിധാനം: ശരവണൻ വസന്ത്, വസ്ത്രാലങ്കാരം: രുചി മുനോത്, മേക്കപ്പ്: പട്ടണം റഷീദ്‌, പിആർഒ: ശബരി

You May Also Like

പൃഥ്വിരാജ് നായകനായ ‘എസ്ര’ക്ക് ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ: All RiseThe king is here

‘ഗർർർ… All Rise The King is here’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി പ്രഥ്വിരാജ് നായകനായി…

സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് ആഭാ പോളിന്റെ മാരക ഗ്ലാമർചിത്രങ്ങൾ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ്…

‘നീയല്ലേ പറഞ്ഞത് മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന്‍ ഇത്രയൊക്കെ ഉണ്ട് ‘

Muhammed Sageer Pandarathil ഉർവ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ചിരിക്കുന്ന സൗദി വെള്ളക്ക എന്ന…

ചടങ്ങിൽ ഗ്ലാമറസായി എത്തിയ തമന്നയെ പ്രോപ്പോസ് ചെയ്തു തെലുങ്ക് നായകൻ ഏവരെയും ഞെട്ടിച്ചു

ഗ്ലാമറസായി അണിഞ്ഞൊരുങ്ങി ഫിലിം ഫെസ്റ്റിവലിനെത്തിയ തമന്നയോട് ഡേറ്റ് ചോദിച്ച് ഞെട്ടിച്ച് പ്രശസ്ത നായകൻ നടി തമന്ന…